spot_img

മാരക രോഗങ്ങളുടെ നിര്‍ണ്ണയത്തില്‍ പതോളജിയുടെ പങ്ക്

നവംബര്‍ 13 ലോക പതോളജി ദിനമാണ്. എന്താണ് പതോളജി എന്നതിനെ സംബന്ധിച്ച് പലര്‍ക്കും അറിവുണ്ടാവില്ല. പതോളജി വിഭാഗം എന്നത് ഇന്ന് വളരെ പുരോഗമിച്ചു കൊണ്ടിരിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ്. രോഗനിര്‍ണ്ണയ രംഗത്താണ് ഇത് പ്രവര്‍ത്തിക്കുന്നത്. ബയോകെമിസ്ട്രി, മൈക്രോബയോളജി, ക്ലിനിക്കല്‍ പതോളജി, ഹിമറ്റോ പതോളജി, ഹിസ്റ്റോ പതോളജി, സൈറ്റോ പതോളജി എന്നീ വിഭാഗങ്ങളിലെ രോഗനിര്‍ണ്ണയമാണ് ലബോറട്ടറി മെഡിസിന്‍ അഥവാ പതോളജിയില്‍ ഉള്‍പ്പെടുന്നത്.

പരിശോധനകളെ ആശ്രയിച്ചാണ് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുന്നത്. രോഗം വളരെ പെട്ടെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കാന്‍ ചെറിയ ഗ്രാമങ്ങളില്‍ പോലും ഇന്ന് പതോളജി കേന്ദ്രങ്ങളുണ്ട്. നാലു വിഭാഗങ്ങളാണ് പതോളജി മെഡിസിനില്‍ ഉള്ളത് – ക്ലിനിക്കല്‍ പതോളജി, ഹിമറ്റോ പതോളജി, ഹിസ്റ്റോ പതോളജി, സൈറ്റോ പതോളജി.

ക്ലിനിക്കല്‍ പതോളജി എന്നാല്‍ നമുക്കെല്ലാവര്‍ക്കും അറിയുന്ന പരിശോധനകളാണ്. ലാബുകളില്‍ പോയി നാം ചെയ്യുന്ന മലം, മൂത്രം, സ്രവങ്ങള്‍ എന്നിവയുടെ പരിശോധനയാണ് ഇതില്‍പ്പെടുന്നത്. ഹിമറ്റോ പതോളജി എന്നാല്‍ രക്തസംബന്ധമായ പരിശോധനകളാണ്. പ്ലേറ്റലറ്റ് കൗണ്ട് കുറഞ്ഞുണ്ടാകുന്ന അസുഖങ്ങള്‍, രക്തത്തിന്റെ അംശം കുറയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അനീമിയ മുതലായവ കണ്ടെത്തുന്നത് ഹിമറ്റോ പതോളജി വിഭാഗമാണ്. മുഴകളില്‍ നിന്നും ചെറിയ ടിഷ്യൂ കുത്തി പരിശോധിക്കുന്നതാണ് സൈറ്റോ പതോളജി. സ്തനാര്‍ബുദവും മറ്റും കണ്ടെത്തുന്നത് ഈ പരിശോധനയിലൂടെയാണ്. നാലാമത്തേത് ഹിസ്റ്റോ പതോളജിയാണ്. ശരീരത്തില്‍നിന്നും ചെറിയ ഭാഗങ്ങളെടുത്ത് പരിശോധിക്കുന്ന രീതിയാണിത്.

മോഡേണ്‍ മെഡിസിനില്‍ പതോളജിയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. കാരണം, രോഗനിര്‍ണ്ണയത്തിനു മാത്രമല്ല, രോഗ ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നു. ട്യൂമറോ കാന്‍സറോ ഉള്ള രോഗികളില്‍ ഇമ്യൂണോ ഹിസ്റ്റോ കെമിസ്ട്രിയിലൂടെ സ്തനങ്ങളില്‍ നിന്ന് ചെറിയ കഷ്ണമെടുത്ത് പരിശോധിച്ച് ഏതു മരുന്ന് നല്‍കണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നു. രോഗത്തെ സംബന്ധിച്ച പ്രവചനം നടത്താനും പതോളജിക്കു കഴിവുണ്ട്. ട്യൂമര്‍ എത്ര ഗുരുതരമാണ്, എത്ര നാളായി നിലനില്‍ക്കുന്നു, ഇനിയും എത്രനാള്‍ നിലനില്‍ക്കും എന്നിങ്ങനെയുള്ള വിവരങ്ങള്‍ കണ്ടെത്താനും പതോളജി ഉപയോഗിക്കുന്നു.

പതോളജി പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു നോക്കാം.
പല രീതിയിലുള്ള മുഴകള്‍, തൈറോയിഡ്, സ്തനത്തിലെ മുഴകള്‍ തുടങ്ങിയവയുള്ള രോഗികളെ സമഗ്രമായി പരിശോധിച്ച് രക്ത പരിശോധനകള്‍ നടത്തിയ ശേഷം ഡോക്ടര്‍ പതോളജിസ്റ്റിന്റെ അരികിലേക്ക് വിടുന്നു. പതോളജിസ്റ്റ് രോഗിയെ കുത്തി പരിശോധനകള്‍ക്ക് വിധേയമാക്കുന്നു. മുഴകള്‍ ഇന്‍ഫ്ളമേറ്ററിയാണോ കാന്‍സര്‍ മുഴയാണോ എന്ന് പരിശോധനയിലൂടെ പതോളജിസ്റ്റ് കണ്ടെത്തുന്നു. എന്നാല്‍ പരിശോധനയുടെ ഫലം എല്ലായ്പ്പോഴും 100 ശതമാനം കൃത്യമായിരിക്കണമെന്നില്ല. അന്‍പതു ശതമാനത്തിലധികം കാന്‍സര്‍ ആണെന്നു നിര്‍ണ്ണയിക്കപ്പെട്ടാല്‍ ഡോക്ടര്‍ ചികിത്സയാരംഭിക്കുന്നു. കാന്‍സര്‍ മുഴയാണോ അല്ലയോ എന്ന് കണ്ടെത്തിയ ശേഷം മാത്രമേ രോഗം ചികിത്സിക്കുകയുള്ളൂ. ഇത് കണ്ടെത്തുന്ന നിര്‍ണ്ണായകമായ ജോലിയാണ് ഒരു പതോളജിസ്റ്റ് അല്ലെങ്കില്‍ പതോളജി വിഭാഗം കണ്ടെത്തുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.