spot_img

യാത്രകളിൽ ച്ചർദിയെ എങ്ങനെ അതിജീവിക്കാം

 

മോഷൻ സിക്കിനെസ് ഇങ്ങനെയൊന്ന് കേട്ടിട്ടുണ്ടോ നമ്മൾ യാത്ര ചെയ്യുമ്പോൾ ബസിലോ ലോറിയിലോ ഓട്ടോയിലോ ജീപ്പിലോ കാറിലോ ട്രൈനിലോ യാത്ര ചെയ്യുമ്പോൾ ച്ചർദിക്കും ഇത് വലിയ പ്രശ്നമാണ് പലർക്കും .എന്ത് കൊണ്ടാണ് ഇങ്ങനെ നമ്മൾ യാത്ര ചെയ്യുമ്പൊ ച്ചർദി ഉണ്ടാവുന്നത്..?

ച്ചർദി ഉണ്ടാകാൻ ഉള്ള കാരണങ്ങൾ

ഒന്നാമതായി നമ്മൾ കാറിലൊക്കെ ആകുമ്പോൾ അടച്ചിട്ട കാർ ആണെങ്കിൽ വായുസഞ്ചാരം ഇല്ലാത്ത, അല്ലെങ്കിൽ എ സി പ്രവർത്തിക്കുന്നില്ല അല്ലെങ്കിൽ എന്തെങ്കിലും ചീത്ത മണം ഉണ്ട് മുതലായ പല കാരണങ്ങളാൽ നമ്മൾ കാറിൽ കയറി കുറച്ച് സമയത്തിനുള്ളിൽ തന്നെ മനംപുരട്ടൽ ,ഓക്കാനം പോലെയൊക്കെ വരും ഇത് ഒരു കാരണം.

രണ്ടാമത്തെ കാരണം യാത്ര ചെയ്യുമ്പോൾ നമ്മൾ കാഴ്ചകൾ കാണുകയാണ് നമ്മുടെ ശരീരം അനങ്ങാതെ കാറിൽ നമ്മുടെ കണ്ണുകൾ ചലിക്കുന്നു ഇങ്ങനെയുള്ള സമയത്ത് നമ്മുടെ ബ്രൈൻ സെൻസ് ചെയ്യുന്നു അപ്പോൾ ഒരു പൊരുത്തക്കേടണ് ഉണ്ടാവുന്നത് ഇങ്ങനെ കണ്ണ് ചലിക്കുന്നു ശരീരം ചലിക്കുന്നില്ല ശരീരത്തിന്റെ കുറച്ച് ഭാഗം ചലിക്കുന്നു കുറച്ച് ഭാഗം ചലിക്കുന്നില്ല ഇങ്ങനെ ശരീരത്തിൽ സംഭവിക്കുമ്പോൾ ച്ചർദിയോ ഓക്കാനമോ വരാം. അതാണ് യാതാർത്ഥത്തിൽ ഉള്ള മോഷൻ സിക്കിനെസ്.

പരിഹാരമാർഗങ്ങൾ എന്തൊക്കെയാണ്..?

മറ്റു പലതും മാനസീകമായി തോന്നുന്നതോ മറ്റോ ആയിരിക്കാം ചിലത് അവിടുത്തെ പരിസരവുമായി ബന്ധപ്പെട്ടുള്ളതുകൊണ്ടു മാവാം. ഇത് വരാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് ഒരു ഡോക്ട്ടറെ കണ്ടിട്ട് നമുക്ക് ഉള്ളത് മോഷൻ സിക്കിനെസ് തന്നെ യാണെന്ന് ഉറപ്പു വരുത്തുക. ഇതിന് ഏറ്റവും നല്ലത് ENT ഡോക്ടർ ആണ് അതായത് തലയുടെ ഡോക്ടർ. നമ്മുടെ ചെവിയുടെ ഉള്ളിലുള്ള ലാബിരിന്ത്കളാണ് നമ്മുടെ ബാലൻസിനെ നിയന്ത്രിക്കുന്നത് .ഈ ബാലൻസിന്റെ ഒരു പൊരുത്തക്കേടണ് മൂലമാണ് മോഷൻ സിക്കിനെസ് ഉണ്ടാവുന്നത്. ഇതാണെങ്കിൽ ഡോക്ടർ എഴുതി തരാൻ പോകുന്ന ഗുളിക്ക പ്രോമെത്താസിൻ അഥവാ അവോമിൻ (avomine) ആയിരിക്കും. ഇത് യാത്ര തുടങ്ങുന്നതിന് പതിനഞ്ചോ മിന്ട്ട് മുമ്പോ അരമണിക്കൂർ മുമ്പോ കഴിക്കണം എന്നാലേ അതിന്റ ഫലം കിട്ടുകയുള്ളൂ പലർക്കും ഇത് ക്ഷീണം ഉണ്ടാക്കും. ഇത് കഴിച്ച് നമ്മൾ കിടക്കുക. ഇനി ഏറ്റവും നല്ലത് ഇതുമായി നമ്മുടെ ശരീരത്തെ അഡ്ജസ്റ്റ് ചെയ്ത് കൊണ്ടുവരുക എന്നുള്ളതാണ് . കാറിൽ കയറിക്കഴിഞ്ഞാൽ അല്ലെങ്കിൽ ഏതെങ്കിലും വാഹനത്തിൽ കയറിയാൽ മോഷൻ സിക്കിനെസ് ഉള്ളവർ ഒരു പാട് ദൂരത്തേക്ക് നോക്കാതിരിക്കുക ഇനി നോക്കുകയാണെങ്കിൽ കണ്ണ് ഒന്നിലും ഫോക്കസ് ചെയ്യരുത് ഫോക്കസ് ചെയ്യുക എന്ന് പറഞ്ഞാൽ ഒരു സാധനം നോക്കി പിന്നെ അടുത്തതിൽ അപ്പോഴേക്കും അത് പോയി അപ്പോൾ നമ്മുടെ കണ്ണ് വീണ്ടും പോവും ഇത് കാരണം നമ്മുടെ കണ്ണിന്റെ ഫിക്സേഷൻ ഇങ്ങനെ മാറ്റി കൊണ്ടിരിക്കണ്ടി വരും .

