വളരെ വേഗത്തില്‍ പടരുന്ന വൈറസ് ബാധയാണ് ചിക്കന്‍ പോക്സ്. ചിക്കന്‍ പോക്സ് വന്നതിനു ശേഷം ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് അഭികാമ്യം. ചിക്കന്‍പോക്സിനെ പ്രതിരോധിക്കാനുള്ള ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ മാര്‍ഗമാണ് ചിക്കന്‍പോക്സ് പ്രതിരോധ കുത്തിവെപ്പ്.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്സിന് എടുക്കാം. രണ്ടു ഡോസുകളായാണ് വാക്സിന് എടുക്കേണ്ടത്. ഒരിക്കല്‍ വാക്സിന് എടുത്താല്‍ പിന്നീട് ചിക്കന്‍ പോക്സ് വരണമെന്നില്ല. അഥവാ വന്നാല്‍ തന്നെയും തീവ്രത വളരെ കുറവായിരിക്കും.
നേരിയ പനിയോടെയായിരിക്കും രോഗബാധ. തൊലിപ്പുറത്തുണ്ടാവുന്ന കുമിളകളുടെ എണ്ണവും വളരെ കുറവായിരിക്കും. കുത്തിവെപ്പ് എടുക്കാത്തവരെ അപേക്ഷിച്ച് വളരെ വേഗത്തില്‍ ഇവര്‍ സുഖം പ്രാപിക്കുന്നുവെന്നതാണ് കുത്തിവെപ്പു കൊണ്ടുള്ള ഗുണം.
ഗര്‍ഭിണികള്‍, എച്ച്.ഐ.വി, അര്‍ബുദ രോഗബാധയുള്ളവര്‍, കൂടിയ അളവില്‍ സ്റ്റീറോയ്ഡ് ഉപയോഗിക്കുന്നവര്‍, രോഗ പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവര്‍ക്ക് ഡോക്ടര്‍മാര്‍ ചിക്കന്‍ പോക്സ് വാക്സിന് നിഷ്കര്‍ഷിക്കുന്നില്ല.