spot_img
Array

ഒന്നു ശ്രദ്ധിച്ചാല്‍ വിളര്‍ച്ചയെ തടയാം

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഒരു നിശ്ചിത നിലയില്‍ നിന്നും താഴ്ന്ന് പോകുന്ന അവസ്ഥയാണ് അനീമിയ. ശരീരത്തിന്റെ കോശങ്ങള്‍ക്ക് ആവശ്യമായ പ്രാണവായു (ഒക്‌സിജന്‍) എത്തിക്കുകയെന്ന പരമപ്രധനമായ കര്‍ത്തവ്യമാണ് ഹിമോഗ്ലോബിന്‍ നിര്‍വഹിക്കുന്നത്. ശരീരത്തില്‍ ആവശ്യം വേണ്ട ഒരു പോഷകഘടകമാണ് ഇരുമ്പ്. രക്തത്തില്‍ ശരിയായ അളവില്‍ ഹീമോഗ്ലോബിന്‍ ഉണ്ടാവാന്‍ ശരീരത്തില്‍ ആവശ്യത്തിന് ഇരുമ്പിന്റെ അംശം ഉണ്ടാകണ്ടത് അത്യന്താപേക്ഷിതമാണ്

അനീമിയയുടെ ലക്ഷണങ്ങള്‍

1. കടുത്ത ക്ഷിണവും ശ്വസോച്ഛ്വാസത്തിന് ബുദ്ധിമുട്ടനഭവപ്പെടലും

2. കണ്‍പോളകളുടെ ഉള്‍വശം വിളറിവെളുക്കുക

3. തൊലിയുടെ സ്വാഭാവിക നിറം നഷ്ട്ടപ്പെടുക

4. നഖങ്ങള്‍ സ്പുണിന്റെ ആകൃതിയില്‍ വളയുക

5. കാല്‍പ്പാദങ്ങള്‍ നീരു വയ്ക്കുക

അനീമിയയുടെ അനന്ത രഫലങ്ങള്‍

1. പ്രത്യുല്‍പാദനക്ഷമതയും അദ്ധ്വാനിക്കുന്നതിനുള്ള കഴിവ് കുറയും

2. കുട്ടികളുടെ തലച്ചോര്‍ ശരിയായ രീതിയില്‍ വികസിക്കാതിരിക്കൂക വഴി ബുദ്ധിവികാസത്തെ ബാധിക്കുന്നു

3. രോഗ പ്രതിരോധ ശക്തി കുറയുക

4. സ്‌കുള്‍ കുട്ടികളുടെ പ്രകടനം മോശമാകുന്നു

5. ഗര്‍ഭിണികളില്‍ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു

6. നവജാത ശിശുക്കളുടെ മരണത്തിന് കാരണമാകുന്നു

7. മാസം തികയാതെയുള്ള പ്രസവം, ഭാരം കുറഞ്ഞ കുട്ടികള്‍

എങ്ങനെ തടയാം

1. ഇരുമ്പ് കുടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക

2. ധാന്യങ്ങള്‍, ചോളം, മുളപ്പിച്ച കടലയിനങ്ങള്‍ / പയറിനങ്ങള്‍, ഇലക്കറികള്‍

3. കടല, കൂവരക്, ഈന്തപ്പഴം, ശര്‍ക്ക ര തുടങ്ങിയവ

4. മാംസം, മത്സ്യം,കരള്‍, കോഴിയിറച്ചി, സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട തുടങ്ങിയവ

