spot_img

റോഡ് സുരക്ഷ സുക്ഷിച്ചാൽ ദുഖിക്കേണ്ട

 

റോഡ് സുരക്ഷ സുക്ഷിച്ചാൽ ദുഖിക്കേണ്ട
നമ്മൾ സീബ്രാ ലൈൻ ന്റെ കാര്യം എടുക്കാം പലപ്പോലും സീബ്രാ ലൈൻ ൽ കയറുന്ന ആളുകൾ ട്രാഫിക് ജംഗ്ഷനിൽ നമ്മൾ കാണുന്നത് വാഹനങ്ങൾക്ക് സിഗ്നൽ കിട്ടുന്ന അതേ സമയത്ത് തന്നെ ആളുകളും ക്രോസ് ചെയ്യാൻ തുടങ്ങും. ഈ ഗ്രീൻ സിഗ്നൽ വരുന്നത് വാഹനങ്ങൾക്ക് കിട്ടുമ്പോ നമ്മൾ അവിടെ വെയിറ്റ് ചെയ്യണം ഇപ്പഴും സിഗ്നൽ സിസ്റ്റത്തോട് കാൽനടക്കാരൻ തീരെ അങ്ങോട്ട് താതാത്മ്യം പ്രാപിച്ചിട്ടില്ല എന്ന് നമുക്ക് കാണാം അത് കൊണ്ട് തന്നെ നമ്മൾക്ക് സിഗ്നൽ കിട്ടുമ്പോൾ ആണ് നമ്മൾ പോകേണ്ടത്.
അത് പോലെ തന്നെ റോഡ് ക്രോസ് ചെയ്യുമ്പോൾ സീബ്രാ ലൈൻൽ ആണെങ്കിലും പല കാല്നടയാത്രകരും ഫോൺ വിളിച്ചോണ്ട് പോകും ഫോൺ വിളിക്കുമ്പോ നമ്മളുടെ ശ്രദ്ധ അതിലേക്കാണ് പോവുക അപ്പോൾ വാഹനങ്ങൾ വരുന്നത് നമ്മൾ കാണില്ല വാഹനങ്ങൾക്ക് അപ്പൊ ഗ്രീൻ സിഗ്നൽ ആണ് ഉള്ളതെങ്കിൽ നമ്മൾ ശ്രദ്ധിച്ചിട്ടില്ലെങ്കിൽ നമ്മൾ സീബ്രാ ലൈൻൽ ആണ് എന്നു കരുതി നമുക്ക് സംരക്ഷണം ഒന്നും കിട്ടില്ല ഇതൊക്കെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ആണ്
അത് പോലെ പലപ്പോഴും നമ്മൾ റോഡിലൂടെ സൈഡിലൂടെ നടന്നു പോകുമ്പോ പലപ്പഴും നമ്മൾ കാണുന്ന കാര്യം കുട്ടികളെ നമ്മൾ വലത് കയ്യിൽ പിടിച്ച് നടക്കുന്നുണ്ടാകും കുട്ടികൾ ശ്രദ്ധിക്കാതെ അങ്ങോട്ടുമി’ങ്ങോട്ടും ഓടുന്നുമുണ്ടാകും വാഹനം ഇതേ സൈഡിൽ നിന്ന് വരുമ്പോൾ കുട്ടി റോഡിന്റെ സൈഡിൽ ആണെങ്കിൽ കട്ട് ചെയ്യും അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണ് അപ്പൊ നമ്മൾ അത് പ്രത്യേകം ശ്രദ്ധിക്കുക.
മറ്റൊരു കാര്യം വാഹനങ്ങളുടെ ഒരു പാർക്കിംഗ് ആണ് നോ പാർക്ക് ഏരിയ എന്നുള്ള ഭാഗത്ത് നമ്മൾ പാർക്ക് ചെയ്യരുത് അത് ഒരു പ്രത്യേക റിസ്ക്കും കാരണങ്ങളും ഉണ്ടായതു കൊണ്ടാണ് അങ്ങനെ പറയുന്നത് അത് തന്നെ ഈ സൈഡ് റോഡ് പലപ്പോഴും നമ്മൾ കാണുന്ന വിഷയം എന്നു പറഞ്ഞാൽ ഒരു സൈഡ് റോഡ് ഇടതു റോഡ് വരുകയാണെങ്കിൽ അതിൽ കയറി വരുന്ന ഡ്രൈവറുടെ കാഴ്ച മറക്കുന്ന രീതിയിൽ പലപ്പോഴും ആളുകൾ വണ്ടി പാർക്ക് ചെയ്യും ഇത് വലിയ പ്രശ്നം ആണ് അത് കൊണ്ട് ഇയാൾ റോഡിലേക്ക് കയറുന്ന സമയത്ത് ഇപ്പുറത്തെ സൈഡിൽ നിന്ന് വണ്ടി വരുന്നത് കാണാത്ത ഒരു കാര്യം കൊണ്ട് വീണ്ടും അപകടത്തിൽ പെടും.
ഇത്തരമുള്ള കോമൺടിപ്പുകൾ കൂടാതെ തീർച്ചയായിട്ടും ഏറ്റവും കൂടുതൽ നമ്മൾ ശ്രദ്ധിക്കേണ്ടത് മൊബൈൽ ഫോൺ ആണ് നമ്മൾ ഹാൻസ് ഫ്രീ ആയിട്ടുള്ള മൊബൈൽ ഫോണാണ് എങ്കിലും വാഹനം ഓടിക്കുമ്പോൾ ചെയ്യുമ്പോൾ നമ്മൾ ഉപയോഗിക്കരുത് എന്നാണ് പറയുന്നത് . കാരണം ഡ്രൈവിംഗ് എന്നുള്ളത് എങ്ങനെ എങ്കിലും ചെയ്യേണ്ട ഒരു ക്രിയ അല്ല വളരെ എക്സ് പേർട്ടീസ് വേണ്ടതും മെന്റെലി ഫിസിക്കലി ഒക്കെ തന്നെ തോട്ട്സും കാൽക്കുലേഷൻസും ഒക്കെ ഉബയോഗിച്ചു ചെയ്ത് ചെയ്യേണ്ട പ്രോസസ് ആണ് നമ്മൾ വാഹനം ഓടിക്കുമ്പോൾ ചെയ്യുന്ന സമയത്ത് മൊബൈൽ ഉപയോഗിക്കുമ്പോൾ നമ്മളുടെ ശ്രദ്ധ’ സംസാരിക്കുന്ന വിഷയത്തിലേക്ക് മാറുകയും പലപ്പോഴും എതിരെ വരുന്ന കാര്യത്തെയോ പെട്ടെന്ന് ക്രോസ് ചെയുന്ന ആളേയോ ഒരു വഴി യാത്രകാരനെയോ നമ്മൾ കാണാതെ പോകും അത് വലിയ അപകത്തിൽ പ്രവേശിക്കുകയും ചെയ്യും
മറ്റൊരു കാര്യം ഉറക്കം വന്നിട്ട് ആളുകൾ വാഹനം ഓടിക്കുമ്പോൾ കൺപോളകൾ അടഞ്ഞുപോകും എന്ന അവസ്ഥ ആണെങ്കിൽ വണ്ടി നിർത്തി കുറച്ച് കഴിഞ്ഞ് പിന്നെ പോവുക അല്ലെങ്കിൽ വലിയ വിപത്തിലേക്ക് ആയിരിക്കും പോവുക നമ്മളറിയാതെ തന്നെ നമ്മളുറങ്ങി പോകും അതിലൂടെ അപകടം സംഭവിക്കും. അപ്പൊ ഈ അടുത്ത കാലത്തൊക്കെ ഉണ്ടായിട്ടുള്ള അപകടങ്ങളിൽ ഉറങ്ങി പോയ ഡ്രൈവർമാരാണ് പ്രധാന കാരണം എന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്. നമ്മൾ വാഹനം ഓടിക്കുമ്പോൾ ഉറക്കം വരുന്ന ണ്ടെങ്കിൽ ചെറിയ ബ്രൈക്ക് എടുത്ത ശേഷം മാത്രം യാത്ര ചെയ്യുക അതെല്ലങ്കിൽ മറ്റൊരു ലോകത്തേക്ക് പോവുകയായിരിക്കും ചെയ്യുന്നത് . അതല്ലെങ്കിൽ മറ്റൊരാൾക്ക് ഡ്രൈവ് ചെയ്യാൻ കൈമാറണം. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരു കാരണവശാലും മധ്യപിച്ച് വാഹനം ഓടിക്കരുത്. കാരണം മധ്യപിക്കുന്ന തോടു കൂടി നമ്മുടെ സ്വാഭോദംപോവുകയും ചെയ്യും, ഇത് പോലീസിനെ പേടിച്ച് ഫൈൻ അടക്കണം എന്നു കരുതി മാത്രം ചെയ്യേണ്ട കാര്യം അല്ല കാരണം നമ്മുടെ സുരക്ഷാ നോക്കാതെ വണ്ടി ഓടിക്കുന്ന സമയത്ത് മറ്റുള്ളവരുടെ ജീവൻ കൂടെ അപകടത്തിലാവും എന്നുള്ളത് നമ്മൾ മനസിലാക്കേണ്ടതുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.