spot_img

ഹൃദയാഘാതത്തെ ചെറുക്കാം; ഭക്ഷണവും വ്യായാമവും ശ്രദ്ധിക്കുക

ഹാര്‍ട്ട് അറ്റാക്ക് അല്ലെങ്കില്‍ ഹൃദയാഘാതത്തെ കുറിച്ച് അറിയുന്നതിന് മുന്‍പ് ഹൃദയവും രക്തക്കുഴലുകളും എന്താണെന്നും എങ്ങനെയാണെന്നും മനസിലാക്കണം. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന രക്തക്കുഴലുകളാണ് കൊറോണറീസ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാനുള്ള ഊര്‍ജം കോറോണറീസ് നല്‍കുന്നു. ഈ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസങ്ങളാണ് ഹൃദയാഘാതം അല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് ആയി മാറുന്നത്.

രക്തക്കുഴലുകളില്‍ എങ്ങനെ തടസങ്ങള്‍ ഉണ്ടാകുന്നു എന്നു നോക്കാം. കോറോണറീസ് ചെറിയ പൈപ്പുകളാണ്. രക്തക്കുഴലുകള്‍ക്കുള്ളില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നത് കൊഴുപ്പ്, കൊളസ്‌ട്രോള്‍ എന്നിവയാണ്. ഇവ രക്തക്കുഴലുകളില്‍ അടിഞ്ഞ് കൂടി  ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഒപ്പം രക്തം കട്ടപിടിക്കാനും കാരണമാകുന്നു. രക്തക്കുഴലുകളില്‍ കൂടിയ അളവിലും കുറഞ്ഞ അളവിലും കൊളസ്‌ട്രോള്‍ ഡെപ്പോസിഷന്‍ ഉണ്ടാകാം. എന്നാല്‍ ഇവയെല്ലാം എത്തിച്ചേരുന്നത് ഹൃദയാഘാതത്തിലേക്കാണ്. പ്രധാനമായും ഹൃദയത്തിലേക്ക് മൂന്ന് രക്തക്കുഴലുകളുണ്ട്. ലെഫ്റ്റ് കോറോണറി, റൈറ്റ് കോറോണറി, ലെഫ്റ്റ് സര്‍റിഫല്‍ക്‌സ് എന്നിവയാണവ. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലെഫ്റ്റ് കോറോണറി. രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ ഡെപ്പോസിറ്റ് കണ്ടെത്തുക ഇക്കാലത്ത് വളരെ എളുപ്പമാണ്. ഇസിജി എടുക്കുന്നതിലൂടെ ഏത് രക്തക്കുഴലിനാണ് പ്രശ്‌നം എന്നു കണ്ടെത്താന്‍ സാധിക്കും.

ഹൃദയാഘാതമുണ്ടാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് അമിത കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കാണ്. പ്രമേഹം ഉള്ളവരില്‍ കൊളസ്‌ട്രോള്‍ അധികമാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. കോറോണറിയില്‍ ഉണ്ടാകുന്ന കൊളസ്‌ട്രോള്‍ ഡെപ്പോസിഷന്‍ ഹൃദയാഘാതത്തിന് കാരണമാകുന്നതു പോലെ, മറ്റ് രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന കൊളസ്‌ട്രോള്‍ ഡെപ്പോസിറ്റ് മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. പുകവലി ശീലമാക്കിയവരുടെ രക്തക്കുഴലുകള്‍ കാലക്രമേണ ചുരുങ്ങിവരും. ഇത് രക്തത്തിന്റെ സഞ്ചാരം തടസപ്പെടുത്തുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു. ഹൈപ്പര്‍ ടെന്‍ഷന്‍, പ്രഷര്‍ എന്നിവയുള്ളവര്‍ക്കും ഹാര്‍ട്ട് അറ്റാക്ക് കണ്ടു വരുന്നു. ചുരുക്കം ചിലരില്‍ കഠിനമായ ദേഷ്യം, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ മൂലവും ഹൃദയാഘാതം ഉണ്ടായേക്കാം. ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ അതി കഠിനമായ വേദന, ശ്വാസ തടസം, അമിത വിയര്‍പ്പ്, നടുവേദന എന്നിങ്ങനെ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പല ആളുകള്‍ക്കും ഹൃദയാഘാതമുണ്ടാകുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ പലതരത്തില്‍ ആയിരിക്കും.

കൊളസ്‌ട്രോള്‍ ഡെപ്പോസിറ്റ് കണ്ടെത്തിയാല്‍, അല്ലെങ്കില്‍ നെഞ്ച് വേദനയുണ്ടായാല്‍ ഏറ്റവും വേഗം നല്ല ഒരു കാര്‍ഡിയോളജിസ്റ്റിനെ കാണുക.പരിശോധനയ്ക്ക് വിധേയമാകുക. ഹൃദയാഘാതത്തില്‍ നിന്നും രക്ഷ നേടാനും ഹൃദയം സംരക്ഷിക്കാനുമായി കൃത്യമായ ചികിത്സയാണ് വേണ്ടത്. കൊളസ്‌ട്രോള്‍ ഡിപ്പോസിറ്റുള്ള രക്തക്കുഴലുകളിലെ കൊളുപ്പിനെ അലിയിച്ച് കളയാം. ആഞ്ചിയോഗ്രാമിലൂടെയും ആഞ്ചിയോ പ്ലാസ്റ്റിയിലൂടെയും ചികിത്സ നടത്താം. ഏറ്റവും നേരത്തേ രോഗം നിര്‍ണയിച്ച് ചികിത്സ തേടുന്നതാണ് ഉത്തമം.

ഹൃദയാഘാതം വരാതിരിക്കാനായി കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ശരീരത്തിന് ആവശ്യമായതില്‍ കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുക. സമീക്യതാഹാരം ശീലമാക്കാം. വ്യായാമത്തിലൂടെ ശരീരത്തിലെ കൊളസ്‌ട്രോള്‍ ഡെപ്പോസിഷന്‍ കുറച്ചു കൊണ്ടു വരാന്‍ സാധിക്കും. കൊളസ്‌ട്രോള്‍, പ്രഷര്‍, പ്രമേഹം എന്നിവ നിയന്ത്രണത്തിലാക്കുക. പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. ഇങ്ങനെയൊക്കെ ഹൃദയാഘാതത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.