spot_img

കുഷ്ഠരോഗം പൂർണമായി ഇല്ലാതായോ?

photo_2020-01-27_11-23-02   Dr. Prathyusha Mukundan – Dermatologist.

തേഞ്ഞുമാഞ്ഞു പോയി അഥവാ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് കരുതിയ ഒരസുഖമാണ് കുഷ്o രോഗം. എന്നാൽ ഇത് വാസ്ഥവമാണോ..? സത്യമാണോ..? നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം എന്നും നമ്മൾ പുതിയ പുതിയ കുഷ്ഠ രോഗികളെയും പുതിയതായിട്ട് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇനിയും കണ്ടെത്താനിരക്കുന്നുമുണ്ട്.
സാധാരണഗതിയിൽ ഒരു കൊട്ടാരം മുതൽ കുടിൽ വരെ താമസിക്കുന്ന ഏതൊരു വ്യക്തിക്കും ഈ അസുഖം അതായത്, കുഷ്ഠ രോഗം വന്നു ചേരാം. പ്രാചീന കാലം മുതൽ നമ്മൾ കുഷ്ഠ രോഗത്തെ കുറിച്ച് വളരെ അധികം കേട്ടുകേൾവിയുണ്ട്. നമ്മുടെ പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ ബൈബിളിൽ കുഷ്ഠ രോഗത്തെ കുറിച്ച് പ്രതിബാധിക്കുന്നുണ്ട്. പണ്ടു കാലങ്ങളിൽ നമ്മൾ കരുതിയിരുന്നത് ഈ ഗ്രന്ഥങ്ങളെല്ലാം നമ്മളെ പഠിപ്പിച്ചിരുന്നത് ഇത് ദൈവത്തിന്റെ ഒരു ശിക്ഷയായിട്ടാണ് ഈ അസുഖത്തെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ആ കാലങ്ങളിൽ വൈദ്യന്മാരേക്കാൾ പുരോഹിതന്മാരാണ് ഈ അസുഖത്തെ ചികിത്സിച്ചിരുന്നത്. ഒട്ടേറെ അന്തവിശ്വാസങ്ങളും അനാചാരങ്ങളും കുഷ്ഠ രോഗത്തെ ചുറ്റിപറ്റി നമ്മൾ കാണുന്നുണ്ട്. ഒരു കുഷ്o രോഗി പണ്ടു മുതലേ വളരെ അധികം കഷ്ടതയിലൂടെ കടന്നു പോകുന്നൊരു വ്യക്തിയാണ്. കുടുംബത്തിൽ നിന്നും പുറത്താക്കപ്പെടുന്നു. അവർക്ക് ജോലി ചെയ്യാനോ അതോ താമസിക്കാനോ പോലും ഒരിടമില്ലാതെ വരുന്നു. അത്തരം സാഹചര്യങ്ങളിലാണ് വളരെ പ്രാചീനകാലം മുതലേ സാനിറ്റോറിയങ്ങൾ കുഷ്ഠ രോഗികൾക്കായി നിർമ്മിക്കപ്പെടുന്നത്. നമ്മൾക്കറിയാം ഇത്തരം സാനിറ്റോറിയത്തിൽ ഇത്തരം രോഗികളെ പരിചരിച്ച് അവർക്കുവേണ്ടതെല്ലാം ചെയ്ത് കൊടുത്ത് അവരെ ചികിത്സിച്ച് ചരിത്രത്തിൽ ഇടം നേടിയ ഒരു മഹത് വ്യക്തിയായിരുന്നു മദർ തെരേസ.

 

സത്യത്തിൽ കുഷ്ടo രോഗം ഇത്രയേറെ പേടിപ്പെടുത്തുന്ന ഒരസുഖമാണോ?

