spot_img

കുട്ടികളിലെ ശാരീരികമായ നിഷ്‌ക്രിയത്വം ജീവിതശൈലിരോഗങ്ങള്‍ ക്ഷണിച്ച് വരുത്തും

കുട്ടികളില്‍ ശാരീരികമായ നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാം. ദിവസവും അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നവരില്‍ പ്രമേഹം, രക്താതി സമ്മര്‍ദ്ദം, ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വരാന്‍ സാധ്യത കുറവായതിനാല്‍ ഇത്തരം ശീലങ്ങള്‍ നമ്മുടെ ജീവിതചര്യയാക്കി മാറ്റുകയും കുഞ്ഞുങ്ങളെ ഇത് ശീലിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യണം.

കൊച്ചിയില്‍ നാലില്‍ ഒരാള്‍ക്ക് പ്രമേഹ രോഗമുണ്ടെന്നാണ് കണക്ക്. കുഞ്ഞു നാള്‍ മുതല്‍ ശീലിക്കുന്ന ശാരീരിക നിഷ്‌ക്രിയത്വമാണ് വര്‍ദ്ധിച്ചു വരുന്ന പ്രമേഹരോഗ നിരക്കിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്താതി സമ്മര്‍ദ്ദം, ഹൃദയാഘാതം, ക്യാന്‍സര്‍ തുടങ്ങിയവയുടെ തുടക്കം കുട്ടികളിലും കൗമാരക്കാരിലും തുടങ്ങുന്ന ശീലങ്ങളാണ്. ദിവസവും ചുരുങ്ങിയത് അര മണിക്കൂര്‍ വ്യായാമം ചെയ്യുകയാണെങ്കില്‍ ഇത്തരം രോഗങ്ങള്‍ വരുന്നത് തടയാനാവും.

കുട്ടികളില്‍ ജീവിത ശൈലി രോഗങ്ങളെ കുറിച്ചും അതിനെ തടയുവാനായി സ്വീകരിക്കേണ്ട നല്ല ശീലങ്ങളെ കുറിച്ചും അവബോധമുണ്ടാക്കുന്നതിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
തലച്ചോറിന്റെയും നാഡികളുടെയും ആരോഗ്യത്തിന് കാലുകളുടെ വ്യായാമം വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നാഡികളുടെ ആരോഗ്യം കാലിലെ പേശികളില്‍ നിന്ന് തലച്ചോറിലേക്കും തലച്ചോറില്‍ നിന്ന് തിരിച്ചും അയക്കുന്ന സിഗ്‌നലുകളെ ആശ്രയിച്ചാണെന്നാണ് പഠനത്തില്‍ പറയുന്നത്. ന്യൂറോ രോഗികളുടെ ചലന ശേഷി കുറയുന്നതിന്റെ പിന്നിലെ കാരണം തിരിച്ചറിയാന്‍ ഈ പുതിയ കണ്ടെത്തല്‍ ഡോക്ടര്‍മാരെ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് കുട്ടികളുടെ ബുദ്ധിവികാസത്തിനും പഠനത്തിനും സഹായകരമായി മാറും.

വ്യായാമം കുറയുന്നത് ശരീരത്തില്‍ പുതിയ നാഡികോശങ്ങള്‍ രൂപപ്പെടുന്നത് തടയുമെന്നും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളും സമ്മര്‍ദ്ദവും മറികടക്കാനാവാത്ത അവസ്ഥയിലേക്ക് മനുഷ്യനെ ഇത് എത്തിക്കുമെന്നും പഠനം പറയുന്നു. ഫ്രോണ്‍ടിയേഴ്സ് ഇന്‍ ന്യൂറോസയന്‍സ് എന്ന ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലുകളുടെ ചലനം കുറയുമ്പോള്‍ ന്യൂറല്‍ സ്റ്റെം സെല്ലുകളുടെ എണ്ണം 70ശതമാനമായി കുറയുമെന്നാണ് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

വ്യായാമം കുറയുന്നത് ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു. ഈ പഠനം കാലുകളുടെ പേശികള്‍ക്ക് വ്യായാമം നല്‍കുന്നതിന്റെ പ്രാധാന്യം ചൂണ്ടി കാട്ടുന്നതാണെന്നും നടത്തം, ഓട്ടം, കാലുകള്‍ ഉപയോഗിച്ച് ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുക തുടങ്ങിയ വ്യായാമ രീതികള്‍ ഗുണകരമാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഇറ്റലിയിലെ മിലാന്‍ സര്‍വകലാശാലയിലെ റഫേലാ അഡാമി പറയുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.