spot_img

16 മിനിറ്റ് ഉറക്ക കുറവിന് പോലും വലിയ വില നല്‍കേണ്ടി വരും

ഒരു നല്ല ഉറക്കത്തിന്റെ പ്രാധാന്യം മനസിലാകാന്‍ പലര്‍ക്കും ഇതു വരെ സാധിച്ചിട്ടില്ല. മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിന് ഉറക്കത്തിന് മുന്‍ഗണന നല്‍കണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്ലീപ് ഹെല്‍ത്ത് (നാഷണല്‍ സ്ലീപ് ഫൌണ്ടേഷന്റെ ജേര്‍ണല്‍) പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച് 16 മിനിറ്റ് ഉറക്ക കുറവ് ആളുകളുടെ ഉത്പാദന ക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.

സൗത്ത് ഫ്‌ലോറിഡ സര്‍വകലാശാലയിലെ ഉറക്കത്തെ സംബന്ധിച്ചുള്ള ഗവേഷകനും പ്രൊഫസറായ സോമി ലീയും സഹപ്രവര്‍ത്തകരുമാണ് പഠനം നടത്തിയത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 130 പേരിലായിരുന്നു പഠനം. ഇവര്‍ക്ക് എല്ലാവര്‍ക്കും സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുമുണ്ടായിരുന്നു. ഉറക്കത്തിന്റെ സമയം, ദൈര്‍ഘ്യം, ഗുണ നിലവാരം, ലേറ്റന്‍സി എന്നിവ പരിശോധിച്ചു.

ചിന്തകള്‍ നിയന്ത്രിക്കുന്നതിന് പോലും ഉറക്കത്തിന് സ്വാധീനമുണ്ടെന്നാണ് ഗവേഷകരുടെ പക്ഷം. സാധാരണയേക്കാള്‍ 16 മിനുട്ട് കുറച്ച് മാത്രം ഉറങ്ങുമ്പോഴും തൃപ്തികരമല്ലാത്ത ഉറക്കത്തിന്റെ ഫലമാണ് ഉണ്ടാകുന്നത്. ഗുണ നിലവാരം കുറഞ്ഞ ഉറക്കമായിട്ടാണ് ഇതിനെ ഗവേഷകര്‍ പരിഗണിക്കുന്നത്. അടുത്ത ദിവസം കൂടുതല്‍ ഉയര്‍ന്ന മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുവെന്നാണ്‌ ഗവേഷകര്‍ കണ്ടെത്തിയത്.

ശ്രദ്ധ വ്യതിചലിച്ചിക്കുന്നത് ഇവരെ ഉറക്കം കുറഞ്ഞതിലൂടെ അലട്ടിയിരുന്നു. മാസിക സമ്മര്‍ദ്ദ അളവ് വര്‍ധിച്ചു. പ്രത്യേകിച്ചും തൊഴിലും ജീവിതമായിട്ടുള്ള ബാലന്‍സ് സൂക്ഷിക്കുന്നതിന് ഇവര്‍ പ്രയാസം നേരിടുന്നു. ജോലി ദിനം മുതല്‍ വാര്യാന്തങ്ങള്‍ വരെ ഗവേഷകര്‍ താരതമ്യപ്പെടുത്തി.

‘ഈ പഠനത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍, തൊഴിലാളികളുടെ ഉറക്കത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള തെളിവുകള്‍ നല്‍കുന്നു . നല്ല ഉറക്കമുള്ളവര്‍ കുറച്ചുകൂടി കഴിവും കുറഞ്ഞ പിശകുകളും മാത്രമാണ് വരുത്തുന്നത്. ജോലിയില്‍ കൂടുതല്‍ മികച്ച പ്രകടനം ഇവര്‍ കാഴ്ച വച്ചേക്കാം.’ ഗവേഷകര്‍ പറയുന്നു.

ഉറക്കം മതിയാകാതെ വരുന്നവരില്‍ കാര്‍ഡിയോ വാസ്‌കുലര്‍ ആരോഗ്യ പ്രശ്‌നവും, സാവധാനത്തിലുള്ള മെറ്റാബോളിസവും ഉണ്ടാകുന്നു. നിങ്ങളുടെ സ്ലീപ്പ് ഷെഡ്യൂളുകളെ കുറിച്ച്‌
കൃത്യമായ പഠനം അത്യാവശ്യമാണ്. അതിലൂടെ ഉറക്കം മെച്ചപ്പെടുത്താനായി സാധിക്കും. വ്യായാമം തടസ്സമില്ലാത്ത ഉറക്കത്തെ സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.