spot_img

ഈ ശീലം ഉപേക്ഷിക്കുകയാണെങ്കില്‍ സ്ത്രീകളിലെ മൂത്രാശായ രോഗം തടയാം

പുകവലി ഉപേക്ഷിക്കുകയാണെങ്കില്‍ സ്ത്രീകളിലെ മൂത്രാശായ അര്‍ബുദബാധ തടയാനാകുമെന്ന പഠനങ്ങള്‍ കണ്ടെത്തി. കാന്‍സര്‍ പ്രിവന്‍ഷന്‍ റിസേര്‍ച്ചറിലാണ്‌ ഈ പഠന പ്രസിദ്ധീകരിച്ചരിക്കുന്നത്. മൂത്രാശായ അര്‍ബുദ ബാധയ്ക്കുള്ള റിസ്‌ക്‌ ഇത്തരക്കാരില്‍ ഏറ്റവും കുറയുന്നത് പുകവലി ഉപേക്ഷിച്ച് ആദ്യ പത്തു വര്‍ഷത്തിലാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുടര്‍ന്നും കുറയുന്നു. മൂത്രാശായത്തിലെ അര്‍ബുദ ബാധ വിരളമാണ്. പക്ഷേ മരണനിരക്ക് കൂടുതലാണ്.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഗണ്യമായ മരണ നിരക്ക് എന്നിവയാണ് ഈ അര്‍ബുദത്തെ പ്രതികൂലമായി ബാധിക്കുന്നത്. മൂത്ര നാളത്തിലെ അര്‍ബുദം സാധാരണ ഗതിയില്‍ പുരുഷന്മാരിലാണ് കൂടുതലായി കണ്ടു വരുന്നത്. പുകവലിയില്ലാത്ത സ്ത്രീകള്‍ക്കും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീകളുടെ ദീര്‍ഘ കാല ദേശീയ ആരോഗ്യത്തെക്കുറിച്ച് പഠിച്ചതിലൂടെയാണ്‌
ഗവേഷകര്‍ ഇതു കണ്ടെത്തിയിരിക്കുന്നത്. 143,279 സ്ത്രീകളില്‍ നിന്നാണ് ഇതിനായി വിവര ശേഖരണം നടത്തിയത്. സ്ത്രീകളില്‍ 52.7 ശതമാനം പേര്‍ പുകവലിക്കാറില്ല, 40.2 ശതമാനം പേര്‍ മുമ്പ് പുകവലിച്ചിരുന്നു. 7.2 ശതമാനം പുകവലിക്കാരാണ്. 2017 ഫെബ്രുവരി 28 ലെ കണക്കനുസരിച്ച് 870 പേരില്‍ മൂത്രാശായ അര്‍ബുദ ബാധ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

പുകവലിക്കാത്തവരെ അപേക്ഷിച്ച്  മുമ്പ് പുകവലിച്ചിരുന്നവരില്‍ കാന്‍സറിനുള്ള സാധ്യത രണ്ട് ഇരട്ടിയായിരുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതിലൂടെ മൂത്രാശയ കാന്‍സര്‍ സാധ്യത കുറയുന്നതായി വര്‍ഷങ്ങള്‍ തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നതിലൂടെ സാധിച്ചു.

പുകവലി ഉപേക്ഷിച്ചതിന് ശേഷം ആദ്യ 10 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ അപകട സാധ്യത കുറഞ്ഞുവെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്, 25 ശതമാനം മൂത്രാശായ അര്‍ബുദ ബാധ സാധ്യത കുറഞ്ഞു. പുകവലി ഉപേക്ഷിച്ചതിനു ശേഷം 30 വര്‍ഷത്തിനു ശേഷം പോലും റിസ്‌ക് കുറയുന്നുണ്ടായിരുന്നു. ഒരിക്കലും പുകവലിക്കാത്തവരെക്കാള്‍ പുകവലിച്ച സ്ത്രീകള്‍ക്ക് മൂത്രാശായ അര്‍ബുദ റിസ്‌ക് കൂടുതലായിരുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.