spot_img

ഭയമല്ല, ജാഗ്രതയാണ് വേണ്ടത്; നിപ പ്രതിരോധത്തിന് ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക

കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. രോഗത്തെ ഓര്‍ത്ത് ഭയപ്പെടാതെ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജാഗ്രത പാലിക്കുകയാണ് വേണ്ടത്.

നിപയുടെ രോഗലക്ഷണങ്ങള്‍ വെളിവാകാന്‍ അഞ്ചു ദിവസം മുതല്‍ 14 ദിവസം വരെയെടുക്കും. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കകം തന്നെ രോഗി ‘കോമ’ അവസ്ഥയിലെത്താം. മസ്തിഷ്‌ക വീക്കം ഉണ്ടാകാനും സാധ്യതയുണ്ട്.

രോഗത്തെ പ്രതിരോധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

  • പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ വൃത്തിയായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
  • ചൂടുള്ള ഭക്ഷണവും തിളപ്പിച്ചാറിയ വെള്ളവും മാത്രം ഉപയോഗിക്കുക.
  • ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
  • മൃഗങ്ങളും പക്ഷികളും മറ്റും കടിച്ചതും കൊത്തിയതും പുഴു കുത്തിയതുമായ പഴവര്‍ഗങ്ങള്‍ കഴിക്കാതിരിക്കുക.
  • വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ പഴങ്ങളും ഒഴിവാക്കുക.
  • അത്യാവശ്യമെങ്കില്‍ മാത്രം ആശുപത്രികളില്‍ പോവുക, മാളുകള്‍ തുടങ്ങി ആള്‍ക്കാര്‍ കൂടുന്ന ഇടങ്ങളില്‍ പോവാതിരിക്കുക.
  • രോഗികളായവരില്‍ നിന്ന് ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്ന് അകലം പാലിക്കുകയും ചെയ്യുക.
  • അസുഖത്തെ കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഡോക്ടറോടോ അറിവുള്ളവരോടോ ചോദിച്ച് മനസിലാക്കുക.
  • മാസ്‌ക്, കൈയുറ , ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉപയോഗിക്കുക.

പൊതുജനങ്ങളുടെ സംശയങ്ങള്‍ ഏറ്റവും ഉത്തമമായ രീതിയില്‍ പരിഹരിക്കുവാന്‍ എന്‍.എച്ച്.എം. ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് വിളിക്കാം. വിളിക്കേണ്ട നമ്പര്‍: 0471 2552056, 1056 (ടോള്‍ഫ്രീ)

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.