ഇതിനെ കുറിച്ച് നമ്മൾ അറിയേണ്ടതുണ്ട്. ഇന്ന് ആധുനിക ശാസ്ത്രം 100 % ഫലവത്തായ മരുന്നുകൾ കുഷ്o രോഗത്തിന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഈ ചോദ്യത്തിന് ആധുനിക വൈദ്യ ശാസ്ത്രത്തിൽ വിശ്വസിക്കുകായും അത് ചികിത്സയായി കൊടുക്കുന്ന ഞാൻ ഈ ശാസ്ത്രത്തിൽ നിന്നുകൊണ്ടു തന്നെ പറയുന്നു കുഷ്ഠ രോഗത്തെ 100 % നമ്മൾ പേടിക്കേണ്ടതായിട്ടില്ല.
എന്താണി കുഷ്o രോഗം?.
1873 ൽ ഡോ. ജെ .എച് ഹാൺസൺ അദ്ധേഹമാണ് കുഷ്o രോഗം പരത്തുന്ന രോഗാണുവിനെ കണ്ടുപിടിച്ചത്. രോഗാണുവിന് അദ്ധേഹം മൈക്രോ ബാക്ടീരിയം ലെപ്രെ എന്ന് പേരിടാനായി. 1874 ൽ അദ്ധേഹത്തിന്റെ ഈ കണ്ടുപിടിത്തം പേപ്പറുകളായി പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് തൊട്ട് ഇന്ന് വെരെ കുഷ്ഠ രോഗത്തിന് പലതരത്തിലുള്ള വിദക്തമായ ചികിത്സകൾ ലഭ്യമാണ്.

മൈക്രോ ബാക്ടീരിയം ലെപ്രെ?

ഇത് വെറുമൊരു ബാക്ടീരിയയാണ്. ഈ കണ്ടുപിടിത്തത്തിനു ശേഷം കുഷ്o രോഗത്തെ കുറിച്ച് എല്ലാവരും കരുതിയിരിക്കുന്ന പോലെ ഇതൊരു ദൈവത്തിന്റെ ശിക്ഷയോ അതോ ഒത്തിരി ദുരാചാരങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന ഒരസുഖമായിട്ടോ കണക്കാക്കാതെ വിദക്ത ചികിത്സക്ക് രോഗികളെ കൊണ്ടുവന്നു കഴിഞ്ഞാൽ 100 % മാറ്റാവുന്ന ഒരസുഖമായി കരുതപ്പെടുന്നു.

 

ഈ ബാക്ടീരിയ നമ്മുടെ ശരീരത്തിൽ കടക്കുന്നത് ഏതെല്ലാം വഴികൾ മൂലമാണ്

ഒരു കുഷ്ഠ രോഗി ചുമക്കുകയോ തുമ്മുകയോ അതോ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യുമ്പോൾ ഈ ബാക്ടീരിയ വായുവിൽ വളരെ അധികം പടർന്നു പിടിക്കുന്നു. കൂടാതെ ഒരു കുഷ്ഠ രോഗി അദ്ധേഹം ചികിത്സിക്കാതിരിക്കുകയാണെങ്കിൽ ആ കുഷ്ഠ രോഗിയെ സ്പർഷിക്കുന്നത് വഴിയും നമുക്ക് കുഷ്ഠ രോഗം വരാനുള്ള സാധ്യത വളരെയേറെയാണ്. ഈ ബാക്ടീരിയ നമ്മുടെ ശരീരത്തിൽ കടന്നുകൂടി കഴിഞ്ഞാൽ അത് വിഘടിക്കാൻ വളരെയേറെ കാലങ്ങളെടുക്കും. ഏകദേശം 3 തൊട്ട് 5 വർഷം വരെയെടുക്കും. അതുകൊണ്ട് തന്നെ ഈ ബാക്ടീരിയ നമ്മളുടെ ശരീരത്തിൽ കയറിക്കഴിഞ്ഞാൽ ഒരു കുഷ്o രോഗമായി അത് രൂപപ്പെടുവാൻ ഏകദേശം 5 വർഷങ്ങളെടുക്കും. ഇതിനെ നമ്മൾ ഇൻക്യുബേഷൻ പിരിയഡ് എന്ന് പറയുന്നു. അതായത്, കുഷ്ഠ രോഗത്തിന്റെ ഇൻക്യുബേഷൻ പിരിയഡ് 3 തൊട്ട് 5 വർഷം വരെയാണ്.

