മഴക്കാലമായതിനാല്‍ ജലാശയങ്ങളൊക്കെ നിറഞ്ഞു വരുന്ന ഒരു സമയമാണിത്. ഇക്കാലയളവില്‍ ജലാശയങ്ങളില്‍ വീണ് മരണപ്പെടുന്നവര്‍ കൂടുതലാണ്, പ്രത്യേകിച്ചും കുട്ടികള്‍. എല്ലാ വര്‍ഷവും ഇത്തരത്തില്‍ നിരവധി ജീവനുകള്‍ വെള്ളത്തില്‍ വീണ് പൊലിയുന്നു. കുട്ടികളെ സംബന്ധിച്ച് വെള്ളം കാണുമ്പോള്‍ അല്ലെങ്കില്‍ പുഴ കാണുമ്പോള്‍ വലിയ ആഹ്ലാദമാണ്.
പണ്ടൊക്കെ കുട്ടികള്‍ നീന്താന്‍ പഠിച്ചിരുന്നു. എന്നാല്‍ ഇന്ന് പല കുട്ടികള്‍ക്കും നീന്തല്‍ വശമില്ല. പലപ്പോഴും രക്ഷിതാക്കള്‍ അത് കാര്യമാക്കാറുമില്ല. ഇന്ന് അത് അപ്രസക്തമാണെന്നാണ് ഇവര്‍ പലപ്പോഴും ചിന്തിക്കുക. പക്ഷേ നീന്തല്‍ പരിശീലനം വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മളറിയാതെ തന്നെ അവര്‍ ജലാശയങ്ങള്‍ കാണാനും മറ്റും പോകുന്ന സാഹചര്യമുണ്ട്. അവിടെ അപകടങ്ങളും പതുങ്ങി ഇരിപ്പുണ്ട്. അതിനാല്‍ കുട്ടികളെ നിര്‍ബന്ധമായും നീന്താന്‍ പഠിപ്പിക്കുക. അത് അറിയാവുന്ന ആളുടെ കീഴില്‍ തന്നെ പഠിപ്പിക്കുക.
കുട്ടിയെ നടക്കാന്‍ പഠിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമാണ് നീന്താന്‍ പഠിപ്പിക്കുന്നതും. നീന്തലിന് ഗ്രേസ് മാര്‍ക്ക് സംവിധാനം പോലും സ്‌കൂളുകളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഗ്രേസ് മാര്‍ക്കിന് വേണ്ടിയല്ല സ്വയം രക്ഷയ്ക്കു കൂടി വേണ്ടിയാണ് അത് സ്വായത്തമാക്കുന്നത്. ഇനിയും ജീവനുകള്‍ പൊലിയാതിരിക്കാന്‍ കുട്ടികളെ നിര്‍ബന്ധമായും നീന്തല്‍ പഠിപ്പിക്കുക.