spot_img

 ഓറൽ കാൻസർ; ലക്ഷണങ്ങളും ചികിത്സയും

മദ്യപാനവും പുകവലിയും ശീലമാക്കിയ 40 കഴിഞ്ഞ പുരുഷൻമാരിൽ നല്ലൊരു വിഭാഗത്തിനും കണ്ടുവരുന്നതാണ് ഓറൽ കാൻസർ. കുടുംബത്തിലുള്ള മറ്റാർക്കെങ്കിലും കാൻസർ ഉണ്ടായിട്ടുണ്ടെങ്കിൽ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. വായിൽ കുരുക്കൾ ഉണ്ടാകുക, രക്തസ്രാവം, എന്നിവയാണ് പ്രധാനമായും ഓറൽ കാൻസറിന്റെ ലക്ഷണങ്ങൾ. നേരത്തേ രോഗം സ്ഥിരീകരിക്കാൻ പ്രയാസമാണെങ്കിലും ശസ്ത്രക്രീയയിലൂടെയും റേഡിയേഷനിലൂടെയും രോഗം ഭേതമാക്കാൻ സാധിക്കും. നാക്ക്, കവിൾ, മോണ അങ്ങനെ വായുടെ ഏത് ഭാഗത്ത് വേണമെങ്കിലും ഓറൽ കാൻസർ ഉണ്ടാകാം. ലോകത്തിൽ സാധാരണയായി കണ്ടുവരുന്ന കാൻസറുകളിൽ ആറാം സ്ഥാനത്താണ് ഓറൽ കാൻസർ. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലാണ് കൂടുതലായും ഓറൽ കാൻസറുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷ്ൻ വ്യക്തമാക്കുന്നു. അറുപത് അൻപത്തേഴ് ശതമാനം രോഗികളും  വർഷത്തിന് മുകളിൽ ജീവിച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

  • ഓറൽ കാൻസർ വരാനുള്ള സാധ്യത
  • 40 കഴിഞ്ഞ പുരുഷൻമാർ
  • അമിതമായ മദ്യപാനം
  • ദിവസേനയുള്ള പുകവലി, ലഹരി ഉപയോഗം
  • ഹ്യൂമൻ പാലിലോമ വൈറസ് ഇൻഫെക്ഷൻ

കുടുംബത്തിൽ ആർക്കെങ്കിലും തലയിലോ, കഴുത്തിലോ കാൻസർ വന്നിട്ടുണ്ടെങ്കിൽ രോഗം വരാൻ സാധ്യത ഏറെയാണ്. 

ഓറൽ കാൻസർ എന്ന് സംശയിക്കത്തരത്തിൽ വായ്ക്കുള്ളിൽ കുരുക്കളോ, വേദനയോ, രക്തസ്രാവമോ കണ്ടെത്തിയാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് രോഗലക്ഷണങ്ങളെ കുറിച്ച് സംസാരിക്കുക. ഡോക്ടറിന്റെ നേരിട്ടുള്ള പരിശോധനയിലൂടെ രോഗം കണ്ടെത്താൻ സാധിക്കാം. രോഗത്തം സംബന്ധിച്ച് കൂടുതൽ ഉറപ്പു വരുത്താൻ ബയോപ്‌സി, എൻഡോസ്‌കോപി തുടങ്ങിയ പരിശോധനാ രീതികളും അവലംബിക്കാനാകും. 

ചികിത്സ

ഓറൽ കാൻസർ എന്നല്ല, ഏത് തരം കാൻസർ ആയാലും നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നത് രോഗം ഭേതമാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ആയുർദൈർഘ്യം മറ്റ് കാൻസറുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും. പക്ഷേ, നേരത്തേ കണ്ടെത്തണമെന്നതും നിർബന്ധമാണ്. തുടക്കത്തിലെ രോഗം കണ്ടെത്തിയാൽ ചികിത്സിച്ച് ഭേതമാക്കാനുള്ള സാധ്യത 90 മുതൽ 100 ശതമാനം വരെയാണ്. 

സർജറി

ശസ്ത്രക്രീയയിലൂടെ കാൻസർ വന്ന ഭാഗം മുറിച്ചു കളയാം. മറ്റു കോശങ്ങളിലേക്ക് കാന്ഡസർ പടരാതിരിക്കാൻ ഇത് സഹായകരമാണ്. ശസ്ത്രക്രീയയ്ക്ക് ശേഷം ഒരു പ്ലാസ്റ്റിക് സർജന്റെ സഹായത്തോടെ മുഖത്തുണ്ടായ പാടുകളും മറ്റും മായ്ച്ചു കളയാം. ഇതോടൊപ്പം തന്നെ സപീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, സൈക്കാട്രിസ്റ്റ്, റീഹാബിലിറ്റേഷൻ സ്‌പെഷ്യലിസ്റ്റ് എന്നിവരേയും കാണാൻഡോക്ടർ നിർദേശിക്കും. 

റേഡിയേഷൻ തെറാപ്പി

ഓറൽ കാൻസറിനായി നിരവധിപേർ ചെയ്യുന്ന ചികിത്സയാണ് ഓറ്ൽ തെറാപ്പി. ഹൈ എനർജി എക്‌സ്‌റേകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുയും അവ വീണ്ടും ആ ഭാഗത്ത് വരുന്നത് തടയുകയും ചെയ്യുന്നു. ഓറൽ കാൻസർ നേരത്തേ കണ്ടെത്തിയാൽ റേഡിയേഷൻ തെറാപ്പിയിലൂടെ മാത്രം സുഖപ്പെടുത്താൻ സാധിക്കും. 

ഹൈപ്പർ തെറമിയ തെറാപ്പി

ശരീരത്തിന്റെ ഊഷ്മാവ് വർധിപ്പിച്ച് കാന്ഡസർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണിത്. ഇത്തരം സാഹചര്യങ്ങളിൽ കാൻസർ കോശങ്ങൾ നശിക്കുകയും ഇനി ഉണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.