 

എന്തെല്ലാമാണ് കുഷ്o രോഗത്തിന്റെ ലക്ഷണങ്ങൾ?

എല്ലാവർക്കുമറിയാം ഈ ബാക്ടീരിയ നമ്മളുടെ തൊലിയെയും നാഡീവ്യൂഹത്തേയുമാണ് ബാധിക്കുന്നത്. തൊലിയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന നിറം മങ്ങിയതോ ചുവപ്പ് നിറമോ അതോ തവിടുനിറത്തിലോ ഉള്ള പാടുകൾ. ഈ പാടുകൾക്ക് വളരെയേറെ പ്രത്യേകതകളുണ്ട്.
1. ഈ പാടുകളിൽ സ്പർശനശേഷി പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നതായി കാണാം. സ്പർശനശേഷി മാത്രമെല്ല വേദന, തണുപ്പ്, ചൂട് ഇത്തരം അനുഭവങ്ങളും ഈ പാടുകളിൽ പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നതായി കാണാം. നമ്മൾ വളരെ സൂക്ഷിച്ചു നോക്കി കഴിഞ്ഞാൽ ഈ പാടുകളിൽ രോമവളർച്ച പൂർണ്ണമായോ അതോ ഭാഗികമായോ നഷ്ടപ്പെട്ടതായി നമുക്ക് കാണാം. മറ്റൊരു പ്രത്യേകത ഇത്തരം പാടുകളിൽ ഒരിക്കൽ പോലും ചൊറിച്ചിലുകൾ അനുഭവപ്പെടാറില്ല. എന്നാൽ എല്ലാ പാടും കുഷ്o രോഗമാണോ അല്ല. ഞാൻ മേൽപറഞ്ഞ ഓരോ ക്രൈട്ടീരിയാസ് ഉള്ള പാടുകൾ മാത്രമാണ് നമ്മൾക്ക് കുഷ്ഠ രോഗമായി കണക്കാക്കപ്പെടുന്നത്. ഇത്തരം പാടുകൾ കാണുമ്പോൾ തന്നെ സ്വയം ചികിത്സിക്കാതെ അല്ലെങ്കിൽ അതിനെ വെറുതെ വിടാതെ എത്രയും പെട്ടെന്ന് വൈദ്യ സഹായത്തിന് ഒരു ഡോക്ടറെ സന്തർശിക്കുക. ഈ അവസ്ഥയിൽ നിന്നും നമ്മൾ ചികിത്സിക്കാതിരുന്നു കഴിഞ്ഞാൽ കുഷ്o രോഗം വീണ്ടും സങ്കീർണ്ണമായൊരു അവസ്ഥയിലേക്ക് നീങ്ങുവാനുള്ള സാധ്യത വളരെയേറെയാണ്. വളരെ പേടിപ്പെടുത്തുന്ന ലെപ്രോമാറ്റസ്ലെപ്രസി എന്ന് പറയുന്ന ഒരു സങ്കീർണ്ണമായ അവസ്ഥയിലേക്ക് കുഷ്o രോഗം മാറാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഈ ബാക്ടീരിയ നമ്മുടെ നാഡീ വ്യൂഹത്തെ അല്ലെങ്കിൽ ഞരമ്പുകളെ വളരെയേറെ ബാധിക്കുന്നു. ഞരമ്പുകളിൽ തടിപ്പുകൾ വരുന്നു ഞരമ്പുകളിൽ വേദനവരുന്നു തരിപ്പ് വരുന്നു. തന്മൂലം നമ്മൾക്ക് സംഭവിക്കുന്നെതെന്താണ് നമ്മുടെ പേശികൾക്ക് ബലക്കുറവ് വരുന്നു. പേശികൾക്ക് ബലക്കുറവു വരുന്നത് മൂലം നമ്മൾക്ക് foot drop അല്ലെങ്കിൽ Wrist drop എന്ന് പറഞ്ഞ 2 അവസ്ഥകൾ ആ രോഗിയിൽ നമ്മൾ കാണപ്പെടുന്നു. കൂടാതെ പേശിയുടെ ബലക്കുറവ് മൂലം കൈകാലുകൾ വളയുവാനുള്ള സാധ്യതകൾ ഏറെയാണ്. ഇതിനെ നമ്മൾ ക്ലോഹാന്റ് അല്ലെങ്കിൽ ക്ലോടോസ് എന്ന് പറയപ്പെടുന്നു. കൂടുതൽ സങ്കീർണ്ണമായ അവസ്ഥയിലേക്ക് മാറുമ്പോഴാണ് ആ രോഗിക്ക് കാണുവാൻ തന്നെ വളരെ അധികം ബുദ്ധിമുട്ട് തോന്നുന്ന വ്രണങ്ങൾ രൂപപ്പെടുന്നത്. ഈ വ്രണങ്ങൾടെ പ്രത്യേകത ഇത് ഒരിക്കൽപോലും വേദനയുണ്ടാകാറില്ല. ഉണങ്ങുവാൻ വളരെ പ്രയാസമാണ് അല്ലെങ്കിൽ നമ്മൾ താരതമ്യേന ഉണങ്ങുന്നത് കാണാറേയില്ല. ഇതെല്ലാം കുഷ്o രോഗത്തിന്റെ സങ്കീർണ്ണമായ അവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോൾ വരുന്ന ശരീരത്തിലെ മാറ്റങ്ങളാണ്. ഇത്തരം വ്രണങ്ങളും ഇത്തരം പേശികളുടെ ബലക്കുറവുമൂലം ആ രോഗിക്ക് ഒട്ടനവധി ഡീഫോ മെറ്റിസ് കാണപ്പെടുന്നു. അവരുടെ മുഖത്തിന്റെ മുഖഛായതെന്നെ മാറുന്നു. അത്തരം മുഖമുള്ള ആളുകൾക്ക് ലെപ്രോമാറ്റിക്ക് ലെപ്രസി ഉള്ള ആളുകളുടെ മുഖം നമ്മൾ നോക്കി കഴിഞ്ഞാൽ ആ മുഖത്തിന് നമ്മളുടെ Medical ഭാഷയിൽ പറയുന്നത് ലിയോണിൻ ഫേഷീസ് എന്നാണ്. ഒരു സിംഹത്തിന്റെ മുഖം പോലെ രൂപപ്പെടും. പക്ഷെ ഇത്രയേറെ ഞാൻ പറയുകയാണെങ്കിലും ഈ സങ്കീർണ്ണ അവസ്ഥയിൽ നിന്നും ഈ കുഷ്ഠ രോഗത്തെ 100% ചികിത്സിച്ചു ബേതമാക്കാം. 1982 ൽ MDT ചികിത്സ നിലവിൽ വന്നു. MDT എന്നു പറഞ്ഞു കഴിഞ്ഞാൽ Multidrug Therapy.100% രോഗശമനം കിട്ടുന്ന ഒരു ചികിത്സയാണ് MDT . ഈ ചികിത്സക്കായി നമ്മൾ കുഷ്o രോഗത്തെ 2 വിധത്തിൽ തരം തിരിക്കുന്നു.
1. പോസി ബാസിലറി (paucibacillary)
2. മൾട്ടി ബാസിലറി (multibacillary)
പോസി ബാസിലറി എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരാളുടെ ശരീരത്തിൽ 5-ൽ കുറവ് പാടുകൾ കാണപെടുകയാണെങ്കിൽ അവരെ നമ്മൾ പോസി ബാസിലറി സ്റ്റേജ് എന്ന് പറയുന്നു. ആ വ്യക്തിക്ക് ഈ MDT തെറാപ്പി 2 ഗുളിക വീതം 6 മാസത്തേക്ക് നൽകപ്പെടുന്നു.
ഇനി മൾട്ടി ബാസിലറി അഞ്ചോ അതിൽ കൂടുതലോ പാടുകൾ കാണപ്പെടുന്ന ഒരു രോഗിയെ നമ്മൾ മൾട്ടി ബാസിലറി ക്ലാസിഫിക്കഷനിലേക്ക് മാറ്റി അവർക്ക് 3 തരത്തിലുള്ള ഗുളികകൾ ഒരു വർഷം തൊട്ട് 2 വർഷം വരെ നൽകപ്പെടുന്നു. 100% രോഗശമനം ഈ MDT തെറാപ്പി ഒരു രോഗിക്ക് നൽകുന്നു.
