spot_img

പുകവലിക്കുന്നവര്‍ക്ക് കാഴ്ച്ച നഷ്ടമാകുമെന്ന് പഠനം

ഹൃദ്രോഗം, അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അമിതമായ പുകവലി കാരണമാവുന്നു. ദിവസത്തില്‍ 20 ലധികം സിഗരറ്റ് വലിക്കുന്നവര്‍ക്ക് അന്ധത ബാധിക്കുന്നാനുള്ള സാധ്യതയുണ്ടെന്നാണ് ഒരു പുതിയ പഠനം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റുട്ടേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പഠനമാണ് ഇക്കാര്യം പറയുന്നത്. ‘സ്‌പേഷ്യല്‍ ആന്‍ഡ് കളര്‍ വിഷനെ’ ദോഷകരമായി ബാധിക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

സൈക്യാട്രിക് റിസര്‍ച്ച് എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ചുവന്ന-പച്ച, നീല-മഞ്ഞ നിറങ്ങളിലുള്ള കാഴ്ചകളില്‍ ഗണ്യമായ മാറ്റങ്ങള്‍ പുകവലിക്കുന്നവര്‍ക്ക് അനുഭവപ്പെടും. ന്യൂറോടോക്‌സിക് രാസ പദാര്‍ത്ഥങ്ങളുള്ള ഉപഭോഗമാണ് ഇതിന് കാരണം. കാഴ്ച നഷ്ടത്തിനും ഇത് കാരണമായി മാറുമെന്ന് പഠനം വ്യക്തമാക്കുന്നു.

പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമിതമായി പുകവലിക്കുന്നവര്‍ക്ക് നിറങ്ങളും തീവത്രയുള്ള വര്‍ണ്ണങ്ങളും വിവേചിക്കാന്‍ പ്രയാസം നേരിടുന്നുണ്ട്.

സിഗററ്റിന്റെ അമിതമായ ഉപയോഗം ദൃശ്യ വൈകല്യത്തിന് നിദാനമായി മാറും. തലച്ചോറിയിലെ ചില ഘടകങ്ങള്‍ക്ക് വ്യതിയാനം വരുത്താന്‍ പുകവലിക്ക് സാധിക്കും. ഇതാണ് അന്ധതയും കാഴ്ച്ച കുറവും അമിതമായി പുകവലിക്കുന്നവരെ ബാധിക്കാന്‍ കാരണം. റുതഗേഴ്‌സ് ബിഹേവിയറല്‍ ഹെല്‍ത്ത് കെയറിലെ സ്റ്റീവന്‍ സ്റ്റീവന്‍ സില്‍വര്‍ സ്റ്റെയ്‌നാണ് ഇക്കാര്യം പറഞ്ഞത്.

‘സിഗരറ്റ് പുക ധാരാളം ഹാനികരമായ സംയുക്തങ്ങള്‍ അടങ്ങിയതാണ്. ഇവ മസ്തിഷ്‌കത്തിലെ പാളികളുടെ കനം കുറയ്ക്കുന്നതിനും മസ്തിഷ്‌ക സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മസ്തിഷ്‌കത്തിന്റെ സ്വമേധയായുള്ള ചലനത്തിലും നിയന്ത്രണത്തിലും ഇത് ഇടപെടും. ചിന്തിക്കുന്നതും, തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടാകുന്നതിനും ഇത് കാരണമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ദിവസേന 15 സിഗരറ്റില്‍ താഴെ മാത്രം പുകവലിക്കുന്ന 71 പേരിലും 20 സിഗരറ്റിലധികം വലിക്കുന്ന 63 പേരിലുമാണ് പഠനം നടത്തിയത്. 25-45 പ്രായപരിധിയില്‍ ഉള്ളവരിലായിരുന്നു പഠനം.

ചുവപ്പും പച്ചയും നീലയും മഞ്ഞയും തിരിച്ചറിയുന്നതിന് അമിത പുകവലിക്കാര്‍ക്ക് വലിയ പ്രയാസം അനുഭവപ്പെട്ടതായി പഠനത്തില്‍ കണ്ടെത്തി.

മുന്‍കാല പഠനങ്ങളില്‍ ദീര്‍ഘകാല പുകവലിക്കാരില്‍ മാക്രോലര്‍ ഡീജനറേഷന്‍ അപകട സാധ്യത ഇരട്ടിയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.