spot_img

നിങ്ങളുടെ കുട്ടി കളിക്കുന്നത് സ്മാര്‍ട്ട് ഫോണിലാണോ?; എങ്കില്‍ ജാഗ്രതൈ!!

ന്നത്തെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ മതി. കളിപ്പാട്ടം കിട്ടിയില്ലെങ്കിലും സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ കിട്ടിയാല്‍ കുട്ടികള്‍ അതില്‍ കളിച്ചു കൊണ്ടിരിക്കും. കുട്ടികളിലെയും കൌമാരക്കാരിലെയും സ്‌ക്രീന്‍ അഡിക്ഷനാണ് ഇന്നത്തെ മറ്റൊരു ചര്‍ച്ചാ വിഷയം. മണ്ണില്‍ ഓടിക്കളിച്ചുള്ള വളര്‍ച്ചയൊന്നും ഇന്ന് പല കുട്ടികള്‍ക്കുമില്ല. കൂടുതല്‍ സമയവും വീടിനുള്ളിലും ചുറ്റുവട്ടത്തും സ്‌കൂളിലുമായി ഒതുങ്ങിപ്പോവുകയാണ് നമ്മുടെ കുട്ടികളെല്ലാം. ഒഴിവു സമയങ്ങളില്‍ കുട്ടികളുടെ പ്രധാന വിനോദം മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടാബ്ലറ്റ്, വിഡിയോ ഗെയിം, ടെലിവിഷന്‍ എന്നീ ഉപകരണങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.

മയക്കു മരുന്ന് പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് അടിമപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് സ്‌ക്രീന്‍ അഡിക്ഷന്‍ ബാധിച്ച കുട്ടികളുടെ എണ്ണം. ഇത്തരം കേസുകള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തീരെ ചെറുതിലെ തുടങ്ങുന്നതാണ് ഈ പ്രശ്‌നം.

ഒരു വയസാകുന്നതിന് മുന്‍പ് തന്നെ കുഞ്ഞുങ്ങളുടെ കയ്യില്‍ എങ്ങനെയെങ്കിലും മൊബൈല്‍ കിട്ടും. ചിലപ്പോള്‍ പാട്ട് കേള്‍പ്പിക്കാനും കാര്‍ട്ടൂണ്‍ കാണാനും ഒക്കെയായിട്ടാകും ഇത് ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങള്‍ അടങ്ങിയിരിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ തന്നെയാകും ഫോണ്‍ കയ്യില്‍ കൊടുക്കുക. ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. സ്മാര്‍ട്ട് ഫോണിന് അപ്പുറത്ത് വേറൊരു ജീവിതമുണ്ടെന്ന് പലപ്പോഴും ഈ കുട്ടികള്‍ അറിയാതെ പോകുന്നു. മാതാപിതാക്കള്‍ ഈ വിഷയത്തില്‍ കൃത്യമായ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. സ്‌ക്രീന്‍ ഒരു ഡിജിറ്റല്‍ ഹെറോയിന്‍ ആണെന്ന് അടുത്തിടെ സ്‌ക്രീന്‍ അഡിക്ഷനുമായി ബന്ധപ്പെട്ട് നടന്ന ചില പഠനങ്ങളില്‍ പറയുന്നുണ്ട്.

ഹെറോയിന്‍ അടിമകളെ ചികിത്സിക്കുന്നതിനേക്കാള്‍ പ്രയാസമാണ് ഒരു സ്‌ക്രീന്‍ അടിമയെ ചികിത്സിക്കുന്നത് എന്ന് ഇതില്‍ പറയുന്നു. കണ്ണുകള്‍ക്കും അങ്ങേയറ്റം അപകടമാണ് ഈ സ്‌ക്രീന്‍ നോക്കിക്കൊണ്ടുള്ള ഇരിപ്പ് ഉണ്ടാക്കുന്നത്. നേത്ര രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ കൂടാന്‍ സാധ്യതയുണ്ട്. ആവശ്യത്തിലധികം സമയം സ്‌ക്രീന്‍ ഉപയോഗിക്കുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന അസുഖം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ഇമവെട്ടാതെ കണ്ണിനടുത്ത് വച്ച് സ്‌ക്രീന്‍ ഉപയോഗിക്കുന്നത് കൃഷ്ണമണിയുടെ മുകളിലെ ഈര്‍പ്പം വറ്റിപ്പോകുന്നതിനു കാരണമാകും. കണ്ണുകള്‍ക്ക് അമിത് സമ്മര്‍ദ്ദമുണ്ടാകാന്‍ ഇത് കാരണമാകുന്നു. സ്‌ക്രീനിലെ കാഴ്ചകള്‍ കണ്ടു വളരുന്ന കുട്ടിക്ക് ഭാവനയില്‍ നിന്നും ചിന്തകളില്‍ നിന്നും രൂപങ്ങളും ദൃശ്യങ്ങളും സൃഷ്ടിക്കാനുള്ള കഴിവ് കുറവായിരിക്കും എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

സ്‌ക്രീനിലെ കാഴ്ചകളല്ലാതെ ഒരുപാട് സമയം ഗെയിം കളിച്ചിരിക്കുന്ന കുട്ടികളില്‍ വ്യക്തിത്വ വികസനത്തിനും സാമൂഹിക ജീവിതത്തിനുമുള്ള സാധ്യതകള്‍ കുറയുന്നു. മൊബൈല്‍ ഫോണില്‍  എല്‍ക്കാനുള്ള സാധ്യത ചെറിയ കുട്ടികള്‍ക്ക് കൂടുതലാണ്. അതുകൊണ്ട് കുട്ടികള്‍ എത്ര വാശി പിടിച്ചെന്ന് പറഞ്ഞാലും തീരെ ചെറുപ്പത്തിലെ ഇത്തരം ഉപകരണങ്ങള്‍ കൈവശം കൊടുക്കരുത്.

കുട്ടികള്‍ എന്തിന് ഒരിടത്ത് അടങ്ങിയിരിക്കണം. ഉന്മേഷത്തോടെ ഓടി നടക്കേണ്ട സമയമാണ് കുട്ടിക്കാലം. പ്രകൃതിയുമായി ഇണങ്ങിയ ജീവിതമാണ് നമ്മുടെ കുട്ടികള്‍ക്ക് വേണ്ടത്. മണ്ണില്‍ ചവിട്ടി നടന്നും കൂട്ടുകാരുടെ കൂടെ ഓടിക്കളിച്ചും ആരോഗ്യകരമായ ജീവിതം നയിക്കുന്നവരാകട്ടെ നമ്മുടെ കുട്ടികള്‍.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.