spot_img

മെലാനിന്‍ ഉല്‍പാദനം കുറച്ച് ആകര്‍ഷണീയമായ ചര്‍മ്മം നേടാം

വെയിലേറ്റ കരുവാളിപ്പ്, പാടുകള്‍, ചുവന്ന പുള്ളികള്‍ എന്നിവയ്ക്കെല്ലാം പൊതുവായ കാരണം മെലാനിന്‍ ആണ്. ത്വക്കിനു നിറവും സംരക്ഷണവും നല്‍കുന്ന പദാര്‍ത്ഥമാണ് മെലാനിന്‍. മെലാനോസൈറ്റുകള്‍ എന്ന കോശങ്ങളിലാണ് ഇവ ഉല്‍പാദിപ്പിക്കുന്നത്. മെലാനിന്റെ ഏറ്റക്കുറച്ചിലുകളാണ് ശരീരത്തിന്റെ നിറം നിര്‍ണയിക്കുന്നത്. ചര്‍മ്മത്തില്‍ അമിതമായി വെയിലേല്‍ക്കുന്നത് മെലാനിന്റെ ഉല്‍പാദനം കൂട്ടും. അതിനാല്‍ ചര്‍മ്മം കരുവാളിക്കുന്നു. കറുപ്പിന് ഏഴഴകാണെന്നൊക്കെ പറയുമെങ്കിലും പലരും ചര്‍മ്മത്തിനു നിറം കൂട്ടുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പുറകെയാണ്. എന്നാല്‍ പ്രകൃതിദത്തമായി മെലാനിന്റെ ഉല്‍പാദനം കുറച്ച് ശരീരത്തിനു നിറം കൂട്ടാന്‍ ഇതാ ചില വഴികള്‍. 

  1. അവോക്കാഡോ പള്‍പ്പ്

കൊഴുപ്പു കൂടുതലടങ്ങിയിരിക്കുന്ന ഫലമായ അവോക്കാഡോ ഹൃദയാരോഗ്യത്തിനും പോഷകഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. എന്നാല്‍ ഇവ സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാമെന്നു പലര്‍ക്കുമറിയില്ല. ഇവയ്ക്ക് മെലാനിന്‍ കുറയ്ക്കാനുള്ള കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂട്ടാത്തിയോണ്‍ എന്ന ആന്റിഓക്സിഡന്റ് മെലാലിന്‍ കൂട്ടുന്ന എന്‍സൈമായ തൈറോസിനേസിനെ തടയും. നന്നായി ഉടച്ച അല്‍പ്പം അവോക്കാഡോ ചര്‍മ്മത്തില്‍ പുരട്ടിയാല്‍ വളരെ വേഗം വ്യത്യാസം തിരിച്ചറിയാം. 

  1. സോയ മില്‍ക്ക്

പ്രോട്ടീനും ഫൈബറും ധാരാളമടങ്ങിയ സോയ ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. ഇവയ്ക്ക് മെലാനിന്‍ കുറയ്ക്കാനുള്ള കഴിവുണ്ട്. അവയില്‍ ബോമാന്‍ബിര്‍ക്ക് ഇന്‍ഹിബിറ്റര്‍, സോയാബീന്‍ ട്രിപ്സിന്‍ ഇന്‍ഹിബിറ്റര്‍ എന്നിങ്ങനെ അറിയപ്പെടുന്ന പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മെലാനിന്‍ ചര്‍മ്മത്തിന്റെ പുറംപാളികളിലേക്ക് വരുന്നതു തടസ്സപ്പെടുത്തുന്നു. കരുവാളിപ്പുള്ള സ്ഥലങ്ങളില്‍ അല്‍പം പാസ്ചറൈസ് ചെയ്യാത്ത സോയ പാല്‍ പുരട്ടുക. 

  1. മഞ്ഞള്‍

കാലങ്ങളായി സൗന്ദര്യ സംരക്ഷണത്തിനുപയോഗിക്കുന്ന പ്രകൃതിദത്തമായ മാര്‍ഗമാണ് മഞ്ഞള്‍. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ മെലാനിന്‍ ഉല്‍പാദനം കുറയ്ക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മഞ്ഞള്‍ അരച്ചത് പാലുമായി കൂട്ടിയോജിപ്പിച്ച് പുരട്ടുക. കുറച്ചുനേരം കഴിഞ്ഞ് കഴുകി കളയണം.

  1. സൂര്യകാന്തി എണ്ണ

സൂര്യകാന്തി എണ്ണയുടെ പ്രധാന ഘടകമായ ലിനോലെയിക് ആസിഡിന് ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന സ്വഭാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു. മെലാനിന്‍ ഉല്‍പാദനത്തെ തടയാനും അള്‍ട്രാവയലറ്റ് കിരണങ്ങളേറ്റുള്ള കരുവാളിപ്പ് കുറയ്ക്കാനും ഇതിന് കഴിയുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ചര്‍മ്മത്തിലെ മെലാനിന്റെ ഉല്‍പ്പാദനം കുറയ്ക്കുമെന്നും കരുതപ്പെടുന്നു. 

