spot_img

നിക്കോട്ടിന്‍ ഗമ്മിന്റെ ദൂഷ്യഫലങ്ങള്‍

പുകവലിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ന് പലരും ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് നിക്കോട്ടിന്‍ ഗം. സ്ഥിരമായി പുകവലിക്കുന്നവര്‍ക്ക് പതുക്കെ അത്  നിര്‍ത്താനായി പലപ്പോഴും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികിത്സയാണ് ചെറിയ അളവില്‍ നിക്കോട്ടിന്‍ അടങ്ങിയ സബ്സ്റ്റിറ്റിയൂട്ടുകള്‍ ഉപയോഗിക്കുക എന്നത്. എന്നാല്‍ നിക്കോട്ടിന്‍ ഗമ്മിന്റെ ഉപയോഗം വര്‍ധിക്കുന്നത് മൂലം നിങ്ങള്‍ക്ക് പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നിക്കോട്ടിന്‍ ഗം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കണ്ടു വരുന്ന പ്രശ്നങ്ങള്‍

നിക്കോട്ടിന്‍ ഗമ്മിന്റെ അമിതമായ ഉപയോഗം മൂലം വായിലെ രുചി വ്യത്യാസം മുതല്‍ മൗത്ത് കാന്‍സര്‍ വരെ  വരാന്‍ സാധ്യതയുണ്ട്. രുചി വ്യത്യാസത്തിനൊപ്പം തന്നെ, തൊണ്ടയിലെ അസ്വസ്ഥതകള്‍, തലവേദന, ദഹനപ്രശ്‌നങ്ങള്‍, പല്ലുകളില്‍ പ്രശ്നങ്ങള്‍, ഡയറിയ, ക്ഷീണം, ഹ്യദയമിടിപ്പ് വര്‍ധിക്കുക, ശ്വാസതടസം, റാഷസ്, വായില്‍ കുരുക്കളും പാടുകളും ഉണ്ടാകുക എന്നിവ നിക്കോട്ടിന്‍ ഗമ്മിന്റെ അമിതമായ ഉപയോഗം മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്‌. ഇത്തരം ലക്ഷണങ്ങള്‍  ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്. നിക്കോട്ടിന്‍ ഗമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശം പിന്തുടരുക. നിക്കോട്ടിന്‍ ഗമ്മുകള്‍ ഉപയോഗിക്കുന്ന വേളയില്‍ പുകവലി കര്‍ശനമായി ഒഴിവാക്കണം.

നിക്കോട്ടിന്‍ ഗം ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന ദീര്‍ഘകാല പ്രശ്നങ്ങള്‍

നിക്കോട്ടിന്‍ ഗം പോലുള്ള ഉത്പന്നങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് പാര്‍ശ്വ ഫലങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇവയുടെ അമിത ഉപയോഗം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. നിക്കോട്ടിന്‍ ഗം തൊണ്ടയിലെ മസിലുകളുടെ തളര്‍ച്ച, ചുമ, തൊണ്ടയില്‍ സ്ഥിരമായി അസ്വസ്ഥത അനുഭവപ്പെടുക, ഹ്യദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുക, തൊണ്ടയിലേയും വായയിലെയും കാന്‍സര്‍, പക്ഷാഘാതം, GERD തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രസവ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ് എന്നതുകൊണ്ട് തന്നെ ഗര്‍ഭിണികളായ സ്ത്രീകള്‍ ഒരു കാരണവശാലും ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്.18 വയസിന് താഴെ പ്രായമുള്ളവരും നിക്കോട്ടിന്‍ ഗം ഉപയോഗിക്കാന്‍ പാടില്ല.

നിക്കോട്ടിന്‍ ഗം എങ്ങനെ ഉപയോഗിക്കണം

പുകവലി നിര്‍ത്താന്‍ നിക്കോട്ടിന്‍ ഗം കഴിയ്ക്കുമെങ്കിലും ക്യത്യമായി ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിവില്ലാത്തവര്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇവ കഴിയ്ക്കരുത്. ഗമ്മിന്‌ 2 മുതല്‍ 4 മില്ലി ഗ്രാം വരെ ഡോസേജ്  ഉണ്ടായിരിക്കും. ഗം വായിലിട്ട് കുരുമുളകിന്റെ ചെറിയ രുചി വരുന്നത് വരെ ചവയ്ക്കുക. പിന്നീട് ആ രുചി പോകുന്നത് വരെ കവിളിന്റെ സൈഡിലേക്ക് ഗം മാറ്റുക. വീണ്ടും ചവച്ച് പഴയ രുചി അറിയാവുന്നതുമാണ്. ഇങ്ങനെ 20-30 മിനിറ്റോളം ചെയ്യുക. നിക്കോട്ടിന്‍ ഗം ഉപയോഗിക്കുന്നതിന് 1 മിനിറ്റ് മുന്‍പും ശേഷവും എന്തെങ്കിലും കഴിയ്ക്കുകയോ കുടിയ്ക്കുകയോ ചെയ്യരുത്. നിങ്ങള്‍ എത്ര സിഗരറ്റാണ് ദിവസവും ഉപയോഗിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് നിക്കോട്ടിന്‍ ഗമ്മിന്റെ ഡോസേജ് തീരുമാനിക്കുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കൃത്യമായ ഡോസേജില്‍ ഇവ ഉപയോഗിക്കുക. പുകവലി ജീവിതത്തില്‍ നിന്നും ഉപേക്ഷിക്കാന്‍ സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗമാണ് നിക്കോട്ടിന്‍ ഗം. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്ന സത്യം കൂടി മനസിലാക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.