നമ്മൾ നോക്കി കഴിഞ്ഞാൽ ഇന്ത്യയിൽ ഒട്ടനവധി കുഷ്o രോഗികൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ കേന്ദ്രസംസ്ഥാന സർക്കാറുകൾ ഇതിനുവേണ്ടി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ആ പദ്ധതിയാണ് വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത് അശ്വമേത പദ്ധതി. അശ്വമേത പദ്ധതിയിൽ നമ്മൾ ചെയ്യുന്നത് Intensive Case detection Campaign അതായത്, നമ്മൾ അത്രയേറെ ബുദ്ധിമുട്ടുകൾ എടുത്ത് ഈ പദ്ധതിയിലേക്കിറങ്ങി വീടുവീടാന്തരം നമ്മൾ കയറിയിറങ്ങി ഏതെങ്കിലും ഒരു വ്യക്തിക്ക് കുഷ്o രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് കണ്ട് പിടിച്ച് അവരെ പുറത്ത് കൊണ്ടുവന്ന് വൈദ്യ സഹായത്തിന് അവരെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടു പോകുക എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനമായ ലക്ഷ്യം. വളരെ വിജയകരമായി ഈ പദ്ധതി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. 2018 ൽ നമ്മളീ പദ്ധതി നടപ്പാക്കി കണ്ടുവന്നത് കേരളത്തിലും ഒത്തിരി കുഷ്o രോഗികളുണ്ട്. പക്ഷെ വളരെ ദു:ഖകരമായ ഒരു കാര്യമെന്താന്ന് വെച്ച് കഴിഞ്ഞാൽ കേരളത്തിൽ ഇന്ന് Childhood Cases of
Leprosy അതായത്, കുട്ടികളിലാണ് കുഷ്o രോഗം കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ട് കുഷ്o രോഗത്തെ കുഷ്ഠം എന്ന് പറഞ്ഞ് മാറ്റി നിർത്താതെ എന്ത് കൊണ്ട് നമ്മൾ കുഷ്ഠ രോഗത്തിന്റെ ബാക്ടീരിയ കണ്ടുപിടി ച് ഡോ. ജെ. എച് ഹാൺസന്റെ പേരിൽ ഹാൺസൺസ് ഡിസീസ് എന്ന് പറഞ്ഞ് സ്വീകരിച്ച് നമ്മളുടെ MDT ചികിത്സക്ക് 100% നമ്മൾ ചികിത്സക്ക് വിധേയമായി 100% ഒരു രോഗശമനം നമ്മുക്ക് നേടിക്കൂട..?
ഇനി മുതൽ കുഷ്o രോഗം എന്ന് പറഞ്ഞ് മാറി നിൽക്കാതെ ധൈര്യത്തോടു കൂടി മുന്നോട്ട് വന്ന് ഏതു സർക്കാർ ഡോക്ടറെയും അല്ലെങ്കിൽ ഏതു സർക്കാർ ആശുപത്രിയിലും സൗജന്യമായി കിട്ടുന്ന ഈ ചികിത്സക്കു വേണ്ടി മുന്നോട്ടു വരിക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.