spot_img

മുഖക്കുരുവിന്റെ പാടുകള്‍ ഈസിയായി നീക്കം ചെയ്യാം; ഇതാണ് ചികിത്സാ രീതികള്‍

മുഖക്കുരു എങ്ങനെയെങ്കിലും മാറിക്കിട്ടിയാല്‍ പിന്നീടുള്ള കടമ്പ പാടുകള്‍ നീക്കം ചെയ്യലാണ്. ബ്ലാക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് തുടങ്ങിയ വര്‍ഗീകരണങ്ങള്‍ ഉണ്ടെങ്കിലും ഏതു തരത്തിലുള്ള മുഖക്കുരുവായാലും പാടുകള്‍ മായ്ക്കാന്‍ സമയമെടുത്തേക്കും. മുഖത്തു മാത്രമല്ല തോളുകള്‍, നെഞ്ച്് തുടങ്ങിയ ശരീര ഭാഗങ്ങളിലെല്ലാം മുഖക്കുരുവും അതുമൂലമുണ്ടാവുന്ന പാടുകളും കാണപ്പെടാറുണ്ട്.

മുഖക്കുരുമൂലമുള്ള പാടുകള്‍ക്ക് കാരണം

മുഖക്കുരു രൂപപ്പെടുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ടെങ്കിലും ആന്‍ഡ്രജന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് പ്രധാന കാരണം. മുഖക്കുരു മൂലമുള്ള ബാക്ടീരിയ, മൃത കോശങ്ങള്‍ എന്നിവകാരണം ചര്‍മ്മത്തിനു ക്ഷതമേല്‍ക്കുന്നതിനെ തുടര്‍ന്നാണ് പാടുകള്‍ ഉണ്ടാകുന്നത്.

പക്ഷേ, മുഖക്കുരു മായുന്നതിന്റെ ആദ്യപടിയാണ് പാടുകള്‍ എന്നു പറയാം. കൂടാതെ ആ ഭാഗത്തുള്ള പുതിയ കോശങ്ങള്‍ പേശികള്‍ക്ക് ബലം നല്‍കുന്ന കൊളാജെന്‍ ഫൈബറുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നു. മുഖക്കുരുമൂലമുണ്ടാവുന്ന പാടുകള്‍ മായ്ക്കാന്‍ പലരും ഒറ്റമൂലി ചികിത്സയെ ആശ്രയിക്കുമെങ്കിലും ഫലം ലഭിക്കണമെങ്കില്‍ ചിലപ്പോള്‍ സമയമെടുത്തേക്കാം. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനുള്ള ഫലപ്രദമായ ചില ചികിത്സാരീതികളെ പരിചയപ്പെടാം

  1. ഫ്രാക്ഷണല്‍ റേഡിയോ ഫ്രീക്വന്‍സി: ഈ ചികിത്സാരീതിയില്‍ ചര്‍മ്മത്തില്‍ നിന്ന് പാടുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നു. റേഡിയോ ഫ്രീക്വന്‍സി ചര്‍മ്മത്തിന്റെ ഉപരിതല കോശങ്ങള്‍ക്ക്് ക്ഷതം വരുത്തുന്നില്ലെന്നതാണ് ഫ്രാക്ഷനല്‍ റേഡിയോ ഫ്രീക്വന്‍സിയുടെ പ്രത്യേകത
  2. ലേസര്‍ ചികിത്സ: ലേസര്‍ ചികിത്സ വഴി പാടുകള്‍ പൂര്‍ണ്ണമായി മാറ്റാന്‍ കഴിയും. ഇത്തരം ചികിത്സാ രീതികളില്‍ കുറച്ച്് വേദന അനുഭവപ്പെടുന്നത്് ലേസര്‍ ചികിത്സയിലാണ്.
  3.  ഫില്ലേഴ്‌സ്: വളരെ ചിലവേറിയ ചികിത്സാ രീതിയാണെങ്കിലും ദീര്‍ഘകാലത്തേക്ക് ഫലപ്രദമാണിത്.
  4.  സ്‌കാര്‍ റിഡക്ഷന്‍ സര്‍ജറി: സ്‌കാര്‍ റിഡക്ഷന്‍ സര്‍ജറിയിലും പാടുകള്‍ പൂര്‍ണ്ണമായി മാറ്റാന്‍ കഴിയും. സമീപത്തുള്ള ചര്‍മ്മ കോശങ്ങള്‍ക്ക്് കേടുപാടുകള്‍ സംഭവിക്കാതെയാണ് ശസ്ത്രക്രിയ നടത്തുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.