വിറ്റാമിൻ ബി 12 ഡെഫിഷ്യൻസി സാധാരണയായി വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്ന ആളുകളിലാണ് കണ്ടുവരുന്നത്. ഇങ്ങനെയുള്ളവർക്ക് വിറ്റാമിൻ b12  നൽകേണ്ടി വന്നേക്കാം. അയൺ ഫോളിക് ആസിഡ് എന്നിവയുടെ ഡെഫിഷ്യൻസി ഇൽ അവ നൽകേണ്ടി വന്നേക്കാം. ബാക്കി അസുഖങ്ങൾ ചികിത്സിക്കുന്ന അതിലൂടെ അനീമിയ കറക്റ്റ് ചെയ്യപ്പെടും. രക്തം നഷ്ടപ്പെടുന്ന പൈൽസ് പോലുള്ള അസുഖങ്ങളിൽ ഓപ്പറേഷനും വേണ്ടിവരാം.
ശരീരത്തിലെ ശ്വേതരക്താണുക്കളുടെ അളവിലുണ്ടാകുന്ന കുറവിന് യാണ് അനീമിയ അഥവാ വിളർച്ച എന്ന അവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത്. ശ്വേതരക്താണുക്കളുടെ ധർമം എന്നുള്ളത് ശ്വാസകോശത്തിൽ നിന്നും ഓക്സിജൻ ശരീരത്തിൻറെ മറ്റു കലകളിലേക്ക് എത്തിക്കാനും കാർബൺഡയോക്സൈഡിനെ തിരിച്ച് ശ്വാസകോശത്തിൽ എത്തിക്കുകയും എന്നുള്ളതാണ്. ഇത് സാധിക്കുന്നത് ശ്വേതരക്താണുക്കൾ ഇൽ ഉള്ള ഹീമോഗ്ലോബിൻ എന്ന പ്രോട്ടീൻ സഹായത്തോടെയാണ്. എന്നാൽ വിളർച്ച യിൽ ശ്വേതരക്താണുക്കൾക്ക് ഓക്സിജനും കാർബൺ ഡൈ ഓക്സൈഡും വഹിക്കാനുള്ള കഴിവ് കുറയുന്നു. ഈ കുറവ്
1.ശരീരത്തിൽ നിന്നും രക്തം അമിതമായി നഷ്ടപ്പെടുന്നതു മൂലമോ, 2.ആവശ്യത്തിന് ശ്വേത രക്താണുക്കൾ ഉണ്ടാകാത്തതിനാലോ,
3. ശ്വേത രക്താണുക്കൾ അമിതമായി നശിപ്പിക്കപ്പെടുന്നതിലൂടെയോ ആകാം.
വിളർച്ച എന്നുള്ളത് ഒരു രോഗലക്ഷണമാണ് . അതിൻറെ കാരണം കണ്ടുപിടിക്കാൻ മറ്റു പരിശോധനകൾ കൂടി ചെയ്യേണ്ടത് ആവശ്യമാണ്.
ജനിതകപരമായ അനീമിയയുടെ കാരണങ്ങൾ
1.ഹീമോഗ്ലോബിനോപ്പതീസ്.
2.തലസീമിയ
3.ഫാങ്കോണി അനീമിയ
4.ആർ എച്ച്  null ഡിസീസ്
5.കൺജനിറ്റൽ dyserythropetic അനീമിയ
ധാതുക്കളുടെ കുറവുമൂലമുണ്ടാകുന്ന അനീമിയ
1. അയൺ ഡെഫിഷ്യൻസി
2. വിറ്റാമിൻ ബി 12 ഡെഫിഷ്യൻസി
3. ഫോളിക് ആസിഡ് ഡെഫിഷ്യൻസി
ഭൗതികമായ കാരണങ്ങൾ
1. അപകടത്തിലൂടെ ഉള്ള രക്തസ്രാവം
2. തീ പൊള്ളൽ ഏൽക്കുന്നത് മൂലം
3. ശരീരത്തിൽ മാറ്റിവയ്ക്കപ്പെട്ട ഹൃദയവാൽവുകൾ മൂലം
കാലമായി വിട്ടുമാറാത്ത അസുഖങ്ങൾ മൂലവും ക്യാൻസർ പോലുള്ള അസുഖങ്ങൾ മൂലവും ഉള്ള അനീമിയ
1. വൃക്ക സംബന്ധമായ അസുഖം
2. കരൾ സംബന്ധമായ അസുഖം
3. വിട്ടുമാറാത്ത അണുബാധകൾ
4. ക്യാൻസറുകൾ
5. വാതസംബന്ധമായ അസുഖങ്ങൾ
അണുബാധ മൂലം ഉണ്ടാകുന്ന അനീമിയ
1. വൈറൽ- ഹെപ്പറ്റൈറ്റിസ്
2. ബാക്ടീരിയൽ – ഗ്രാം നെഗറ്റീവ് സെപ്സിസ്
3. പ്രോട്ടോസോവ – മലേറിയ
ഇവയിൽ ഓരോന്നിനെയും കാരണം കണ്ടുപിടിച്ചതിനു ശേഷം വേണം ചികിത്സ

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.