spot_img

അന്നജം കുറഞ്ഞ ഭക്ഷണം പ്രമേഹരോഗികള്‍ക്ക് ഗുണകരമെന്ന് പഠനം

ടൈപ്പ് 2 പ്രമേഹചികിത്സയിലെ ഒരു പ്രധാനപ്പെട്ട കാര്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള രോഗിയുടെ കഴിവാണ്. അതിനു സഹായിക്കുന്ന ഒരു ഭക്ഷണരീതിയെപ്പറ്റിയാണ് ഡയബറ്റോളോജിയ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ, പ്രോട്ടീനും ഫാറ്റും കൂടിയ ഭക്ഷണം കഴിക്കുന്നത് പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അന്നജം കുറഞ്ഞ ഇത്തരത്തിലുള്ള ഭക്ഷണം, കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും കൊഴുപ്പിന്റെ ഉപാപചയ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യും.

യുഎസിലെ ബിസ്‌പെബ്‌ജെര്‍ഗ് ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ തുരെ ക്രാരൂപിന്റെ നേതൃത്വത്തില്‍ ഒരു പഠനം നടത്തി. ടൈപ്പ് 2 പ്രമേഹം ബാധിച്ച 28 പേരില്‍ 12 ആഴ്ചക്കാലം നടത്തിയ പഠനത്തില്‍ ആദ്യത്തെ ആറാഴ്ച പ്രമേഹരോഗികള്‍ക്ക് സാധാരണ നല്‍കുന്ന ഭക്ഷണങ്ങള്‍ നല്‍കി. അടുത്ത ആറാഴ്ച അന്നജം കുറഞ്ഞതും എന്നാല്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ളതും കൊഴുപ്പ് അല്‍പ്പം കൂടിയതുമായ ഭക്ഷണമാണ് നല്‍കിയത്.

അന്നജം കുറഞ്ഞതും ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയതും മിതമായ കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണം, പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് (Glycemic control) മെച്ചപ്പെടുത്തുന്നുവെന്നു കണ്ടു. ഭക്ഷണശേഷമുള്ള ബ്ലഡ് ഷുഗറും ലോങ് ടേം ബ്ലഡ് ഷുഗറും കുറയ്ക്കുക വഴിയാണ് ഇത് സാധ്യമാകുന്നത്. മാത്രമല്ല കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഈ ഡയറ്റ് സഹായിക്കുന്നു. ഇത് പ്രമേഹരോഗികളില്‍ ശരീരഭാരം കുറയാതിരിക്കാനും സഹായിക്കും. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ടൈപ്പ് 2 പ്രമേഹരോഗികളുടെ ഭക്ഷണനിര്‍ദേശങ്ങളില്‍ (dietary guidelines) പുനരാലോചന നടത്തേണ്ടതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
Advertisement

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.