spot_img

പോപ് കോൺ വരുത്തിയ വിന!

ഈ കഴിഞ്ഞ ദിവസങ്ങളിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ ഒരു വാർത്ത ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. “പോപ്പ്കോൺ വരുത്തിവെച്ച വിന” എന്ന ഒരു തലക്കെട്ടോടുകൂടി വന്ന ഒരു വാർത്തയായിരുന്നു അത്. ആ വാർത്തയിൽ പറയുന്നത് ഒരാൾ പോപ്പ്കോൺ കഴിക്കുകയും അത് പല്ലിനിടയിൽ കുടുങ്ങി പിന്നീടയാൾ പോപ്പ്കോണിന്റെ അവശിഷ്ടങ്ങൾ എടുക്കാൻ ടൂത് പിക്ക് അത് പോലെ വയറ് അങ്ങനെ എന്തൊക്കെയോ സാധനങ്ങൾ അയാൾ ഉപയോഗിക്കുകയും പിന്നീടയാൾക്ക് മോണ പഴുപ്പ് വരികയും ആ മോണ പഴുപ്പിൽ നിന്ന് അയാൾക്ക് എൻറ്റോകാ ഡയറ്റീസ് എന്ന് പേരുള്ള ഒരു ഹൃദ്രോഗം ഉണ്ടാകുകയും ചെയ്തുവെന്നും പിന്നീട് അയാൾ ഏഴു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഒരു ഹൃദയ വാൽവ് മാറ്റി വയ്ക്കുന്ന ശാസ്ത്രക്രിയ ചെയ്തുവെന്നുള്ളതുമായിരുന്നു വാർത്ത. വാർത്തയുടെ ആദികാരികതയെ കുറിച്ച് എനിക്കറിയില്ല. പക്ഷെ ആ വിഷയത്തിൽ നിന്ന് വളരെ പ്രധാനപ്പെട്ട ഒരു ദന്ത ആരോഗ്യ വിഷയം അതുമായി ബന്ധപ്പെട്ട് ഞാൻ ഷെയർ ചെയ്യാൻ ആഗ്രഹിക്കാണ്.
ഈ അടുത്ത കാലങ്ങളിൽ നടന്നിട്ടുള്ള ചില പഠനങ്ങൾ തെളിയിക്കുന്നത് വായിലുണ്ടാകുന്ന മോണ രോഗങ്ങൾ അതുപോലെ വായ് ദന്ത രോഗങ്ങൾ പലതിലൂടെയും ശരീരത്തിലേക്ക്, വായ് ദന്ത രോഗങ്ങൾ പൊതുവെ ശരീരത്തിൽ ഒരുപാടുനാൾ നീണ്ടുനിൽക്കുന്ന ചില അസുഖങ്ങളാണ്. ക്രോണിക് ഇൻഫ്ളമേറ്ററി റെസ്പോൺസ് എന്നാണ് അതിന് പറയുന്നത്. ഇത് ശരീരത്തിലിങ്ങനെ വർഷങ്ങളോളം നിൽക്കുന്നത് കൊണ്ട് രക്തത്തിലേക്ക് ചില ഘടകങ്ങൾ സ്രവിക്കപ്പെടുകയും പ്രോസ്റ്റാർ ലാന്റിൻസ് അതു പോലെ സൈറ്റോകൈൻസ് എന്നീ പേരുകളിലൊക്കെയുള്ള ചില ഘടകങ്ങളുണ്ടാകുകയും അത് മറ്റ് അവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. കഴിഞ്ഞ ഒരു അറുപത് എഴുപത് വർഷത്തോളമായി നടക്കുന്ന ചില പoനങ്ങളാണ് ഈ ഒരു പുതിയ രീതിയിൽ പoനങ്ങളും ഗവേഷണങ്ങളും അവതരിപ്പിക്കുന്നത്. അവർ പറയുന്നത് ഹൃദ്രോഗം അതുപോലെ പ്രമേഹം, വാതരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവക്കെല്ലാം തുടക്കം ചിലപ്പോൾ വായ് ദന്ത രോഗങ്ങളായേക്കാം എന്നാണ്. ആയിരക്കണക്കിന് ആളുകളെടുത്ത് പഠനങ്ങൾ അതിലൂടെ ഒരു എവിഡൻസ് ബൈസ്ട് ആയിട്ടാണ് ഈ ഒരു പoനങ്ങൾ പുറത്ത് വന്നിട്ടുള്ളത്. പുകവലിപോലെയുള്ള അസുഖങ്ങൾ സൃഷ്ടിക്കുന്നതിലേറെ പുകവലി ഇല്ലാത്ത മോണ രോഗം മാത്രമുള്ള ആളുകൾക്ക് ഹൃദ്രോഗവും അതുപോലെ പക്ഷാഘാതം പോലെയുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നുവെന്നും പoനങ്ങൾ കാണിക്കുന്നു. ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കേണ്ടത് വായ ദന്ത രോഗങ്ങൾ ഒഴിവാക്കേണ്ടതും വായയുടെ ആരോഗ്യം കാത്തു സംരക്ഷിക്കേണ്ടതും എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്നുള്ളതാണ്. പണ്ടൊക്കെ പറയും മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പക്ഷെ ഇപ്പോൾ ആ ഒരു പഴഞ്ചൊല്ലിനെ ചെറുതായി മാറ്റീട്ട് വായ നമ്മുടെ ശാരീരിക ആരോഗ്യത്തിന്റെ സൂചികയാണെന്ന് പറയുന്നതായിരിക്കും ശരി. ഇതിനെ ആളുകളിലേക്ക് ബോധവൽക്കരണം നടത്തുകയും ഒരു പത്തു മുപ്പത് വർഷങ്ങൾക്കുമുമ്പ് എത്രപേർക്കറിയാം നമുക്ക് ഇറച്ചി അതികം കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാകുമെന്നും കൊളസ്ട്രോൾ അതികമായാൽ ഹൃദ്രോഗം വരുമെന്നും വളരെ കുറച്ച് പേർക്കേ അറിയുമായിരുന്നുള്ളൂ. ഇതെല്ലാം ജനങ്ങളിലേക്ക് എത്തിയത് മീഡിയകളിലൂടെയും ഓരോ ഡോക്ടർമാരും ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത് അവരെ പഠിപ്പിച്ചതിലൂടെയുമാണ് ആളുകൾ അറിഞ്ഞു തുടങ്ങിയത്. അതുപോലെ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു പുതിയ കാര്യമാണ് വായ ദന്ത രോഗങ്ങൾ എത്രത്തോളം ശാരീരികമായിട്ടുള്ള മറ്റു രോഗങ്ങൾ സൃഷ്ടിക്കുമെന്ന്. ചിലപ്പോൾ അത്ഭുതം തോന്നിയേക്കാം എന്നാൽ ക്കൂടി അതിലേക്ക് ചേർക്കേണ്ട കാര്യമെന്താന്ന് വെച്ചാൽ ഗർഭിണികളിൽ നേരത്തെ ഉണ്ടാകുന്ന പ്രസവത്തിന് മോണ രോഗങ്ങൾ കാരണമാകും എന്നുള്ള പഠനങ്ങളാണ്. അതുപോലെ തൂക്കക്കുറവുള്ള കുട്ടികൾ ഉണ്ടാകുവാനും മോണ രോഗങ്ങൾ കാരണമാകുന്നു എന്നുള്ളതാണ്. ഈ കാര്യങ്ങൾ മനസ്സിൽ വെച്ച് കൊണ്ട് വായ് ദന്ത രോഗങ്ങളെ ഏറ്റവും കൂടുതൽ ഒഴിവാക്കാനും അവക്കുള്ള ചികിത്സ നേടാനും ഓരോരുത്തരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

വായ്, ദന്ത രോഗങ്ങളെ കുറിച്ച് പൊതു ജനം ഇന്നും അജ്ഞരാണ്! വേദനയാണ് ദന്ത രോഗത്തിന്റെ മാനദണ്ഡം എന്ന് നമ്മൾ ഇപ്പോഴും കരുതുന്നു. വേദനയില്ലെങ്കില് നമ്മൾ ദന്ത ഡോക്ടറെ കാണുകയേ ഇല്ല. ഇനി ഉണ്ടായാലും ആദ്യം പോകുന്നത് ഒറ്റമൂലിയിലേക്കോ തൊട്ടടുത്ത മെഡിക്കൽ ഷോപ്പിലേക്കോ ആണ്. നീരിറക്കത്തിന് രണ്ട് ഗുളിക! തീർന്നു! പല്ലു വേദന പമ്പ കടന്നു. ദന്ത രോഗങ്ങൾ പതിയെ പതിയെ പടരുന്നവയാണ്. പൊട്ടി പൊടിഞ്ഞും നീരു വന്നും ബാക്ടീരിയകള്ക്ക് സൂര്യൻ അസ്തമിക്കാത്ത കോളണിയായി പല്ലുകൾ എത്ര കാലം വേണമെങ്കിലും വായ്ക്കകത്ത് ഇരുന്നോളും.വായ് ദന്ത രോഗങ്ങളും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും പല രീതിയിലും ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് Perio medicine ല് ഗവേഷണം നടത്തുന്നവർ പറയുന്നത്. വേറൊരു അർത്ഥത്തിൽ പല അസുഖങ്ങളുടേയും തുടക്കം വായ്ക്കകത്താണ് എന്ന് വേണം കരുതാന്!
