spot_img

മൊബൈല്‍ ഫോണ്‍ വരുത്തും ആരോഗ്യപ്രശനങ്ങള്‍ എന്തൊക്കെയാണ് ..?

നമ്മളിപ്പോൾ മൊബൈല്‍ യുഗത്തിലാണല്ലോ, മൊബൈലില്ലാത്തവര്‍ ചുരുക്കം. ഇരിക്കുമ്പോഴും നടക്കുമ്പോഴും എന്തിന്, കിടക്കുമ്പോള്‍ പോലും മൊബൈല്‍ കയ്യില്‍ വയ്ക്കുന്ന ഒരു ജനതയാണ് ഇപ്പോഴത്തെ കാലത്തുള്ളതെന്നു പറയാം. തു ടര്‍ച്ചയായി മൊബൈല്‍ റേഡിയേഷനു വിധേയരാകുന്നവർ പോക്കറ്റിലും മറ്റും ദീര്ഘ നേരം മൊബൈല്‍ സൂക്ഷിക്കുന്നതും രാത്രി ഉറങ്ങുമ്പോള്‍ തൊട്ടടുത്ത് മൊബൈല്‍ സൂക്ഷിക്കുന്നവരുമാണ് .പ്രധാനമായും കു ട്ടികള്‍ക്കാണ് റേഡിയേഷന്‍ ഏറെ ദോഷകരമെന്നും പഠനങ്ങള്‍ പറയു ന്നു . മുതിര്‍ന്നവരേക്കാള്‍ കുട്ടികളുടെ മസ്തിഷ്കത്തെ റേഡിയോതരംഗങ്ങള്‍ എളുപ്പം ബാധിക്കുക.

മൊബൈല്‍ റേഡിയേഷന്റെ ക്രമമല്ലാത്ത പ്രവാഹമാണ് പ്രശ്നമായി ചൂണ്ടികാനിക്കുനത്. സാധാരണ ഗതിയില്‍ അവദുര്‍ബല സിഗ്നലുകളാണ്. എന്നാല്‍ വിഡയോ ഡൗണ്‍ലോഡിങ് പോലുള്ള കാര്യങ്ങള്‍ നടക്കുമ്പോഴാണ് അവ അപകടകാരികളായിമാറും . വന്‍തോതില്‍ ഫയലുകള്‍ കൈമാറുമ്പോഴും സിഗ്നല്‍ വളരെ ദുര്‍ബലമായിരിക്കുബോഴും മൊബൈലുമായി അകലം സൂ ക്ഷിക്കു ന്നതാ ണു നല്ലത്. ഹെഡ്‌സെറ്റ്‌ ഉപയോഗിക്കുക, തലയിണയ്ക്കടിയില്‍ മൊബൈല്‍ വെച്ച് ഉറങ്ങുക,ഇവയൊന്നും യാതൊരു കാരണവശാലും ചെയ്യരുത് . പോക്കറ്റിലിടുന്നതിനു പകരം ബാഗില്‍ വയ്ക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേ ശങ്ങളും സ്വീകരിക്കുന്നതാണ് നല്ലത് .

മൊബൈല്‍ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളും ധാരാളമുണ്ട്. ഇവയെന്തൊക്കെയാണ് എന്ന് നോക്കു …

മൊബൈല്‍ അഡിക്ഷന്‍

ഏതു ശബ്ദം കേട്ടാലും മൊബൈല്‍ റിംഗ് ചെയ്യുന്നതാണെന്നു കരുതി പരിശോധിയ്ക്കുന്നവരുണ്ട്. ഇത് റിങ്‌സൈറ്റി എന്നൊരു അവസ്ഥയാണെന്നു പറയാം. മൊബൈല്‍ അഡിക്ഷന്‍ വരുത്തി വയ്ക്കുന്ന ഒന്നാണിത്.

ബ്രെയിന്‍ ക്യാന്‍സര്‍

മൊബൈല്‍ ബ്രെയിന്‍ ക്യാന്‍സര്‍ വരെ വരുത്തി വയ്ക്കുമെന്നു പറയാം. ഇതിലെ റേഡിയേഷന്‍ തലച്ചോറിനെ ബാധിയ്ക്കുന്നതാണ് കാരണം.

സ്‌ട്രെസ് വർധിപ്പിക്കും

മൊബൈല്‍ വരുത്തി വയ്ക്കുന്ന മറ്റൊരു വിനയാണെന്നു പറയാം. എപ്പോഴും ഇതില്‍ പരിശോധിയ്ക്കുന്നതും മറ്റും നിങ്ങളറിയാതെ തന്നെ നിങ്ങളുടെ സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കും.

കേൾവിക്കുറവ്

മൊബൈല്‍ ഫോണ്‍ അധികം ഉപയോഗിയ്ക്കുന്നത് കേൾവിക്കുറവിനു വരെ കാരണമായേക്കാം . ഇതിന്റെ കിരണങ്ങള്‍ ചെവിയെയും ബാധിയ്ക്കും.

ഏകാഗ്രത

ഏകാഗ്രത നശിപ്പിയ്ക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. ഇത് പഠിയ്ക്കുമ്പോഴാണെങ്കിലും ഡ്രൈവ് ചെയ്യുമ്പോഴാണെങ്കിലുമെല്ലാം ഒരുപോലെ ഏകാഗ്രത നശിപ്പിയ്ക്കും. മൊബൈലില്‍ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നത് അപകടങ്ങള്‍ വരുത്തി വയ്ക്കുന്നതിന് വരെ കാരണമാകും .

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍ക്ക് മൊബൈല്‍ വഴി വയ്ക്കും. പ്രത്യേകിച്ച് പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിയ്ക്കുമ്പോള്‍.

പുരുഷവന്ധ്യത

എപ്പോൾ കൂടിവരുന്ന പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന കാരണമാണിത്. മൊബൈല്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നത് പുരുഷന്മാരില്‍ ബീജസംഖ്യയേയും ഗുണത്തേയും ബാധിയ്ക്കും.

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യത്തിനും കമ്പ്യൂട്ടര്‍ പോലെ ഇപ്പോള്‍ മൊബൈല്‍ ഫോണും ദോഷങ്ങള്‍ വരുത്തി വയ്‌ക്കുന്നുണ്ട്‌. കാരണം ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ പലരും ഉപയോഗിയ്‌ക്കുന്നത്‌ ഫോണിലാണ്‌. ഇത്‌ വളരെ അടുത്തു പിടിച്ചാണ്‌ വായിക്കുന്നത്‌.

ഉറക്കത്തിന്‌ തടസം

പലരും മൊബൈല്‍ അടുത്തു വച്ചാണ്‌ ഉറങ്ങുന്നത്‌. ഇത്‌ ഉറക്കത്തിന്‌ പലപ്പോഴും തടസം വരുത്തും.

ഡിപ്രഷന്‍

മൊബൈല്‍ അമിതമായി ഉപയോഗിയ്‌ക്കുന്നത്‌ പലരിലും ഡിപ്രഷന്‍ വരുത്തുന്നതായും കണ്ടുവരുന്നുണ്ട്‌.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here