spot_img

മെന്‍സ്ട്രുവല്‍ കപ്പുകള്‍ സുരക്ഷിതമെന്ന് പഠനം

ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ മെന്‍സ്ട്രുവല്‍ കപ്പുകള്‍ സുരക്ഷിതമെന്നു പഠനം. ഡിസ്‌പോസബിള്‍ സാനിറ്ററി പാഡുകളെയോ ടാംപണുകളെയോ പോലെ ഇവ ലീക്ക് ചെയ്യുകില്ല. മെന്‍സ്ട്രുവല്‍ കപ്പ് അഥവാ ആര്‍ത്തവ കപ്പ് ഉപയോഗിച്ച 70 ശതമാനം സ്ത്രീകളും അതുതന്നെ തുടര്‍ന്നും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും ദി ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ലോകത്ത് ആര്‍ത്തവകാലത്ത് വേണ്ട സാനിറ്ററി സംരക്ഷണം ലഭിക്കാത്ത ധാരാളം സ്ത്രീകളുണ്ട്. പലര്‍ക്കും ഇതിനു വേണ്ടിവരുന്ന ചെലവും താങ്ങാനാവുന്നില്ല. വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതുമൂലം സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കും ഓഫിസില്‍ പോകുന്ന സ്ത്രീകള്‍ക്കും പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. മൂത്രനാളിയിലെ അണുബാധയ്ക്കും ഇത് കാരണമാകാം.
ആര്‍ത്തവമുള്ള 1.9 ബില്യണ്‍ സ്ത്രീകള്‍ വര്‍ഷത്തില്‍ ശരാശരി 65 ദിവസം ആര്‍ത്തവ ദിനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ലിവര്‍പൂള്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫസറായ പെനെലോപ്പ് ഫിലിപ്പ് ഹോവാര്‍ഡ് പറഞ്ഞു.

ദശലക്ഷക്കണക്കിനു സ്ത്രീകളുടെ ജീവിതം മാറ്റിമറിയ്ക്കാനുള്ള കഴിവ് മെന്‍സ്ട്രുവല്‍ കപ്പുകള്‍ക്കുണ്ടെന്നും സുരക്ഷിതവും ദീര്‍ഘകാലം നിലനില്‍ക്കുന്നതും ചെലവു കുറഞ്ഞതുമായ ഇത് പാഡുകള്‍ക്കും ടാംപണുകള്‍ക്കും പകരമാവുമെന്നും പഠനം പറയുന്നു. 3300 സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ച 43 പഠനങ്ങള്‍ വിശകലനം ചെയ്തു. ഇവയില്‍ മെന്‍സ്ട്രുവല്‍ കപ്പുകളെക്കുറിച്ചുള്ള ആദ്യപഠനമാണിത്.

മെന്‍സ്ട്രുവല്‍ കപ്പുകള്‍ 4 മുതല്‍ 12 മണിക്കൂര്‍ വരെയുള്ള സമയത്ത് മാറ്റിയാല്‍ മതി. പാഡുകളും ടാംബൂണുകളും ആഗിരണം ചെയ്യുന്നതിലധികം രക്തം ശേഖരിക്കാന്‍ വജൈനയ്ക്കുള്ളില്‍ വയ്ക്കുന്ന ഈ മെന്‍സ്ട്രുവല്‍ കപ്പുകള്‍ക്കാകും. അണുബാധയ്ക്കുള്ള സാധ്യതയും ഇല്ല. കഴുകി ഉപയോഗിക്കാവുന്ന ഇവ പത്തുവര്‍ഷം വരെ ഉപയോഗിക്കുകയും ചെയ്യാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.