ശരീരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് ഒമേഗ 6 ഫാറ്റി ആസിഡുകൾ. ഇവയുടെ അളവ് കൂടിയാലും കുറഞ്ഞാലും അത് ശരീരത്തെ ബാധിക്കുമെന്നതിൽ തർക്കമില്ല. ക്യത്യമായ അളവിൽ ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതിലൂടെ ശരീരത്തിന് ഊര്‍ജ്ജം ലഭിക്കുകയും ചർമ്മപാളികളുടെ ഘടന നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നു. എന്നാൽ അളവിൽ കൂടുതൽ ഇവ ശരീരത്തിനുള്ളിൽ ചെന്നാൽ പല രോഗങ്ങൾക്കും കാരണമാകും.
ഒമേഗ 6 ഫാറ്റി ആസിഡുകൾ അമിതമാകുമ്പോൾ
ഒമേഗ 3 ഫാറ്റി ആസിഡുകളെ പോലെ തന്നെ ഒമേഗ 6 ഉം ശരീരത്തിന് ആവശ്യമുള്ളതാണ്. എന്നാൽ അമിത അളവിൽ ഇവ ശരീരത്തിനുള്ളിൽ ചെല്ലുന്നത് പല മാരക രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിയ്ക്കുന്നവരിൽ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ രക്തം കട്ട പിടിക്കാനുള്ള സാധ്യതയും വളരെയേറെയാണ്. കാർഡിയോവാസ്കുലർ ഡിസീസ്, ഓട്ടോഇമ്യൂൺ ഡിസീസ്, കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഇവ കാരണമാകുന്നു.
ഒമേഗ 6 ഒമേഗ 3 ക്ക് ആനുപാതികകമായി കഴിയ്ക്കുക.
ഒമേഗ 3 യുടെ അതേ അളവിൽ തന്നെയായിരിക്കണം ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളും കഴിയ്ക്കേണ്ടത്. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാലും ഇവയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതിനാലും ഒമേഗ 6 ഫാറ്റി ആസിഡിന്റെ അളവ് ശരീരത്തിൽ കൂടാൻ പാടില്ല. ഹ്യദയ സംരക്ഷണത്തിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ വളരെയേറെ പങ്ക് വഹിക്കുന്നുണ്ട്.
1:1 എന്ന അളവിലായിരിക്കണം ഒമേഗ 6, ഒമേഗ 3 ശരീരത്തിലുണ്ടാകേണ്ടത്. എന്നാൽ ഇന്നത്തെ കാലത്ത് 15:1 , 16: 1 എന്ന നിലയിലാണ് പലരിലും ഇവയുടെ അനുപാതം. അതായത് ശരീരത്തിന് ആവശ്യമുള്ളതിന്റെ പലമടങ്ങ് അധികം ഒമേഗ 6 ആണ് ശരീരത്തിലുള്ളത്. ഇതുമൂലം ഹൃദ്രോഗം, കാൻസർ, ആസ്മ തുടങ്ങി മാരകമായ പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത 70 ശതമാനത്തോളമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ ഫാറ്റി ആസിഡുകളുടെ അനുപാതം ക്യത്യമാക്കേണ്ടതുണ്ട്. 2:1 മുതൽ 4:1 വരെ ആയാലും പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകാം. ഈ അനുപാതം നിലനിർത്താൻ ചിലതരം ആഹാരങ്ങൾ നിങ്ങളെ സഹായിക്കും. വാള്‍നട്ട്, ഫഌക്സീഡ്, ചിയ സീഡ് എന്നിവ അനുപാതം ക്യത്യമാക്കുന്നവയാണ്.
നട്സ്
പോഷക സമ്പുഷ്ടവും എസൻഷ്യൽ ഫാറ്റി ആസിഡുകൾ നിറഞ്ഞവയുമാണ് നട്സ്. ഇതിൽ ഒമേഗ 3, ഒമേഗ 6 എന്നീ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.വാള്‍നട്ട് കഴിക്കുന്നതിലൂടെ എസൻഷ്യൽ ഫാറ്റി ആസിഡുകളുടെ അനുപാതം 4:1 ആക്കാൻ സാധിക്കും. എന്നാൽ പീനട്ട് ബട്ടർ, പീനട്ട് എന്നിവയിൽ ഒമേഗ 6 ഫാറ്റി ആസിഡിന്റെ അളവ് വളരെ കൂടുതലായിരിക്കും. 200:1 എന്ന അനുപാതമാണ് ഇതിലുളളത്.
