spot_img

പുകവലി ഇനിയെന്തിന്

പുകവലി ആരോഗ്യത്തിന് ദോഷകരമാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാമെങ്കിലും ഇക്കാര്യം അംഗീകരിക്കാന്‍ മടിക്കുന്നവരാണ് പുകവലിക്കുന്ന വിഭാഗത്തില്‍പ്പെടുന്നവര്‍.

പുകവലി ആരോഗ്യത്തിന് ദോഷം വരുത്തുന്നത് പലപ്പോഴും പലതരം അസുഖങ്ങള്‍ വരുത്തിവെച്ചാകും. നിക്കോട്ടിനാണ് പലപ്പോഴും വില്ലനാകുന്നത്. ധാരാളം അസുഖങ്ങള്‍ പുകവലി വരുത്തിവെക്കുന്നുണ്ട്. അര്‍ബുദം അഥവാ കാന്‍സറാണ് പുകവലി പ്രധാനമായും വരുത്തിവെക്കുന്ന രോഗങ്ങളില്‍ ഒന്ന്. വായ, തൊണ്ട, ശ്വാസകോശം എന്നിവയ്ക്കുള്ള കാന്‍സര്‍ സാധ്യത പുകവലിക്കുന്നവര്‍ക്കു കൂടുതലാണെന്നു പറയാം. ശരീരത്തിന്റെ ഏതു ഭാഗത്ത് വേണമെങ്കിലും കാന്‍സര്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണ് പുകവലിക്കുന്നവര്‍ക്ക്. പുകവലി മൂലം ധാരാളം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നുണ്ട്. ശ്വാസതടസ്സം, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും പുകവലി കാരണമാകും. നിക്കോട്ടിന്‍ ഉപയോഗം സാധാരണ ശ്വസന പ്രക്രിയയെ തടസ്സപ്പെടുത്തും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും പുകവലി വഴിവെക്കും. കൊളസ്ട്രോള്‍ തോത് ഉയര്‍ത്തുന്നത് പുകവലി മുഖേനയും സംഭവിക്കാം. ഇത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. ഹൃദയാഘാത സാധ്യത വര്‍ധിക്കും. വന്ധ്യതയ്ക്കു വരെ കാരണമാകുന്ന ദുശ്ശീലമാണ് പുകവലി.

അള്‍ഷിമേഴ്സ് പോലുള്ള നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍ക്കും പുകവലി കാരണമാകുന്നു. ഇതിനര്‍ത്ഥം പുകവലി തലച്ചോറിനെ വരെ ബാധിക്കും എന്നതാണ്.

അണുബാധക്കുള്ള സാധ്യത കൂടുന്നതിനും പുകവലി കാരണമാകും. സൈനസൈറ്റിസ്, ന്യുമോണിയ പോലുള്ള രോഗങ്ങള്‍ പെട്ടെന്നു പിടികൂടാന്‍ ഈ ശീലം കാരണമാകുന്നു. ശ്വാസകോശത്തില്‍ നിക്കോട്ടിന്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്നതാണ് ഇതിനു കാരണം.

ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും പുകവലി ദോഷം വരുത്തും. ചുണ്ടുകളുടെ നിറം മങ്ങി പോകുന്നു. അതുപോലെ രക്തസഞ്ചാരം കുറയുന്നതുകൊണ്ട് ചര്‍മത്തിന്റെയും നിറം മങ്ങാന്‍ കാരണമാകുന്നു.

നിക്കോട്ടിന്‍ പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പല്ലുകളില്‍ കറകള്‍ വന്ന് പറ്റിപ്പിടിച്ച് അവ കറുത്ത നിറമായി മാറുന്നു. അതുപോലെ മോണയുടെ നിറം മാറുകയും ചെയ്യുന്നു. പല്ലിനെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന മോണക്ക് അസുഖം വരുത്തുന്നതിനാല്‍ നല്ല പല്ലുകള്‍ വരെ ഇളകി കൊഴിഞ്ഞു പോകാനും പുകവലി കാരണമാകുന്നു. പുകവലിക്കുന്നവര്‍ക്ക് അതിശക്തമായ വായ്നാറ്റം അനുഭവപ്പെടും. ഇത് മറ്റുള്ളവര്‍ പുകവലിക്കുന്നവരോട് സംസാരിക്കാന്‍ വരെ മടി കാണിക്കുന്നതിന് ഇടവരുത്തും. ഇതിനാല്‍ തന്നെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട അവസ്ഥയാണ് മിക്കവാറും പുകവലിക്കുന്നവര്‍ക്ക് ഉണ്ടാകുക. ഇതില്‍ നിന്നും മോചനം നേടിയാല്‍ മാത്രമേ സമൂഹത്തില്‍ പുകവലിക്കുന്നവര്‍ക്ക് സ്ഥാനം ഉണ്ടാവുകയുള്ളൂ.

പുകവലി എങ്ങനെ നിര്‍ത്താം

പുകവലി ഉണ്ടാക്കാത്ത പുകിലുകളില്ല. പുകവലിക്കുന്നതുകൊണ്ട് ദോഷം മാത്രമേ ഉണ്ടാകൂ എന്നറിഞ്ഞിട്ടും പലര്‍ക്കും അത് നിര്‍ത്താന്‍ കഴിയുന്നില്ല. പുകവലിക്ക് അടിമപ്പെട്ടാല്‍ അത് നിര്‍ത്താന്‍ പ്രയാസമാണ്. സിഗരറ്റില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിനാണ് ഇതിന് കാരണം. എന്നാല്‍ ശരിക്കും ആഗ്രഹിക്കുകയാണെങ്കില്‍ പുകവലി നിര്‍ത്തുക എന്നത് അസംഭവ്യമായ കാര്യമൊന്നുമല്ല. ഇന്ത്യയിലെ കണക്കനുസരിച്ച് ഏകദേശം പത്ത് ലക്ഷം പേരാണ് പുകവലി മൂലം മരണത്തിന് കീഴ്പ്പെടുന്നത്. ഇനിയെങ്കിലും പുകവല നിര്‍ത്തിയാല്‍ കൊള്ളാമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. ഇത് തന്നെയാണ് പറ്റിയ സമയം. നിങ്ങള്‍ ഒരു മുഴുവന്‍ സമയ ഹെവി സ്മോക്കറോ പലപ്പോഴും കൂടി വലിക്കുന്നയാളോ ആരുമായിക്കോട്ടോ. ഒരിക്കലും ഈ തീരുമാനം എടുക്കാന്‍ വൈകിയിട്ടില്ല എന്ന് മാത്രം ഓര്‍ക്കുക. തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ടുകള്‍ അഥവാ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ഉണ്ടാകും എന്നതൊഴിച്ചാല്‍ ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ ഇതില്‍ നിന്ന് പൂര്‍ണമായും മോചിതനാകും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.