spot_img

മഗ്നീഷ്യം എല്ലുകളുടെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതം; മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍

മനുഷ്യന്റെ എല്ലുകളുടെയും ശരീരത്തിന്റെയും വളർച്ചയ്ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ് മഗ്നീഷ്യം. എന്നാൽ മറ്റ് പോഷക ഘടകങ്ങളെ പോലെ നാം മഗ്നീഷ്യത്തിന് വേണ്ട പ്രാധാന്യം നൽകാറില്ല. ഫലമോ, വളർച്ചാ മുരടിപ്പും, എല്ലുകളുടെ അനാരോഗ്യവും. അതുകൊണ്ട്‌
ഇനിമുതല്‍  മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കൂടി ആഹാരത്തിൽ ൾപ്പെടുത്താൻ ശ്രദ്ധിക്കുക. മഗ്നീഷ്യത്തിന്റെ കുറവ് പ്രത്യുൽപാതന ശേഷിയെ വരെ ബാധിക്കും. ഒരു ദിവസം ശരാശരി
1.8 മില്ലി ഗ്രാം സ്ത്രീകൾക്കും 2.3 മില്ലിഗ്രാം മഗ്നീഷ്യം പുരുഷ ശരീരത്തിന് ആവശ്യമാണ്. എന്നാൽ മഗ്നീഷ്യത്തിന്റെ അളവ് അമിതമാവാതിരിക്കാനും ശ്രദ്ധിക്കണം. മഗ്നീഷ്യം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.. 

കക്കാ ഇറച്ചി

സീഫുഡ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാവില്ല. അത്തരക്കാർക്ക് ഒരു സന്തോഷവാർത്ത.. ഇത്തരം ഭക്ഷണങ്ങളിൽ പ്രത്യേകിച്ച് കക്കാ ഇറച്ചിയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. 5.780 ന്യൂട്രീഷനാണ് വെറും മൂന്ന് കക്കാ ഇറച്ചികളിൽ അടങ്ങിയിരിക്കുന്നത്. അതിനാൽ മഗ്നീഷ്യം തേടി നാടെങ്ങും അലയേണ്ടതില്ല, കക്കാ ഇറച്ചി വാങ്ങി ഇഷ്ടമുള്ള രീതിയിൽ പാകം ചെയ്ത് കഴിച്ചോളൂ.. 

നട്‌സ്

അന്നും ഇന്നും എന്നും നട്‌സിനോടുള്ള പ്രിയം ആളുകൾക്ക് വിട്ടുമാറിയിട്ടില്ല. രുചിക്കൊപ്പം തന്നെ പോഷകങ്ങളുടെ കലവറകൂടിയെന്നതാണ് മറ്റുള്ള വിഭവങ്ങളിൽ നിന്നും നട്‌സിനെ വേർതിരിച്ച് നിർത്തുന്നത്. ഇവ സാലഡിനൊപ്പമോ, ബ്രഡ് സ്‌പ്രെഡ് ആയോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. ഫൈബറും വിറ്റമിനുകളും അടങ്ങിയ നട്‌സ് ആരോഗ്യദായകവും മഗ്നീഷ്യത്തിന്റെ സാന്നിധ്യമുള്ളവയുമാണ്. ഹേസൽ നട്ട്, പൈൻ നട്ട്, പീക്കൺ നട്ട്, ഇവയെല്ലാം റോസ്റ്റ് ചെയ്ത് കഴിയ്ക്കാവുന്നതാണ്. എണ്ണയിൽ മുക്കി പൊരിച്ചെടുത്ത് ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം സമ്മാനിക്കും.

ധാന്യങ്ങൾ

മറ്റ് പോഷക ഘടകങ്ങൾ അടങ്ങിയിരിക്കുന്നതുപോലെ ധാന്യങ്ങളിൽ മഗ്നീഷ്യവും ഉൾപ്പെട്ടിട്ടുണ്ട്. ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ മുന്നിലാണ് ധാന്യങ്ങളുടെ സ്ഥാനം. പ്രഭാത ഭക്ഷണത്തിൽ ഗോതമ്പ് വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് ഒരു ദിവസത്തെ നല്ല തുടക്കത്തിന് തന്നെ കാരണമാകുന്നു. വൈറ്റ് റൈസ് കൊണ്ടുള്ള വിഭവങ്ങൾ, വീറ്റ് ബ്രെഡ് എന്നിവയും മഗ്നീഷ്യം സമ്പുഷ്ടമാണ്. ഓട്‌സ്, ബ്രൗൺ റൈസ്, ബാർളി എന്നിവയും നിത്യേന ഭക്ഷണത്തിനൊപ്പം ശീലമാക്കുക.

പൈനാപ്പിൾ

പൈനാപ്പിൾ അഥവാ കൈതച്ചക്ക പുറമേ മുരടനെങ്കിലും അകത്ത് നിറയെ മധുരമാണ്. ഒരു കപ്പ് പൈനാപ്പിളിൽ 1.53 മില്ലിഗ്രാം മാഗ്നൈസ് അടങ്ങിയിരിക്കുന്നു. ജ്യൂസ്, സ്‌നാക്‌സ്, സാലഡ് എന്നിങ്ങനെ പല രീതിയിലും പൈനാപ്പിൾ വിഭവങ്ങൾ തയ്യാറാക്കി കഴിയ്ക്കാം. 

ഇലക്കറികൾ

പോഷകങ്ങൾ ഇത്രത്തോളം നിറഞ്ഞ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. പോഷകങ്ങൾക്കൊപ്പം മഗ്നീഷ്യത്തിന്റെ കേന്ദ്രം കൂടിയാണ് ഇലക്കറികൾ. ചീര, ബീറ്റ് ഗ്രീൻസ്, തുടങ്ങി നിരവധി ഇലക്കറികൾ ലഭ്യമാണ്. ഗുണമേൻമയുള്ളവ തിരഞ്ഞെടുത്ത് പാസ്തയോടൊപ്പമോ, ഭക്ഷണത്തിനൊപ്പം തോരനോ മറ്റ് കറികൾക്കൊപ്പമോ ചേർത്ത് കഴിയ്ക്കാവുന്നതാണ്. ഏറ്റവും ഗുണം ലഭിക്കണമെങ്കിൽ സാലഡായി കഴിയ്ക്കുന്നതാണ് ഉത്തമം. 

മധുരക്കിഴങ്ങ്

ഭൂമിക്കടയിലെങ്കിലും മഗ്നീഷ്യത്തിന്റെ ഉത്പാദകരമാണ് മധുരക്കിഴങ്ങുകൾ. തൊലിയോടുകൂടി വേവിച്ച ഒരു കപ്പ് മധുരക്കിഴങ്ങിൽ 0.994 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. വറുത്ത് കഴിയ്ക്കുന്നത് മാറ്റിവെച്ച്, മധുരക്കിഴങ്ങ് നന്നായി പുഴുങ്ങി കഴിയ്ക്കുകയോ, കറികളിൽ ചേർത്തോ, പുത്തൻ വിഭവമായി തന്നെയോ പരീക്ഷിക്കാവുന്നതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.