spot_img

കൊച്ചു കുട്ടികള്‍ ഒന്നും കഴിക്കുന്നില്ല; അതിന് പിന്നിലെ കാരണം

കുട്ടികളുള്ള ഭൂരിഭാഗം മാതാപിതാക്കളുടേയും പരാതിയാണ് എന്റെ കുട്ടി ഒന്നും കഴിക്കുന്നില്ല, വിശപ്പില്ല, വയറ് സ്തംഭിച്ചിരിക്കുന്നു, കുറച്ചു ദിവസമായി ഒന്നിനും ഉത്സാഹമില്ല, ശോധന കുറവാണ് , രാത്രിയില്‍ അറിയാതെ മൂത്രമൊഴിക്കുന്നു, മലദ്വാരത്തിനു ചുറ്റും ചൊറിച്ചിലനുഭവപ്പെടുന്നു , ഓര്‍മ്മശക്തി കുറയുന്നു എന്നതൊക്കെ…

ഒരു മാരക അസുഖമൊന്നുമല്ലെങ്കിലും ഇവയൊക്കെ കുട്ടികളുടെ വളര്‍ച്ചയേയും ബുദ്ധി വികാസത്തേയും ബാധിക്കുന്നതാണ്. ഈ പറയുന്ന ലക്ഷണങ്ങള്‍ക്കെല്ലാം ഒരു പ്രധാന കാരണം കുടലിലെ വിര ശല്യമാണ്.

കുടലില്‍ മുട്ടയിട്ട് പെരുകി വളരുന്ന വിരകളുടെ പ്രധാന ഭക്ഷണം കുടലില്‍ നിന്ന് വലിച്ചു കുടിക്കുന്ന രക്തവും, കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങളുമാണ്. ഇവയുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നത് കുട്ടികളില്‍ വിളര്‍ച്ച, ദഹനക്കുറവ്, വയറു വേദന, മലബന്ധം, ശ്രദ്ധക്കുറവ്, വളര്‍ച്ചാ കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.

മണ്ണില്‍ കാണപ്പെടുന്ന വിരകളുടെ മുട്ട പല വിധത്തില്‍ കുട്ടികളുടെ വയറ്റില്‍ എത്തിച്ചേരും, മണ്ണില്‍ കളിക്കുന്നതിലൂടെയും, ചെരിപ്പിടാതെ നടക്കുന്നതിലൂടെയും, വൃത്തിയായി കഴുകി ഉപയോഗിക്കാത്ത പച്ചക്കറി, പഴങ്ങളിലൂടെയും, മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാത്തതിലൂടെയും വിര മുട്ടകള്‍ കുടലിനുളളില്‍ പ്രവേശിക്കും. പിന്നെ കുടലിനുള്ളിലെ രക്തവും ആഹാരത്തിലെ പോഷകങ്ങളും കഴിച്ച് വലുതായി ഒരു ദിവസം ഏതാണ്ട് രണ്ട് ലക്ഷത്തിലധികം മുട്ടയിട്ട് പെരുകി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കും..

ഇതിനെതിരെയുള്ള ഏറ്റവും സുരക്ഷിതമായ പ്രതിവിധിയാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍..

* 1 മുതല്‍ 2 വയസ്സു വരെ പകുതി ഗുളികയും 2 മുതല്‍ 19 വയസ്സുവരെ മുഴുവന്‍ ഗുളികയുമാണ് നല്‍ക്കുന്നത്

* 1 മുതല്‍ 3 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് വേണം ഗുളിക നല്‍കാന്‍

* 3 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഗുളിക ചവച്ചരച്ച് കഴിക്കാം

* വിര ശല്യം കൂടുതലുള്ള കുട്ടികളില്‍ ചിലപ്പോള്‍ ഓക്കാനം, വയറു വേദന, വയറ് സ്തംഭനം എന്നിവ സ്വാഭാവികമായും കാണാറുണ്ട്, കൂടുതലാണെങ്കില്‍ മാത്രം ഡോക്ടറുടെ സേവനം ലഭ്യമാക്കുക

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.