spot_img

കുട്ടികളിലെ വിളര്‍ച്ചയെ തടയാം

വിരശല്യം മൂലം കുട്ടികളിലുണ്ടാവുന്ന വിളര്‍ച്ചയും പോഷകാഹാരക്കുറവും പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ നമ്മുക്ക് പ്രവര്‍ത്തിക്കാം. മണ്ണില്‍ കളിക്കുന്നതിലൂടെയും നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളില്‍ വിളര്‍ച്ചക്കും പോഷണക്കുറവിനും തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവയ്ക്കും കാരണമാവുകയും ചെയ്യുന്നു. ഇത് കുട്ടികളില്‍ ശ്രദ്ധക്കുറവിനും പഠനകാര്യങ്ങളില്‍ താല്‍പര്യക്കുറവിനും കാരണമാവും. ഇതു തടയാന്‍ ആറ് മാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കേണ്ടതുണ്ട്.
ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് ഒരാള്‍ അനീമിക്കാണെന്ന് പറയുക. അനീമിയ അഥവാ വിളര്‍ച്ച ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നുമാണ്.അനീമിയയ്ക്കു കാരണങ്ങള്‍ പലതുണ്ടാകാം. ഇരുമ്പടങ്ങിയ ഭക്ഷണങ്ങളുടെ കുറവു മുതല്‍ ബ്ലീഡിംഗ് പോലുള്ള കാരണങ്ങള്‍ വരെ.

ഒരാള്‍ക്ക് വിളര്‍ച്ച അഥവാ രക്തക്കുറവുണ്ടോയെന്നു കണ്ടെത്താന്‍ രക്തപരിശോധനയാണ് ഏറ്റവും നല്ലത്. ഇതല്ലാതെയും ഒരാള്‍ക്ക് അനീമിയയുണ്ടോയെന്നു കണ്ടെത്താല്‍ ചില വഴികളുണ്ട്,ലക്ഷണങ്ങളുണ്ട്.പ്രത്യേക കാരണങ്ങളില്ലാതെ അമിതമായ തളര്‍ച്ച അനുഭവപ്പെടുകയാണെങ്കിലും ഇതിന് കാരണം അനീമിയയാകാം. വേണ്ടത്ര രക്തമില്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കില്ല. കണ്ണുകള്‍ പരിശോധിച്ചാല്‍ വിളര്‍ച്ചയുണ്ടോയെന്നു കണ്ടെത്താനാകും. കണ്ണുകള്‍ വലിച്ചു നീട്ടിയാല്‍ കണ്ണിന്റെ അടിഭാഗത്ത് വിളറിയ നിറമെങ്കില്‍ ഇത് വിളര്‍ച്ചയുടെ ലക്ഷണമാകാം.

പ്രത്യേക കാരണങ്ങളില്ലാതെ അമിതമായ തളര്‍ച്ച അനുഭവപ്പെടുകയാണെങ്കിലും ഇതിന് കാരണം അനീമിയയാകാം. വേണ്ടത്ര രക്തമില്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കില്ല.
രാവിലെ ഉണര്‍ന്നെഴുന്നേറ്റു കഴിഞ്ഞാല്‍ ഉടനെ മനംപിരട്ടല്‍ അനുഭവപ്പെടുന്നത് വിളര്‍ച്ചയുടെ മറ്റൊരു ലക്ഷണമാണ്.രക്തക്കുറവ് അടിയ്ക്കടിയുള്ള തലവേദനയ്ക്കും ഇട വരുത്തും. ശരീരത്തില്‍ രക്തത്തിന്റെ അളവു കുറയുമ്പോള്‍ തലച്ചോറിന് ലഭിക്കുന്ന ഓക്സിജന്‍ അളവില്‍ വ്യത്യാസം വരും. ഇത് തലവേദനയക്ക് ഇടയാക്കും.

ആവശ്യത്തിന് രക്തമുള്ള ഒരു വ്യക്തിയുടെ വിരലുകളുടെ അറ്റം ചുവന്ന നിറമായിരിക്കും. എ്ന്നാല്‍ വെളുപ്പാണ് നിറമെങ്കില്‍ ഇതിന് കാരണം രക്തക്കുറവുമാകാം.

ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഇതിന് കാരണവും രക്തക്കുറവാകാം. രക്താണുക്കളുടെ കുറവു കാരണം ഓക്സിജന്‍ വഹിക്കാനുള്ള രക്തത്തിന്റെ ശക്തി കുറയുന്നു.ഹൃദയമിടിപ്പില്‍ പെട്ടെന്ന് വ്യതിയാനമനുഭവപ്പെടുകയാണെങ്കിലും ഇതിന് ഒരു കാരണം രക്തക്കുറവുമാകാം. കൂടുതല്‍ ഊര്‍ജം സംഭരിക്കാനുള്ള ഹൃദയത്തിന്റെ ശ്രമമാണ് ഇതിന് കാരണം.

ഒരാളുടെ മുഖത്തു നോക്കിയാല്‍ വിളറിയ വെളുപ്പാണെങ്കില്‍ ഇതിന് കാരണം അനീമിയയായിരിക്കും. ചര്‍മത്തിന്റെ സാധാരണ വെളുപ്പും വിളറിയ വെളുപ്പും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാം.
മുടികൊഴിച്ചിലിനുള്ള ഒരു കാരണം രക്തക്കുറവാകാം. ആര്‍ബിസി കൗണ്ട് കുറയുന്നത് മുടിയുടെ കരുത്തു കുറയാന്‍ കാരണമാകും.ഇടയ്ക്കിടെ അസുഖം വരുന്നതിന്റെ ഒരു കാരണവും രക്തക്കുറവാകാം. രക്തക്കുറവ് കാരണം ശരീരത്തിന്റെ പ്രതിരോധശേഷി കുറയും

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.