spot_img

ആര്‍ത്തവകാല വില്ലന്‍ അഥവാ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം; ജീവിതശൈലി ക്രമീകരിച്ചാല്‍ ഒഴിവാക്കാം

ആര്‍ത്തവ സമയത്ത്, ആര്‍ത്തവത്തോട് അടുക്കുമ്പോള്‍ സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്. അകാരണമായ ദേഷ്യം, സങ്കടം, വിഷാദം, വയറുവേദന, നടുവിനും കാലിനും വേദന, ക്ഷീണം, തലവേദന അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്. എന്താണ് ഇങ്ങനെയുണ്ടാകുന്നത് മറ്റെന്തെങ്കിലും രോഗങ്ങളുടെ ലക്ഷണമാണോ ഡോകടറെ കാണിക്കേണ്ടതുണ്ടോ എന്നിങ്ങനെ നിരവധി സംശയങ്ങള്‍ കൊണ്ടുനടക്കുന്ന ധാരാളം സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. ഇതിനെയാണ് പിഎംഎസ് അഥവാ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന് പറയുന്നത്. മിക്കവാറും സ്ത്രീകളിലും ഇത്തരം അവസ്ഥകളുണ്ടാകാറുണ്ട്. പക്ഷേ, ചെറിയ തോതില്‍ ആയതിനാല്‍ പലരും അത് ശ്രദ്ധിക്കാറില്ല. എപ്പോഴാണോ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത് അപ്പോഴാണ് ഇതൊരു പ്രശ്നമായി കണക്കാക്കുന്നത്.

ശാരീരികമായും മാനസികമായും പിഎംഎസ് ഉണ്ടായേക്കാം. ശാരീരികമായി, തലവേദന, വയറുവേദന, ഛര്‍ദി, ശരീരത്തിന് ക്ഷീണം, എന്നിവയ്ക്കൊപ്പം മാനസികമായ പ്രശ്നങ്ങളും ഉണ്ടായേക്കാം. അകാരണമായ സങ്കടം, ഒറ്റപ്പെട്ട തോന്നല്‍, ദേഷ്യം എന്നിങ്ങനെയൊക്കെയാണത്. ഇതിന് കാരണം തലച്ചോറിലെ സിറാട്ടോനിന്‍ എന്ന ഹോര്‍മോണ്‍ ഈസ്ട്രജനുമായി പ്രവര്‍ത്തിക്കുമ്പോഴാണ് പിഎംസ് ഉണ്ടാകുന്നത്.

ആര്‍ത്തവം തുടങ്ങി പതിനാറാം നാള്‍ മുതല്‍ ഭക്ഷണ കാര്യങ്ങളിലും ജീവിത ശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പിഎംഎസിനെ തടയാം. നാരടങ്ങിയ ആഹാരങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക, പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ശരീരത്തിലെ ആന്റിയോക്സിഡന്റുകളുടെ അളവ് വര്‍ധിക്കുന്നതിന് ഇവ സഹായകരമാണ്. ചോക്ലേറ്റ് ഒഴിവാക്കുക, കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ചായ, കാപ്പി എന്നിവ ഒഴിവാക്കുക. ഇത്തരത്തില്‍ ഭക്ഷണകാര്യം ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ നന്നായി വെള്ളം കുടിയ്ക്കുക. മിതമായ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യുക. യോഗ, മെഡിറ്റേഷന്‍, എന്നിവ വളരെ നല്ലതാണ്.

ജീവിതശൈലിയിലും ഭക്ഷണകാര്യങ്ങളിലും മാറ്റം വരുത്തിയിട്ടും പിഎംഎസിന്റെ അളവ് കൂടുതലാണെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്. വിവാഹിതരായ പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്.. ആര്‍ത്തവ സമയത്ത് പങ്കാളിയുടെ പിന്തുണ സ്ത്രീകള്‍ ആഗ്രഹിക്കാറുണ്ട്. സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പിഎംഎസ് മൂലമാണെന്ന് മനസിലാക്കുക. അതുപോലെ ഒന്ന് ചേര്‍ത്ത് നിര്‍ത്തുക, ഞാന്‍ കൂടെയുണ്ടെന്ന തോന്നലും പങ്കാളിയില്‍ ഉണ്ടാക്കിയെടുക്കുക. ജീവിതശൈലിയിലും, ഭക്ഷണത്തിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം സ്നേഹവും പരിചരണവും പിഎംഎസിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.