spot_img

ചുണ്ടിലെ മുറിവിന് ചികിത്സ വീട്ടില്‍

അപകടങ്ങളെ തുടര്‍ന്നോ സ്‌പോര്‍ട്‌സിനിടയിലോ ചുണ്ടിന് മുറിവേല്‍ക്കാറുണ്ട്. ചിലരുടെ ചുണ്ടുകള്‍ ഈര്‍പ്പമില്ലാതെ വരണ്ടു കീറാറുമുണ്ട്. ചുണ്ടിനുണ്ടാകുന്ന ഇത്തരം മുറിവുകളെ വീട്ടില്‍ത്തന്നെ സുഖപ്പെടുത്താന്‍ കഴിയും.

 

  1. മുറിവ്‌ കഴുകി ഐസ് വെക്കാം

മുറിവുണ്ടായാല്‍ ഉടന്‍ വൃത്തിയുള്ള തുണി കൊണ്ട് അവിടം അമര്‍ത്തിപ്പിടിച്ച് രക്തസ്രാവം തടയുക. ശേഷം വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി മുറിവിന്മേലുള്ള അഴുക്കുകള്‍ നീക്കംചെയ്യുക. ചുണ്ടിനകത്താണ് മുറിവെങ്കില്‍ ശുദ്ധജലം കൊണ്ട് വായ കഴുകിയ ശേഷം ഐസ് കഷ്ണം വെക്കുകയോ ഐസ് വായിലിട്ട് നുണയുകയോ ചെയ്യാം.

 

  1. എള്ളെണ്ണ പുരട്ടാം

എള്ളെണ്ണയ്ക്ക് മുറിവുണക്കാനുള്ള കഴിവുണ്ട്. എള്ളെണ്ണയില്‍ അടങ്ങിയിരിക്കുന്ന സെസമോലിന്‍, സെസമിന്‍ എന്നിവ ആന്റി ഓക്‌സിഡന്റ് സ്വഭാവമുള്ളതാണ്. ഇവയാണ് മുറിവുണങ്ങാന്‍ സഹായകമാകുന്നത്. അതിനാല്‍ പെട്ടെന്ന് മുറിവുണങ്ങാനായി കുറച്ച് എള്ളെണ്ണ മുറിവില്‍ പുരട്ടാം.

 

  1. മുന്തിരിക്കുരു എണ്ണ

മറ്റൊരു പ്രകൃതിദത്ത മാര്‍ഗമാണ് മുന്തിരിക്കുരുവെണ്ണ. ഈ എണ്ണയില്‍ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചുണ്ടില്‍ നിന്ന് ഈര്‍പ്പം പോകാതെ സംരക്ഷിക്കാനും ഇതിനു കഴിയുന്നു.

 

  1. വെളിച്ചെണ്ണ

മുറിവ് വളരെ പെട്ടെന്നുണക്കാന്‍ കഴിയുമെന്നു മാത്രമല്ല ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നുവെന്നതും വെളിച്ചെണ്ണയുടെ ഗുണം വര്‍ധിപ്പിക്കുന്നു. കൂടാതെ ആന്റി മൈക്രോബിയല്‍ കൂടിയാണിത്. അതിനാല്‍ത്തന്നെ മുറിവിലുണ്ടാകാന്‍ സാധ്യതയുള്ള അണുബാധയെ ഇത് തടയുന്നു. മുറിവില്‍ ഈര്‍പ്പം നിലനിര്‍ത്തി ചുണ്ടുകള്‍ വരണ്ടതാകാതെ സംരക്ഷിക്കുന്നു.

 

  1. കറ്റാര്‍വാഴ ഉപയോഗിക്കാം

ത്വക്കിന് ശക്തിയും രൂപഘടനയും നല്‍കുന്ന കൊളാജന്‍ എന്ന പ്രോട്ടീന്‍ വര്‍ധിപ്പിക്കാന്‍ കറ്റാര്‍വാഴയ്ക്ക് കഴിയുന്നു. മുറിവുണക്കല്‍ പ്രക്രിയ വേഗത്തിലാക്കാനും ഇതിനു സാധിക്കും. അണുബാധ തടയുന്ന മൈക്രോബിയല്‍ ഘടകവും കറ്റാര്‍വാഴയിലടങ്ങിയിരിക്കുന്നു. കറ്റാര്‍വാഴയുടെ ഇലകീറി അതിലെ നീര് മുറിവില്‍ പുരട്ടാം.

 

  1. തേന്‍ പുരട്ടാം

മുറിവുണങ്ങാന്‍ ആയുര്‍വേദത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് തേന്‍. മുറിവുണക്കാനും ചുണ്ടില്‍ ഈര്‍പ്പം നിലനിര്‍ത്താനും അല്‍പം തേന്‍ പുരട്ടാം.

 

  1. മഞ്ഞളും വെളിച്ചെണ്ണയും

മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ആന്റിഓക്‌സിഡന്റ് സ്വഭാവമുള്ളതാണ്. ഇന്‍ഫെക്ഷനുകളെ ചെറുക്കാനും ഇതിനു കഴിവുണ്ട്. അര ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടില്‍ പുരട്ടിയാല്‍ മുറിവ് വളരെ പെട്ടെന്നുതന്നെ സുഖപ്പെടുന്നു.

 

  1. സൂര്യകാന്തി എണ്ണ

ഭക്ഷ്യയോഗ്യമായ സൂര്യകാന്തി എണ്ണയും മുറിവുണങ്ങാന്‍ ഉപയോഗിച്ചുവരുന്നു. മുറിവു വലുതാകാതെയും അണുബാധയുണ്ടാകാതെയും ഇത് സംരക്ഷിക്കുന്നു.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.