American Diabetic Association നും WHO യും പ്രമേഹം മൂലം ഉണ്ടാകുന്ന സങ്കീർണ്ണതകളില് ഒന്നായി മോണരോഗത്തെ സ്ഥിരപ്പെടുത്തിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. വിദേശ രാജ്യങ്ങളിൽ പ്രമേഹ രോഗികളുടെ പതിവ് ചെക്കപ്പില് ദന്ത ഡോക്ടറുടെ വിസിറ്റും ക്ലീനിംഗും എന്നോ നിർബന്ധമാക്കിയിട്ടുണ്ട്.
ദന്ത രോഗങ്ങൾ, വിശിഷ്യാ മോണ രോഗം നീണ്ടു നില്കുന്ന ഒരു inflammatory ബാക്ടീരിയല് അണുബാധയാണ്. പലപ്പോഴും വേദനയില്ലാത്തത് കൊണ്ട് ചികിത്സ ലഭിക്കാതെ വായും പല്ലും അഴുകി ദ്രവിക്കുമ്പോഴേക്കും ശരീരത്തിന്റെ പ്രതിരോധ പ്രക്രിയ ഭ്രന്ത് പിടിച്ച് രക്ത ധമിനികളിലും മറ്റും പ്രതിപ്രവർത്തനങ്ങൾ തുടങ്ങുന്നു. ഇതുമൂലം രക്തത്തിന്റെ കട്ടി കൂട്ടുന്ന ചില ഘടങ്ങള് ക്രമാതീതമായി വര്ദ്ധിക്കുന്നു. ഇത് രക്തം കട്ട പിടിക്കാനും ഇടയാക്കുന്നു. ഹ്രദ്രോഗവും പക്ഷാഘാതവും ഉണ്ടാവാനുള്ള സാധ്യത വർദ്ധിക്കുന്നത് അതുകൊണ്ടാണ്. ഗർഭാശയ ഭിത്തികളുടെ contraction നു കാരണമാകുന്ന ഘടങ്ങളും ഇതു മൂലം ഉണ്ടാകുന്നു എന്ന് പഠനങ്ങൾ പറയുന്നു. നേരത്തെ കൂട്ടി പ്രസവ വേദനയുണ്ടാവാനും തൂക്ക കുറവുള്ള കുഞ്ഞുങ്ങളുണ്ടാവാനും ഇത് കാരണമാകുന്നു. ഐസിയു വിലും വെന്റിലേറ്ററിലും കിടക്കുന്ന രോഗികളിൽ കാണുന്ന ന്യൂമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങൾ അധികരിപ്പിക്കാനും വായ്ക്കകത്തെ സൂക്ഷ്മാണുക്കള്ക്ക് കഴിയുമത്രെ! പ്രമേഹ രോഗികളുടെ രക്തത്തിൽ അനിയന്ത്രിതമായ പഞ്ചസാരയുടെ അളവിനും മോണരോഗ സൂക്ഷ്മാണുക്കള്ക്ക് വലിയ പങ്കുണ്ട്. അവയെ നീക്കം ചെയ്യുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവുകള് മെച്ചപ്പെടുത്താൻ കഴിയുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നു!
മോണ രോഗങ്ങൾക്ക് ചികിത്സ ലഭിക്കുമ്പോൾ മേൽ പറഞ്ഞ അസുഖങ്ങൾ ഉള്ളവരില് അസുഖ കാരണങ്ങൾക്ക് ശമനം കാണുന്നു!
വായ്, ദന്ത രോഗങ്ങളെ നിസാരമായി തള്ളികളയരുത്. ചുരുങ്ങിയത് വർഷത്തിൽ ഒരിക്കലെങ്കിലും ഡെന്റിസ്റ്റിനെ കണ്ട് പല്ലുകളുടെ ആരോഗ്യത്തെ കുറിച്ച് ചോദിച്ചറിയൂ. ഗർഭിണികളും ഗർഭിണി ആവാൻ തയ്യാറെടുക്കുന്നവരും പല്ലുകളും മോണയും കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്തൂ. വേദന വന്ന് കഷ്ടപ്പെടാന് കാത്തിരിക്കേണ്ട! പല്ലു വേദനയോ മോണ പഴുപ്പോ വന്നാൽ മുഖത്തെ ചിരി മായുക മാത്രമല്ല, ജീവിതത്തിന്റെ മനോഹരമായ വർണ്ണങ്ങൾ പോലും ഇല്ലാതായേക്കാം. മായാത്ത പുഞ്ചിരി സമ്മാനിക്കുന്നത് വർണ്ണാഭമായ ജീവിതമാണ്!

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.