യാത്ര ചെയ്യുമ്പോൾ മോഷൻ സിക്കിനെസ് ഉള്ളവരാണെങ്കിൽ ചെയ്യേണ്ടത് പുറത്തേക്ക് കുറേ നോക്കാതിരിക്കുക എന്നാണ്. പിന്നെ നമ്മൾ കണ്ണടച്ച് റസ്റ്റ് എടുത്ത് വളരെ റിലാക്സ് ചെയ്ത് ഇരിക്കുക. യാത്രയുടെ തുടക്കത്തിൽ കുറേ കഴിയുമ്പോൾ അതിനോടെ നമ്മുടെ ശരീരം ഒന്നു പൊരുത്തപ്പെട്ടാൽ മെല്ലെ കണ്ണുകൾ തുറക്കാം അതൊരു രീതിയാണ്. അതിന്റെ കൂടെ ചെറുനാരങ്ങയോ അല്ലെങ്കിൽ ഇഷ്ട്ടമുള്ള ഒരു മണമോ എന്തുമാവാം. നമ്മുടെ ശരീരത്തെ ആ ഒരു പ്രവണതയിൽ നിന്നും നിന്നും തിരിച്ച് വിടാൻ പറ്റുന്ന എന്തുമാവാം. പലരും പല രീതിയിൽ ചെയ്യാറുണ്ട്. ഇതൊരു സൈക്കോളജിക്കൽ എഫക്ട് കിട്ടാൻ നമുക്ക് സഹായകരമാവും.

മൂന്നാമതായി നമ്മൾ നമ്മുടെ മനസിനോട് പറയുക ഞാൻ ച്ചർദിക്കില്ല,അഥവാ അങ്ങനെ തോന്നിയാൽ ച്ചർദിക്കാതെ ഞാൻ ശ്രദ്ധിക്കും എന്ന് മനസിനോട് ഒരു ഉറപ്പ് കൊടുക്കുക ഞാൻ എന്റെ മോഷൻ സിക്കിനെസ്നെ പ്രതിരോധിക്കും അതിനെ അതിജീവിക്കും ഇങ്ങനെ കുറച്ച് യാത്രകൾ ചെയ്ത് കഴിഞ്ഞാൽ നമുക്ക് മെഡിസിൻ വേണ്ടാതെ തന്നെ മോഷൻ സിക്കിനെസ്നെ അതിജയിക്കും.

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം വാഹനത്തിൽ കയറുമ്പോൾ ച്ചർദിക്കുന്നതിനുള്ള കാരണം റിയൽ മോഷൻ സിക്കിനെസ് ആണോ അതോ വണ്ടിയിൽ കാറ്റോട്ടം , ചീത്ത മണം തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ടാണോ എന്നു മനസിലാക്കുക. മോഷൻ സിക്കിനെസ് ആണെങ്കിൽ ഡോക്ട്ടറുടെ നിർദേശ പ്രകാരം avomine ഗുളിക കഴിക്കാവുന്നതാണ്. ഒരു തവണ ഡോക്ട്ടർ എഴുതി തന്നിട്ടുണ്ടെങ്കിൽ പിന്നീടുള്ള യാത്രകൾക്ക് അത് വാങ്ങാവുന്നതാണ്. പക്ഷേ അതോടൊപ്പം ഗുളിക കഴിക്കേണ്ട ആവശ്യം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് മുകളിൽ പറഞ്ഞത് പോലെയുള്ള കാര്യങ്ങൾ ചെയ്ത് ഒരു സെൽഫ് ട്രൈയിനിംഗ് ചെയ്ത് നിങ്ങൾ കൊണ്ടുവരണം. അതിന് ഏത് രീതിയും നിങ്ങൾക്ക് ഉപയോഗിക്കാം . ഇങ്ങനെയുള്ള രീതികൾ ഉപയോഗപ്പെടുത്തി മോഷൻ സിക്കിനെസ് നെ അതിജീവിക്കണം .

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.