spot_img

ഒന്ന് ശ്രദ്ധിച്ചാല്‍ കോളറ തടയാം

മഴക്കാലമായതോടെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കോളറ പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുക്ക് തടയാന്‍ സാധിക്കുന്ന രോഗമാണ് കോളറ.

ജലജന്യ രോഗമായ കോളറ മലിന ജലത്തിലൂടെയാണ് പകരുന്നത്. പരിസര ശുചീകരണമാണ് രോഗം തടയാന്‍ പ്രധാനമായും വേണ്ടത്.ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ അഥവാ ഛര്‍ദ്യാതിസാരം. വിബ്രിയോ കോളറെ (Vibrio Cholerae) എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍നിന്ന് ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗണുക്കള്‍ ശരീരത്തിലെത്തുന്നത്.

മനുഷ്യരുടെ മലവിസര്‍ജനം വഴി പുറത്താകുന്ന ഈ ബാക്ടീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഇത്തരം ബാക്ടീരിയകള്‍ക്ക് വെള്ളത്തില്‍ ഏറെ നേരം ജീവിക്കാന്‍ കഴിയും. ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. വേഗത്തില്‍ നിര്‍ജലീകരണം നടക്കുന്നതിനാല്‍ ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശരാക്കുന്നതിനും മരണത്തിനും വരെ കോളറ കാരണമാകുന്നു.

പ്രതിരോധിക്കാനാവും ഈ രോഗത്തെ. ചെയ്യേണ്ടത്
ചുറ്റുപാടുകള്‍ മലിനമാകാതെ സൂക്ഷിക്കുക.

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ജലാശയങ്ങള്‍ മലിനീകരിക്കരുത്.
  • കോളറബാധിത പ്രദേശങ്ങളില്‍ കിണറുകളില്‍ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തണം.
  • ഭക്ഷണശുചിത്വം ഉറപ്പുവരുത്തുക.
  • ഈച്ചകള്‍ പെരുകുന്നത് തടയുക.
  • പഴങ്ങള്‍പച്ചക്കറികള്‍ തുടങ്ങിയവ നന്നായി കഴുകുക.
  • ശൗചാലയത്തില്‍ പോയ ശേഷം കൈകള്‍ വൃത്തിയാക്കുക.
  • കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ചുകളും മറ്റും അണുവിമുക്തമാണെന്ന് ഉറപ്പാക്കുക

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.