spot_img

ശസ്ത്രക്രിയ കൂടാതെ ടെന്നീസ് എല്‍ബോ പൂര്‍ണ്ണമായി സുഖപ്പെടുത്താന്‍ സാധിക്കും

ടെന്നീസ് എല്‍ബോ വേദനയേറിയ രോഗമാണ്. ജോലിയെയും ജീവിതത്തെയും ഈ രോഗം പ്രതികൂലമായി ബാധിക്കാം. ശസ്ത്രക്രിയ കൂടാതെ ടെന്നീസ് എല്‍ബോ പൂര്‍ണ്ണമായി സുഖപ്പെടുത്താന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി.

ഭാഗികമായ എപിക്കൊണ്ട്‌ലിറ്റിസ് എന്നും ടെന്നിസ് എല്‍ബോ അറിയപ്പെടുന്നു. സ്‌പോര്‍ട്‌സ്, ടൈപ്പിംഗ്, അലക്ക് തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആവര്‍ത്തിച്ചുള്ള പേശികളിലെ സമ്മര്‍ദമാണ് രോഗത്തിന് കാരണം. പ്രശ്‌നമാണ് . ഇത് ആശാരിമാര്‍, പാചകക്കാര്‍, അസംബ്ലി ലൈന്‍ തൊഴിലാളികള്‍ എന്നിവരില്‍ സാധാരണമായി കാണപ്പെടുന്നു.

ട്രാന്‍സ്‌കത്തീറ്റര്‍ ആര്‍ട്ടറില്‍ എംബോളിസഷന്‍ (ടിഎഎഇ) ഉപയോഗിച്ച് ശസത്രക്രിയ കൂടാതെ രോഗം സുഖപ്പെടുത്താമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇമേജ്-ഗൈഡഡ് സംവിധാനമാണിത്. പരിക്കേറ്റ പ്രദേശത്തെ് അസാധാരണമായ രക്തപ്രവാഹം ഇതിലൂടെ നിയന്ത്രിക്കും.

മാര്‍ച്ച് 2013 നും ഒക്ടോബര്‍ 2017 നും ഇടയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ടിഎഎഇ ചികിത്സ 52 രോഗികളില്‍ ഉപയോഗിച്ചു. ഇവരില്‍ നല്ല മാറ്റമുള്ളതായി ഗവേഷകര്‍ അവകാശപ്പെടുന്നു. രണ്ടു വര്‍ഷത്തിനു ശേഷം 32 രോഗികളിലും മികച്ച മാറ്റം വന്നതായിട്ടാണ് ഗവേഷകര്‍ പറയുന്നു.
ജപ്പാനിലെ ഒക്യുണോ ക്ലിനിക്കിന്റെ സ്ഥാപകനായ യൂജി ഓകണോയാണ് ഇക്കാര്യം അറിയിച്ചത്.

ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ ചികിത്സ പൂര്‍ത്തിയാകും. ഒരു സൂചിക്ക് കടത്താന്‍ ആവശ്യമായ ദ്വാരം മാത്രമാണ് ഇതിന് വേണ്ടിവരിക. മയക്കി കിടത്തിയായിരിക്കും ഇതു ചെയുക. ഒരു കത്തീറ്റര്‍ കൈയിലൂടെ കടത്തി വിട്ട് രക്തക്കുഴലുകളിലെ രക്തപ്രവാഹം നിയന്ത്രിക്കുന്നതാണ് ചികിത്സാ രീതി. ചികിത്സ സുരക്ഷിതവും ഫലപ്രദവുമാണ്. ഫിസിക്കല്‍ തെറാപ്പി ആവശ്യമില്ലെന്നും ഗവേഷകര്‍ പറഞ്ഞു. പ്രതികൂല സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഗവേഷകര്‍ അറിയിച്ചു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.