spot_img

ചർമ്മ സംരക്ഷണത്തിന് പാൽ

ശരീരത്തിന്റെ ആരോഗ്യത്തിന് ദിനവും ഒരു ഗ്ലാസ് പാൽ കുടിയ്ക്കുന്നത് ഉത്തമമാണെന്ന് എല്ലാവർക്കും അറിയാം. കാൽഷ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ പാൽ ഊർജവും ഉൻമേഷവും നൽകുന്നു. എന്നാൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്ന പാൽ ചർമ്മസംരക്ഷണത്തിനും ഉത്തമ പ്രതിവിധിയാണെന്ന് എത്രപേർക്കറിയാം. പാസ്ചുറൈസേഷന്‍ ചെയ്യാത്ത, ശുദ്ധമായ പാൽ ഉപയോഗിക്കുന്നതിലൂടെ നിരവധി ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. 

ചർമ്മത്തിലെ പാടുകൾ മാറ്റുന്നു

പ്രായാധിക്യം ചർമ്മത്തിൽ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കും. തല്‍ഫലമായി ചർമ്മത്തിൽ പാടുകളും ചുളിവുകളും രൂപപ്പെട്ടേക്കാം. കട്ടി കുറഞ്ഞ്‌ ഉറപ്പ് നഷ്ടപ്പെടുന്ന അവസ്ഥയിലും ചർമ്മം എത്താൻ സാധ്യതയുണ്ട്. എന്നാൽ പാലിന്റെ ഉപയോഗത്തിലൂടെ ഇത്തരത്തിലുള്ള പല ചർമ്മ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിക്കും. പാലിൽ അടങ്ങിയിരിക്കുന്ന ആൽഫ ഹൈഡ്രോക്‌സൈഡ് അഥവാ ലാക്ടിക് ആസിഡ് ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിൽ മുഖ്യഘടകമാണ്. 

മൃതകോശങ്ങളെ നീക്കം ചെയ്യുന്നു

ശരീര ചർമ്മത്തിൽ മൃതകോശങ്ങൾ ഉണ്ടാകാറുണ്ട്. ഇവ പലപ്പോഴും ചർമ്മസൗന്ദര്യത്തിന് വെല്ലുവിളി സ്യഷ്ടിക്കുന്നവയാണ്. എന്നാൽ പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ഇത്തരം മൃതകോശങ്ങളെ ചർമ്മത്തിൽ നിന്നും നീക്കം ചെയ്യുന്നു. മൃതകോശങ്ങളെ നീക്കാൻ മറ്റ് രാസപദാർത്ഥകൾ ഉപയോഗിക്കുമ്പോൾ പാർശ്വഫലങ്ങള്‍ ഉണ്ടാകാം. എന്നാൽ പ്രക്യതിദത്തമായ പാൽ ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഹാനികരമായി ഒന്നും സംഭവിക്കുന്നില്ല. പാൽ നേരിട്ട് മുഖത്ത് പുരട്ടാം. അല്ലെങ്കിൽ കുളിയ്ക്കുമ്പോൾ ചർമ്മത്തിൽ പുരട്ടാം. എണ്ണമയമുള്ള ചർമ്മം ഉള്ളവർ ആഴ്ചയിൽ മൂന്നോ നാലോ തവണ പാൽ ഉപയോഗിച്ച് മൃതകോശങ്ങളെ നീക്കം ചെയ്യണം

സൂര്യഘാതത്തെ ചെറുക്കുന്നു

സൂര്യന്റെ ചൂടിന് ശക്തി കൂടിവരുന്ന ഈ കാലഘട്ടത്തിൽ സൺ ബേൺ, ടാൻ എന്നിവ വളരെ സാധാരണമായി കണ്ടുവരുന്ന ചര്‍മ്മപ്രശ്‌നങ്ങളാണ്‌. ഇവയെ അവഗണിച്ചാൽ ചർമ്മ സംരക്ഷണത്തിന് വലിയ വെല്ലുവിളിയായി മാറിയേക്കാവുന്ന സ്ഥിരമായ പാടുകൾ വരെയുണ്ടാകാം. ചർമ്മത്തിന്റെ ഉറപ്പ് നഷ്ടമാകാനും നിരന്തരമായ പാടുകൾക്കും സൺബേണുകൾക്കും സൂര്യപ്രകാശം കാരണമായേക്കാം. ഇതിനുള്ള ഉത്തമ പ്രതിവിധിയാണ് പാൽ. പണ്ട് കാലം മുതൽ സൺബേൺ, ടാൻ എന്നിവ മാറാനായി ആയുർവേദത്തിൽ പാൽ ഉപയോഗിച്ചിരുന്നു. ചർമ്മത്തിന്റെ നിറം തിരികെ ലഭിക്കാനും തിളക്കവും ആരോഗ്യവും നിലനിർത്താനും പാൽ സഹായിക്കുന്നു. 

ചർമ്മത്തിനുണ്ടാകുന്ന മറ്റ് പ്രശ്ങ്ങൾ പരിഹരിക്കുന്നു

ചുണങ്ങ്, കറുത്ത പാടുകൾ, മറുക്, സൺടാൻ, ഹൈപ്പർപിഗ്മന്റേഷൻ എന്നിവ പലരുടെയും ചർമ്മത്തിൽ കണ്ടുവരാറുള്ള പ്രശ്‌നങ്ങളാണ്‌. ചർമ്മത്തിൽ മെലാനിന്റെ അളവ് കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ നിറം ഇരുണ്ട് വരുന്നു. മെലാനിന്റെ അളവ് പരിധിയിൽ അധികം വർധിക്കുന്നത് ഹൈപ്പർപിഗ്മന്റേഷനും കാരണമാകുന്നു. പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചർമ്മത്തിൽ മെലാനിന്റെ അളവ് കുറയ്ക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. പാലിനൊപ്പം മഞ്ഞൾപ്പൊടിയും ചേർത്ത് ചർമ്മത്തിൽ പുരട്ടുന്നത് നിറം വർധിക്കാനും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായകരമാണ്. 

മോസ്ചുറൈസ്‌ ചെയ്യുന്നു

പാൽ ചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. നിറവും മൃദുത്വവും തിളക്കവും നൽകി യുവത്വം കാത്തുസൂക്ഷിക്കുന്നു. എന്നാൽ ചിലർക്ക് പാൽ, പാൽ ഉല്‍പ്പന്നങ്ങള്‍ എന്നിവ അലർജിക്ക് കാരണമാകാറുണ്ട്. ഇത്തരക്കാർ മുഖത്ത് പാൽ പുരട്ടുന്നത് വിപരീത ഫലം ഉണ്ടാക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.