spot_img

ഗ്രാമങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ വാട്ടര്‍ എടിഎമ്മുകളുമായി മാരുതി സുസുക്കി

ശുദ്ധജലത്തിന്റെ അഭാവമാണ് ഇന്ന് പല ഇന്ത്യന്‍ ഗ്രാമങ്ങളും നേരിടുന്ന പ്രധാന പ്രശ്‌നം. പലയിടത്തും കുടിവെള്ളമില്ല. കുഴല്‍കിണറൊക്കെ കുഴിച്ച് വെള്ളം ലഭ്യമാക്കിയ ഇടങ്ങളിലാവട്ടെ, വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഉറപ്പുമില്ല. ടോട്ടല്‍ ഡിസോള്‍വ്ഡ് സോളിഡ്‌സ് (ടിഡിഎസ്) തോത്, പിഎച്ച് ലെവല്‍ എന്നിങ്ങനെ വെള്ളത്തിന്റെ ശുദ്ധി അറിയാന്‍ പല വഴിയുമുണ്ടെങ്കിലും അതൊക്കെ പലപ്പോഴും നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കു പോലും അപ്രാപ്യമാണ്. അപ്പോള്‍പ്പിന്നെ കോടിക്കണക്കിനു വരുന്ന ഗ്രാമീണരുടെ കാര്യം പറയാനുണ്ടോ. ഈ അവസ്ഥയ്‌ക്കൊരു പരിഹാരമായാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്.

കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി കമ്പനി ദത്തെടുത്ത ഗ്രാമങ്ങളിലാണ് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച ഗുണനിലവാരം പുലര്‍ത്തുന്നതും അവശ്യ ധാതുക്കള്‍ നഷ്ടപ്പെടാത്തതുമായ ശുദ്ധജലം ലഭ്യമാക്കുന്ന വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. മാരുതിയുടെ സാമൂഹിക വികസന സംരംഭങ്ങളുടെ ഭാഗമായി ഇത്തരത്തില്‍ സ്ഥാപിച്ച ഏറ്റവും പുതിയ വാട്ടര്‍ എടിഎം ഗുജറാത്തിലെ സുരേന്ദ്ര നഗര്‍ ജില്ലയിലുള്ള നവിയാനി ഗ്രാമത്തില്‍ ആരംഭിച്ചു. 2800 ഓളം ഗ്രാമീണര്‍ക്ക് ഈ വാട്ടര്‍ എടിഎമ്മിന്റെ പ്രയോജനം ലഭിക്കും. ലിറ്ററിന് 35 പൈസയെന്ന തുച്ഛമായ നിരക്കിലാണ് ശുദ്ധജലം ലഭ്യമാക്കുക.

സ്വാശ്രയ – വികസന മാതൃകയില്‍ ആരംഭിച്ച ഈ സംവിധാനത്തിന് മണിക്കൂറില്‍ 1000 ലീറ്റര്‍ ശുദ്ധജലം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഡിസ്‌പ്ലേ സ്‌ക്രീനോടു കൂടിയ ഈ വാട്ടര്‍ എടിഎം ഗുണനിലവാര മാനദണ്ഡങ്ങള്‍ 100 ശതമാനവും പാലിക്കുന്നതാണ്. കുടിക്കുന്ന വെള്ളത്തിന്റെ ടിഡിഎസ് തോതും പി എച്ച് ലെവലും താപനിലയുമെല്ലാം ഉപഭോക്താക്കള്‍ക്ക് ഇവിടെ നേരിട്ടുകണ്ട് ബോധ്യപ്പെടാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here