സീഡ്സ്
പ്രോസസ്ഡ് ഫുഡിനേക്കാൾ മികച്ച ഫലം തരുന്നവയാണ് സീഡ്സ്. ഫഌക്സീഡ് ഉപയോഗിക്കുമ്പോൾ ശരീരത്തിന് 4:1 അനുപാതത്തിലായിരിക്കും എസൻഷ്യൽ ഹോർമോണുകൾ ലഭിക്കുക. പക്ഷേ, ഒമേഗ 3 ഫാറ്റി ആസിഡാണ് ഫഌക്സീഡുകളില് കൂടുതലായി അടങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ ചിയ സീഡിലും ആരോഗ്യകരമായ അളവിലാണ് ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നത്. എന്നാൽ സൺഫഌവർ സീഡിൽ നിന്ന് ലഭിക്കുന്ന എസൻഷ്യൽ ആസിഡുകളുടെ അനുപാതം 465:1 ആണ്.
സോയാബീൻ
ഒരു കപ്പ് പുഴുങ്ങിയ സോയാബീനിൽ 7.68 ഗ്രാം ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. 1.029 ഗ്രാം ഒമേഗ 3 മാത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
ഇവയിലെല്ലാം ഒമേഗ 6 ഫാറ്റി ആസിഡുകളുടെ അളവ് കൂടുതലാണെങ്കിലും ക്യത്യമായ അളവിൽ മാത്രം ഇവ കഴിയ്ക്കുകയും ഒപ്പം പച്ചക്കറികളും പോഷകസമ്പുഷ്ടമായ ആഹാരക്രമവും ശീലമാക്കുകയാണെങ്കിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാം.
റിഫൈൻഡ് വെജിറ്റബിൾ ഓയിൽ
ഓയിലുകൾ തിരഞ്ഞെടുക്കുമ്പോൾ ഒമേഗ 6 ഫാറ്റി ആസിഡുകൾ കുറവുള്ള ഓയിലുകൾ ഉപയോഗിക്കുക. സണ്‍ഫഌര്‍ ഓയിലിൽ ഒമേഗ 6 ഫാറ്റി ആസിഡുകൾ മാത്രമാണ് അടങ്ങിയിരിക്കുന്നത്. ഇതിൽ ഒമേഗ 3 ഒട്ടും തന്നെയില്ല. വാള്‍നട്ട് ഓയിലിൽ എസൻഷ്യൽ ആസിഡുകളായ ഒമേഗ 3 യുടെ അളവ് കുറവായിരിക്കും. 5:1 അനുപാതത്തിലാണ് ഇതിൽ എസൻഷ്യൽ ആസിഡുകൾ അടങ്ങിയിരിക്കുന്നത്. കോൺ ഓയിലിൽ 7 ഗ്രാമിലധികം ഒമേഗ 6 ഫാറ്റി ആസിഡുകളാണ് ഉള്ളത്. 46:1 അനുപാതത്തിലാണ് ഇതില്‍ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നത്
പ്രോസസ്ഡ് ഫുഡ്
പ്രോസസ്ഡ് ഫുഡുകളിൽ ഒമേഗ 6 ഫാറ്റി ആസിഡുകൾ വളരെയധികം അടങ്ങിയിരിക്കുന്നു. ഇത്തരം ഭക്ഷണപദാർത്ഥങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ അളവ് വളരെ കുറവായിരിക്കും. ഇവ അമിതമായി കഴിയ്ക്കുന്നതിലൂടെ അമിതവണ്ണം, ഹ്യദ്രോഗം, കാൻസർ തുടങ്ങിയ മാരകരോഗങ്ങൾ പിടിപെടുന്നു.
അതിനാൽ ഒമേഗ 6 ഫാറ്റി ആസിഡുകൾ അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി എസൻഷ്യൽ ആസിഡുകൾ കൃത്യമായ അനുപാതത്തില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ ശീലിക്കുക