പാര്‍ക്കിന്‍സണ്‍സ് രോഗത്തെ മന്ദീഭവിപ്പിക്കുന്നതിനും തടയുന്നതിനു പോലും ശക്തമായ മരുന്ന് പരീക്ഷണ ഘട്ടത്തില്‍. നേരിട്ട് തലച്ചോറിലേക്ക് നല്‍കുന്ന മരുന്ന് പാര്‍ക്കിന്‍സണ്‍സ് രോഗത്തെ മന്ദീഭവിപ്പിക്കുന്നതിനും തടയുന്നതിനും മാത്രമല്ല സുഖപ്പെടുത്തുന്നതിനും സാധിക്കുമെന്നാണ് ഗവേഷകരുടെ അവകാശ വാദം.
ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു സംഘം നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. ജിലാല്‍ സെല്‍ ലൈന്‍ ഡിറൈവ്ഡ് ന്യൂറോട്രോപിക് ഫാക്റ്റര്‍ (ജിഡിഎന്‍എഫ്) എന്നാണ് ചികിത്സാ രീതിയുടെ പേര്. ഡോപ്പാമിന്‍ മസ്തിഷ്‌ക കോശങ്ങള്‍ നശിക്കുന്നതാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണം. പുതിയ ചികിത്സയിലൂടെ ഡോപ്പാമിന്‍ മസ്തിഷ്‌ക കോശങ്ങള്‍ പുനര്‍ജീവിപ്പിക്കാനായി കഴിയും. നിലവിലുള്ള ചികിത്സയില്‍ പ്രതിവിധിയില്ലാത്ത കേസുകള്‍ പോലും ഇതിലൂടെ സുഖപ്പെടുത്തിനായി കഴിയും
പുതിയ ചികിത്സയിലൂടെ മസ്തിഷ്‌ക കോശങ്ങളെ പുനരുജ്ജീവിപ്പിക്കാമെന്നത് വലിയ നേട്ടമായി മാറുമെന്നാണ് കരുതപ്പെടുന്നത്. വൈദ്യശാസ്ത്രപരമായി ബ്രെയിന്‍ ഇന്‍ഫ്യൂഷന്‍ സാധ്യമാണ്. മാത്രമല്ല ഇതിന്റെ ചെലവ് സാധരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുമെന്നാണ് ജേര്‍ണല്‍ ഓഫ് പാര്‍ക്കിന്‍സണ്‍സ് ഡിസീസ് അഭിപ്രായപ്പെടുന്നത്. രോഗം കാരണം ക്രമേണ നശിച്ച ഡോപ്പാമിന്‍ മസ്തിഷ്‌ക കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് ഈ പഠനത്തില്‍ നടത്തിയതെന്ന് ഗവേഷണത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ അലന്‍ എല്‍ പറഞ്ഞു. ആറ് പേരില്‍ ഒരു പ്രാരംഭ പഠനം ഇതുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. അതിന് ശേഷം 35 വ്യക്തികള്‍ ഒന്‍പത് മാസത്തെ പഠനത്തിനായി ചേര്‍ന്നു. ഇവരിലാണ് പഠനം നടത്തിയത്.
റോബോട്ട് സഹായത്തോടെയുള്ള ശസ്ത്രക്രിയ ഇവരുടെ മസ്തിഷ്‌കത്തില്‍ നടത്തി. ഈ ശസ്ത്രക്രിയ മുഖനെ നാല് ട്യൂബുകളാണ് ഇവരുടെ മസ്തിഷ്‌കവുമായി ഘടിപ്പിച്ചത്. ഇത് ജി.ഡി.എന്‍.എഫ് അല്ലെങ്കില്‍ പ്ലാസ്‌ബോ എന്നിവ നേരിട്ട് കൃത്യമായി ഇന്‍ഫ്യൂഷന്‍ ചെയുന്നതിന് വേണ്ടിയായായാരുന്നു. ഇംപ്‌ളാന്റേഷനു ശേഷം, ഒരു മാസം ആയിരത്തിലേറെ തവണ മസ്തിഷ്‌ക ഇന്‍ഫ്യൂഷന്‍ നടത്തി.
ഒമ്പത് മാസം കഴിഞ്ഞ്, പ്ലാസ്‌ബോ സ്വീകരിച്ചവരുടെ പി.ഇ.ടി സ്‌കാനില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. മറുവശത്ത്, ജി.ഡി.എന്‍.എഫ് സ്വീകരിച്ചവരുടെ പി.ഇ.ടി സ്‌കാനില്‍ പ്രകടമായ വ്യത്യാസം കണ്ടെത്തി. 100 ശതമാനം രോഗ ബാധിത പ്രദേശത്തെ മെച്ചപ്പെടുത്താന്‍ ജി.ഡി.എന്‍.എഫിന് സാധിച്ചു.
ഈ ട്രയല്‍ ഞങ്ങള്‍ക്ക് സുരക്ഷിതവുമായും തുടര്‍ച്ചയായും നടത്താന്‍ സാധിക്കുമെന്ന് ബ്രിസ്റ്റോള്‍, യുകെയിലെ ലീഡ് ന്യൂറോ സര്‍ജണ്‍ സ്റ്റീവന്‍ ഗില്‍ പറഞ്ഞു.
‘പാര്‍ക്കിന്‍സണ്‍സ് പോലെയുള്ള ന്യൂറോളജിക്കല്‍ രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്
ഇത് പ്രധാന വഴിത്തിരവായി മാറും. മിക്ക മരുന്നുകളും പ്രവര്‍ത്തിക്കുന്നത് രക്തത്തില്‍ അലിഞ്ഞാണ്. ഇവയ്ക്ക് മസ്തിഷ്‌കത്തിലേക്ക് കടക്കാന്‍ കഴിയില്ല. ഇതിന് പുതിയ ചികിത്സയിലൂടെ പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.