spot_img

മുഖക്കുരു വീട്ടില്‍ വെച്ചു തന്നെ പൂര്‍ണ്ണമായും മായ്ക്കാം: ഫലപ്രദമായ ആയുര്‍വേദ മാര്‍ഗങ്ങള്‍

ആണ്‍-പെണ്‍ ഭേദമന്യേ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. പക്ഷേ മുഖക്കുരു കാരണം പ്രയാസമനുഭവിക്കുന്നവരിലധികവും കൗമാരക്കാരാണ്. സെബേഷ്യസ് ഗ്രന്ഥി എണ്ണമയമുള്ള സെബം എന്ന വസ്തു അമിതമായി ഉത്പ്പാദിപ്പിക്കുന്നതാണ് മുഖക്കുരുവിനു കാരണം.

ആയുര്‍വേദത്തിനനുസരിച്ച്  കഫം, പിത്തം, രക്തം, മേദസ്സ് എന്നിവയാണ് മുഖക്കുരു വരുത്തുന്നത്. പാര്‍ശ്വഫലങ്ങളില്ലാതെ മുഖക്കുരു പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ കഴിയുന്ന ചികിത്സാവിധികള്‍ ആയുര്‍വേദത്തില്‍ ലഭ്യമാണ്.

ലോധ്ര (പാച്ചോറ്റി), മഞ്്ജിഷ്ട, കുഷ്്ട എന്നീ ചെടികള്‍ ഉപയോഗിച്ചുള്ള മരുന്നുകളാണ് മുഖക്കുരുവിന് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ ചന്ദനവും മഞ്ഞളും മുഖക്കുരു അകറ്റുന്നതിന് ഏറെ ഫലപ്രദമാണ്. സുഗന്ധവ്യഞ്ജനത്തില്‍പ്പെട്ട കസ് കസ്, അമൃതവള്ളി, ആര്യവേപ്പ് എന്നിവ രക്തശുദ്ധീകരണത്തിനു സഹായിക്കുമെന്നതിനാല്‍ ഇവ ഉപയോഗിച്ചുള്ള മരുന്നുകളും ആയുര്‍വേദം നിഷ്‌ക്കര്‍ഷിക്കുണ്ട്്.

 

മുഖക്കുരു മാറ്റാം: ഫലപ്രദമായ ചില മാര്‍ഗങ്ങള്‍

 

  1. ഞാവല്‍പ്പഴത്തിന്റെ കുരു പൊടിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടാം

 

  1. മുഖക്കുരു അകറ്റാന്‍ ഓറഞ്ച് പീല്‍ ഏറെ ഫലപ്രദമാണ്. ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് റോസ് വാട്ടറില്‍ ചേര്‍ത്ത് ഉപയോഗിക്കുക. മുഖക്കുരു മാറുന്നതിനൊപ്പം തൊലിക്ക് തിളക്കം വര്‍ദ്ധിക്കുകയും ചെയ്യും

 

3.പാച്ചോറ്റി, വയമ്പ്,(———-) മല്ലി എന്നിവ ചേര്‍ത്ത മിശ്രിതം മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. ഏഴു ദിവസത്തിനുള്ളില്‍ മാറ്റം കണ്ടു തുടങ്ങും

 

  1. രക്ത ചന്ദനം, ജാതിക്ക എന്നിവ മുഖത്തു പുരട്ടുന്നതും മുഖക്കുരു കുറയ്ക്കും

 

  1. ഒരു സ്പൂണ്‍ തുവരപരിപ്പ്, പാല്‍, കര്‍പ്പൂരം എന്നിവ പൊടിച്ച് പാലില്‍ ചേര്‍ത്ത മിശ്രിതം മുഖത്തു പുരട്ടാം

 

  1. പെരുഞ്ചീരകം പൊടിച്ച് ചെറുനാരങ്ങാ നീര്, പാല്‍ എന്നിവ ചേര്‍ത്ത് പുരട്ടാം. രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടി രാവിലെ ഇളം ചൂടുവെള്ളത്തില്‍ കഴുകികളയുന്നതാണ് ഫലപ്രദം

 

  1. കാപ്പിക്കുരു പൊടിച്ച് ,ചെറുനാരങ്ങ നീര്, തുളസി നീര് എന്നിവ ചേര്‍ത്ത് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ പുരട്ടാം

 

ഇവയെല്ലാം വീട്ടില്‍ എളുപ്പത്തില്‍ ലഭ്യമാവുന്ന വസ്തുക്കളാണ്. ഭക്ഷണ ശീലങ്ങളിലും  ജീവിത രീതിയിലും ആരോഗ്യ പ്രദമായ മാറ്റങ്ങള്‍ വരുത്തുകയാണ് മുഖക്കുരു അകറ്റാനുള്ള ആദ്യ പടി.

