spot_img

റോട്ടാവൈറസ് വാക്സിന്‍ : കുട്ടികളുടെ വയറിളക്ക രോഗങ്ങള്‍ക്കൊരു ആജീവനാന്ത സംരക്ഷണം

സെപ്തംബര്‍ ആദ്യവാരം മുതല്‍ കേരളത്തില്‍ ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് റോട്ടാവൈറസ് വാക്‌സിന്‍ കൂടി ലഭ്യമാകുമെന്ന വാര്‍ത്ത എല്ലാവരും വായിച്ചു കാണുമല്ലോ. വാക്‌സിനെ സംബന്ധിച്ച് പലരും പല സംശയങ്ങളും പ്രകടിപ്പിച്ചതിനാല്‍ വാക്സിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വായിക്കാം.

റോട്ടാവൈറസ് എന്ന വൈറസ് കുട്ടികളില്‍ വൈറല്‍ ഗ്യാസ്‌ട്രോ എന്‍ട്രൈറ്റിസ് അഥവാ വയറിളക്ക രോഗബാധയുണ്ടാക്കുന്നു. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വളരെ ഗുരുതരമായ വയറിളക്കമുണ്ടാകാനും ചിലപ്പോള്‍ അതിനെ തുടര്‍ന്ന് മരണമുണ്ടാകാന്‍ പോലും ഈ വൈറസ് കാരണമാകുന്നു. കേരളത്തിലെ ആരോഗ്യ സ്ഥിതി വിവര കണക്കനുസരിച്ച് വയറിളക്കത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ വളരെ കുറവാണ്. വ്യക്തി ശുചിത്വത്തിലും അസുഖങ്ങള്‍ വരുമ്പോള്‍ നിര്‍ജ്ജലീകരണം തടയാന്‍ നല്‍കുന്ന ഒആര്‍എസ് ചികിത്സ പോലെയുള്ളവയിലും നാം നല്‍കുന്ന ശ്രദ്ധയാണിതിനു കാരണം. അപ്പോള്‍ പിന്നെ നമുക്കീ വാക്സിന്‍ ആവശ്യമുണ്ടോ എന്നു സംശയമുണ്ടാകും. ഈ വൈറസിനെ തുടര്‍ന്നുണ്ടാകാനിടയുള്ള വയറിളക്ക രോഗബാധയില്‍ നിന്ന് ആജീവനാന്ത സുരക്ഷ നല്‍കുന്നതിനാണ് വാക്സിന്‍ നല്‍കുന്നത്. ഒരു തവണ ഈ വൈറസ് ബാധയേറ്റ് ചികിത്സ തേടി സുഖം പ്രാപിച്ചാലും പിന്നീട് ഓരോ തവണ വരുമ്പോഴും പ്രകൃത്യാ ശരീരത്തിന് പ്രതിരോധമൊരുക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാലാണ് വാക്സിനേഷന്‍ ആവശ്യമായി വരുന്നത്. വാക്സിന്‍ ഈ വൈറസില്‍ നിന്ന് ആജീവനാന്ത സംരക്ഷണം നല്‍കുന്നതാണ്. ഓരോ അണുബാധയും അത് വയറിളക്കമായാലും ന്യുമോണിയയാലും കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയെയും വികാസത്തെയും ബാധിക്കുന്നു. ഇതൊന്നും വരാതെ തടയലാണ് വാക്സിന്റെ ഉദ്ദേശ്യം.

ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഈ വാക്സിന്‍ നല്‍കുന്നത്. എല്‍പിവി, ഐപിവി വാക്സിനുകള്‍ക്കൊപ്പമാണ് റോട്ടാവൈറല്‍ വാക്സിനും നല്‍കുന്നത്. കുട്ടികളുടെ ശരീരത്തിലേക്ക് കുട്ടികള്‍ക്ക് ഉപദ്രവമില്ലാത്ത തരത്തിലുള്ള വാക്സിന്‍ നല്‍കിക്കൊണ്ട് പ്രകൃതിയിലുള്ള വൈറസിനെതിരായ സംരക്ഷണം നല്‍കുകയാണ് ഈ വാക്സിന്‍ ചെയ്യുന്നത്.

ഏതൊരു രാജ്യത്തിന്റെയും സമ്പത്ത് കുഞ്ഞുങ്ങളാണ്. ആ കുഞ്ഞുങ്ങള്‍ സമഗ്ര ആരോഗ്യത്തോടെ വളരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ലോകത്ത് കുഞ്ഞുങ്ങള്‍ക്കിടയിലുണ്ടാകുന്ന വയറിളക്ക മരണങ്ങളില്‍ 80 ശതമാനത്തിലധികവും ഈ രോഗത്തെ തുടര്‍ന്നാണ്. സാര്‍വത്രിക രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ വാക്സിന്‍ സൗജന്യമായി നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഈ വാക്സിന്‍ എടുക്കുന്നതിന് 2000-2700 രൂപ ചെലവുവരുന്നു. സര്‍ക്കാര്‍ സൗജന്യമായാണ് ഈ വാക്സിന്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെയും ആരോഗ്യവും ജീവനും സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.

ജന്മനാ പ്രതിരോധശേഷി കുറവുണ്ടെന്ന് സംശയിക്കപ്പെടുന്ന, കടുത്ത രോഗബാധയുള്ള കുട്ടികള്‍ക്ക് ഈ വാക്സിന്‍ നല്‍കരുത്. ദഹനവ്യവസ്ഥയില്‍ തകരാറുള്ള കുട്ടികള്‍ക്കും, അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ശസ്ത്രക്രിയ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും വാക്സിന്‍ എടുക്കരുത്. വാക്സിനെടുത്ത ശേഷം കുഞ്ഞുങ്ങള്‍ക്ക് ചെറിയ ക്ഷീണമോ വയറുവേദനയോ ഉണ്ടായേക്കാമെങ്കിലും ഗുരുതരമായ ഒരു പ്രശ്നവും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുഞ്ഞുങ്ങള്‍ക്ക് വളരെ ഫലപ്രദമായ വാക്സിനാണിത്. ഇത് കുഞ്ഞുങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും വയറിളക്കം മൂലമുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.