  1. അര്‍ണിക ഓയില്‍

അര്‍ണിക ഇട്ട എണ്ണ മെലാനിന്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതുണ്ടാക്കാന്‍ ഒരു കുപ്പിയില്‍ അര്‍ണിക പുഷ്പങ്ങള്‍ ഇട്ടതിനു ശേഷം അതില്‍ സൂര്യകാന്തി എണ്ണ ഒഴിക്കുക. പൂക്കള്‍ എണ്ണയില്‍ അലിഞ്ഞു ചേരാന്‍ 2 മുതല്‍ 6 ആഴ്ചയെടുക്കും. എല്ലാ ദിവസവും കുപ്പി കുലുക്കിവെക്കാന്‍ മറക്കരുത്. പൂക്കള്‍ നന്നായി അലിഞ്ഞു ചേര്‍ന്നശേഷം ഉപയോഗിക്കാം.

  1. കറ്റാര്‍വാഴ ജെല്‍

കറ്റാര്‍ വാഴയ്ക്ക് ധാരാളം ചര്‍മ്മസംരക്ഷണ ഉല്‍പന്നങ്ങളില്‍ സ്ഥാനമുണ്ട്. ഈ അത്ഭുത ചെടിക്ക് ഹൈപ്പര്‍ പിഗ്മെന്റേഷനെ നേരിടാന്‍ കഴിയും. കറ്റാര്‍വാഴയിലെ അലോസിന്‍ എന്നറിയപ്പെടുന്ന ഒരു സംയുക്തം ടൈറോസിനാസ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ മെലാനിന്‍ ഉല്‍പാദനം കുറയ്ക്കാന്‍ ഇതിനു കഴിയും. കറ്റാര്‍വാഴ ഇലയ്ക്കുള്ളിലെ ജെല്‍ പുറത്തെടുത്ത് മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും പുരട്ടുന്നത് നിറം വര്‍ധിക്കാന്‍ സഹായിക്കും.

  1. ഇരട്ടിമധുരം

ഇരട്ടിമധുരത്തിലടങ്ങിയിരിക്കുന്ന ഗ്ലാബ്രിഡിന്‍ മെലാനിന്‍ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കും. ഇരട്ടിമധുരത്തിന്റെ വേര് പൊടിച്ചത് ഒരുനുള്ള് ചൂടുവെള്ളത്തില്‍ യോജിപ്പിച്ച് 3-5 മിനിറ്റുകള്‍ക്ക് ശേഷം കുടിക്കുന്നത് നല്ലതാണ്. ഇത് കറുത്ത പാടുള്ള സ്ഥലങ്ങളില്‍ പുരട്ടുന്നതും ഗുണം ചെയ്യും. മുഖ ചര്‍മത്തിനു നിറം വര്‍ധിക്കാനും മോയിസ്ച്ചുറൈസ് ചെയ്യാനും വേവിച്ച ഓട്ട്സില്‍ ഇരട്ടിമധുരപ്പൊടി ചേര്‍ത്ത് മുഖത്തിട്ടാല്‍ മതി.

  1. ഓറഞ്ച്തൊലി

ഓറഞ്ച്തൊലി ഉണക്കിപൊടിച്ചതില്‍ കുറച്ച് ഓറഞ്ച് നീരും തേനും തൈരും കൂട്ടിയോജിപ്പിച്ച് മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റിനു ശേഷം കഴുകി കളയുക. ദിവസവും ഇത് ചെയ്താല്‍ വ്യത്യാസം മനസ്സിലാക്കാന്‍ പറ്റും. ഓറഞ്ചു തൊലിയില്‍ മെലാനിന്‍ കുറയ്ക്കാനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

  1. തൈര്

തൈരില്‍/മോരുവെള്ളത്തില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഈ ആല്‍ഫഹൈഡ്രോക്സി ആസിഡ് ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ മെലാനിന്‍ കുറക്കാന്‍ കഴിയും. ഒരു ബോണസ് എന്ന നിലയില്‍ ലാക്റ്റിക് ആസിഡ് ചര്‍മ്മത്തില്‍ കൊളാജന്‍ വര്‍ധിപ്പിക്കുകയും ചുളിവുകള്‍ ലഘൂകരിക്കുകയും ചര്‍മ്മത്തെ മൃദുലമാക്കുകയും ചെയ്യും. ക്ലിയോപാട്ര ബട്ടര്‍ മില്‍ക്ക് ബാത്തിന്റെ ആരാധികയായിരുന്നു എന്നതില്‍ അതിശയിക്കാനില്ല. 

  1. റാഡിഷ്/ മുള്ളങ്കി

റാഡിഷിന് ടൈറോസിനാസിനെ തടയാന്‍ കഴിയുമെന്നും അതുവഴി മെലാനിന്‍ ഉല്‍പാദനം കുറയുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. റാഡിഷ് ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. മാത്രമല്ല ആന്റി ഏജിംഗ് ഇഫക്റ്റും ഉണ്ടാക്കുന്നു. അതിനാല്‍ അല്‍പം റാഡിഷ് ജ്യൂസ് ചര്‍മ്മത്തില്‍ പുരട്ടുന്നത് നല്ലതാണ്. ഉണങ്ങിയ ശേഷം കഴുകിക്കളയുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.