 

മുഖക്കുരുവും പാടുകളും അകറ്റാന്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍

 

പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. പല മാര്‍ഗങ്ങളിലൂടെയും മുഖക്കുരുവിനെ അകറ്റി നിര്‍ത്തിയാല്‍ പിന്നീടുള്ള പ്രശ്‌നം അവയുടെ പാടുകളാണ്. അവ ചിലപ്പോള്‍ വളരെക്കാലത്തോളം മായാതെ നില്‍ക്കുന്നവയായിരിക്കും. ക്രീമുകളോ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളോ ചിലപ്പോള്‍ ഫലപ്രദമായെന്നു വരില്ല. മുഖക്കുരുവും പാടുകളും അകറ്റാനുള്ള പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. പാര്‍ശ്വഫലങ്ങളില്ലെന്നതാണ് ഇവയുടെ പ്രത്യേകത.

 

  1. ചന്ദനം – പണ്ടു കാലം മുതല്‍ക്കുതന്നെ ഉപയോഗിച്ചുവരുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഒന്നാണ് ചന്ദനം. ചന്ദനം അരച്ച് ദിവസവും മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുവും പാടുകളും അകന്ന് ചര്‍മ്മത്തിന് തിളക്കം ലഭിക്കും

 

  1. ഉലുവ- വളരെയധികം ഔഷധഗുണമുള്ള ഉലുവ ചര്‍മ്മ സംരക്ഷണത്തിനും ഉപയോഗിക്കാറുണ്ട്. ഉലുവ ശുദ്ധവെള്ളത്തില്‍ കുതിര്‍ത്ത് പേസ്റ്റാക്കി മുഖത്തു പുരട്ടിയാല്‍ പാടുകള്‍ മായും. നല്ല ഒരു ആന്റിസെപ്റ്റിക് ഏജന്റുകൂടിയാണ് ഉലുവ

 

  1. ചെറുനാരങ്ങ- വിറ്റമിന്‍ സി യുടെ കലവറയായ ചെറുനാരങ്ങ ചര്‍മ്മസംരക്ഷണത്തിനും ഏറെ ഫലപ്രദമാണ്. ദിവസവും ചെറുനാരങ്ങാ നീര് മുഖത്തു പുരട്ടിയാല്‍ ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മായും

 

4.വേപ്പില- ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി വൈറസ് ഘടകങ്ങള്‍ അടങ്ങിയ ആര്യവേപ്പ്് ചര്‍മ്മ സംരക്ഷണത്തിന് പണ്ടു കാലം മുതല്‍ക്കു തന്നെ ഉപയോഗിച്ചു വരുന്ന ഔഷധമാണ്. ചര്‍മ്മത്തില്‍ നിന്ന്് ടോക്‌സിനുകളെ അകറ്റാന്‍ സഹായിക്കുന്ന ക്ലെന്‍സിങ് ഏജന്റുകൂടിയാണ് ആര്യവേപ്പ്.

 

5.കറ്റാര്‍വാഴ- കറ്റാര്‍വാഴയുടെ നീരും ചര്‍മ്മ സംബന്ധമായ ഏതു പ്രശ്‌നങ്ങള്‍ക്കും ഉപയോഗപ്രദമാണ്. ഏതു തരത്തിലുള്ള ചര്‍മ്മമുള്ളവര്‍ക്കും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

 

  1. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ – ചര്‍മ്മത്തിലെ മൃതകോശങ്ങളെ നിര്‍ജ്ജീവമാക്കാന്‍ സഹായിക്കുന്ന ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നല്ല ഒരു ആന്റിസെപ്റ്റിക് ഏജന്റുകൂടിയാണ്.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.