spot_img

ഓഫീസ് ജോലിയാണോ? ഈ അസുഖങ്ങള്‍ക്കുള്ള സാധ്യതയുണ്ട്

രാവിലെ മുതല്‍ ഒരേയിരിപ്പിരുന്ന് പണിയെടുക്കുന്നയാളാണോ നിങ്ങള്‍? സമയത്തിന് ജോലി തീര്‍ക്കാനായുള്ള ഈ ഇരുപ്പ് ആരോഗ്യത്തിനെ എത്ര മാത്രം മോശമായാണ് ബാധിക്കുന്നതെന്നറിയാമോ? ഒരേ  ഇരിപ്പ്‌ ശരീരത്തിനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തെന്ന് തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. താഴെ പറയുന്ന ചില കാര്യങ്ങള്‍ വായിക്കൂ.

ഹൃദയ സംബന്ധിയായ പ്രശ്നങ്ങള്‍

ഒരേയിരുപ്പുകാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഹൃദയ സംബന്ധിയായ രോഗങ്ങളാണ്. ഇരിപ്പ്‌
കൂടുമ്പോള്‍ സാധാരണയിലും കുറച്ച്‌ കൊഴുപ്പ് മാത്രമാണ് ശരീരത്തില്‍ നിന്നും കത്തിപ്പോകുന്നത്. ഇതിന്‍റെ ഫലമായി രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ തുടങ്ങും. ഇത് ഹൃദ്രോഗത്തിലേക്കുള്ള കവാടമാണ്. ഓഫീസ് ജീവനക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കാനിടയുള്ള രോഗമാണിത്.


ശരീര വേദന

കഴുത്ത്, ചുമലുകള്‍, ഇടുപ്പ്, പുറംഭാഗം എന്നിവിടങ്ങളിലെ വേദനയെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാണെങ്കില്‍ ഉറപ്പായും ഇരിപ്പ്‌ തന്നെ അതിന് കാരണം. ഒരേയിരുപ്പിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിരമായ ശരീര വേദന ഉണ്ടാകാറുണ്ട്.  

ഇരുന്നിരുന്നുണ്ടാകുന്ന രോഗങ്ങള്‍

തുടര്‍ച്ചയായ ഇരുപ്പ് പിന്‍ഭാഗത്തിനുണ്ടാക്കുന്ന ആയാസം ചെറുതല്ല. പുറം വേദനയാണ്‌ ഇതിന്‍റെ ഫലം. ലാപ്ടോപ്പിന് മുന്‍പില്‍ ദീര്‍ഘനേരം കുനിഞ്ഞു കൂടിയിരിക്കുന്ന ആളാണ്‌ നിങ്ങളെങ്കില്‍ ഒരേ ഇരിപ്പ്‌ മൂലമുള്ള രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

തലച്ചോറില്‍ ‘ക്ഷതങ്ങള്‍’

ഞെട്ടണ്ട, തുടര്‍ച്ചയായുള്ള ഇരിപ്പ്‌ ശരീരത്തിനെ മാത്രമല്ല ബാധിക്കുന്നത്, തലച്ചോറിനെ കൂടിയാണ്. അടുത്തിടെ നടത്തിയ പഠനത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കഠിനമായ ശാരീരിക അധ്വാനമില്ലാത്ത ജീവിത രീതി തലച്ചോറിനുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റിയാണ് പഠനത്തില്‍ പറയുന്നത്. തലച്ചോറില്‍ പുതിയ ഓര്‍മകള്‍ രൂപപ്പെടുന്നതിനാവശ്യമായ ഭാഗം ചുരുങ്ങിപ്പോകുന്നതിന് ഒരേ ഇരിപ്പ്‌ കാരണമാകുന്നു. കാലക്രമേണ തലച്ചോറിനെ ഇത് പൂര്‍ണമായും ബാധിക്കും.   

അമിതഭാരം

കസേരയില്‍ ഒട്ടിപ്പിടിച്ചുള്ള ഇരിപ്പ്‌ പ്രധാനമായും ബാധിക്കുന്നത് നിങ്ങളുടെ ശരീരത്തെയാണ്‌. അനങ്ങാതെയുള്ള ഇരുപ്പ് തടി കൂടുന്നതിന് കാരണമാകും. തടി കൂടുന്നത് കാര്യമാക്കാതെ വീണ്ടും ഒരേ ഇരിപ്പിരുന്ന് ജോലി ചെയ്താല്‍ പൊണ്ണത്തടിയാണ് ഫലം. തടി കൂടുന്നത് ഹൃദ്രോഗ സാധ്യത വീണ്ടും വര്‍ധിപ്പിക്കും.

പ്രമേഹ സാധ്യത

മേലനങ്ങാതെ ജീവിക്കുന്നവര്‍ക്ക് പ്രമേഹ രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പൊണ്ണത്തടിയും തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവുമാണ്‌ ഇതിന് കാരണം.  

വെരിക്കോസ് വെയിന്‍

കൂടുതല്‍ സമയം  ഇരിക്കുന്നത് കാലുകളില്‍ അമിത മര്‍ദ്ദം ചെലുത്തുന്നു. ഞരമ്പുകള്‍ വീര്‍ക്കുന്നതിനു കാരണമായ വെരിക്കോസ് വെയ്ന്‍ എന്ന അവസ്ഥയിലേക്കാണ് ഇത് നിങ്ങളെ നയിക്കുന്നത്.

എന്താണ് പ്രതിവിധി

ഭാഗ്യത്തിന് ഈ മാരക പ്രശ്നങ്ങളുടെ പ്രതിവിധി സിമ്പിളാണ്, ഇടയ്ക്കിടെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുക. ഓഫീസിലോ മറ്റ് ഓണ്‍ലൈന്‍ ജോലികളിലോ ആണെങ്കില്‍ സമയം കിട്ടുമ്പോഴൊക്കെ എഴുന്നേറ്റ് നടക്കുക. നിങ്ങളുടെ കഴുത്തിനെയും പിന്‍ഭാഗത്തെയും സംരക്ഷിക്കാനായി ഇടക്കിടെ സ്ട്രെച്ച് ചെയ്യുക. കഴുത്ത്, പുറം വേദനകളില്‍ നിന്ന് രക്ഷ നേടാന്‍ ഇത് നിങ്ങളെ സഹായിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.