spot_img

ചിക്കൻ‍പോക്സ്;  അറിയേണ്ടതും പാലിക്കേണ്ടതും

വായു വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കന്‍ പോക്‌സ്. വാരിസെല്ലസോസ്റ്റര്‍(Varicella zoster)എന്ന വൈറസ് ആണ് ഈ രോഗത്തിന് കാരണം. അസൈക്ലോവീര്‍എന്ന ആന്റിവൈറല്‍ മരുന്ന്‌ രോഗാരംഭം മുതല്‍ ഉപയോഗിക്കുന്നത് രോഗം വേഗത്തില്‍ ഭേദമാകുവാനും രോഗ തീവ്രതയും സങ്കീര്‍ണ്ണതകളും കുറയ്ക്കുവാനും സഹായിക്കും.

രോഗലക്ഷണങ്ങള്‍

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രണ്ടു മുതല്‍ മൂന്നാഴ്ചയ്ക്കുളളില്‍ രോഗലക്ഷണം പ്രത്യക്ഷപ്പെടാറുണ്ട്.

പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ചിക്കന്‍പോക്‌സിന്റെ പ്രാരംഭ ലക്ഷണം. തുടര്‍ന്ന് ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. മുഖത്തും, കൈകാലുകളിലും, ദേഹത്തും വായിലും, തൊണ്ടയിലും കുമിളകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുമിളകള്‍എല്ലാം ഒരേ സമയം അല്ല ശരീരത്തില്‍പ്രത്യക്ഷപ്പെടുന്നത്. 4 ദിവസം മുതല്‍ ഒരാഴ്ചയ്ക്കുളളില്‍ കുമിളകള്‍ താഴ്ന്നു തുടങ്ങും. കുമിളകള്‍ മുഴുവനും കൊഴിയുന്നതോടെ മാത്രമേ വൈറസിന്റെ പ്രവര്‍ത്തനം ഇല്ലാതാകുന്നുളളു.

രോഗനിര്‍ണ്ണയം

രോഗ ലക്ഷണങ്ങളിലൂടെയും രോഗിയുടെ ദേഹത്തു പ്രത്യക്ഷപ്പെടുന്ന കുമിളയിലെ ദ്രാവകം  പരിശോധനക്ക്‌ വിധേയമാക്കുന്നതിലൂടെയും ചിക്കന്‍പോക്‌സ് രോഗം സ്ഥിരീകരിക്കാം. യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം

• രോഗ പ്രതിരോധ ശേഷി കുറവായിട്ടുളളവരിലും അപൂര്‍വ്വമായി കുട്ടികളിലും മുതിര്‍ന്നവരിലും കൂടാതെ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ എടുക്കുന്നവരിലും രോഗത്തിന്റെ സങ്കീര്‍ണ്ണതകള്‍ഉണ്ടാവാം.

• ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്നു മാസത്തെ കാലയളവില്‍ രോഗം പിടിപെട്ടാല്‍ ചിലപ്പോള്‍ ഗര്‍ഭം അലസാനും ഗര്‍ഭസ്ഥ ശിശുവിനു വൈകല്യമുണ്ടാകാനും ഭാരക്കുറവുണ്ടാകുവാനും സാധ്യതയുണ്ട്.

മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ പ്രാരംഭത്തില്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ ലഭ്യമാക്കണം

ചിക്കന്‍പോക്‌സ് വന്നാല്‍

• ശരീരത്തില്‍ തുടരെയുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

• ഉപ്പുവെളളം കവിള്‍ കൊളളുന്നത് വായിലുണ്ടാകുന്ന കുമിളകളുടെ ശമനത്തിന് സഹായകമാണ്.

• ശരീരം വൃത്തിയായി സൂക്ഷിക്കണം. നഖങ്ങള്‍വെട്ടി, കൈകള്‍ആന്റി ബാക്ടീരിയല്‍ സോപ്പുപയോഗിച്ച് ശുചിയാക്കണം

• രോഗിക്ക് കുടിക്കാന്‍ ധാരാളം വെളളം നല്കകണം. ഏത് ആഹാരവും കഴിക്കാവുന്നതുമാണ്.

• രോഗി വായു സഞ്ചാരമുളള മുറിയില്‍ വിശ്രമിക്കേണ്ടതാണ്.

• രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണു വിമുക്തമാക്കണം

ചിക്കന്‍ പോക്‌സിന് ചികിത്സയില്ല എന്നത് തെറ്റായ ധാരണയാണ്. ഫലപ്രദമായ ആന്റിവൈറല്‍ മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം യഥാസമയം കഴിച്ചാല്‍ രോഗം പൂര്‍ണ്ണമായി ഭേദപ്പെടുന്നതാണ്.

രോഗം മാറിവരുന്ന ദിവസങ്ങളിലാണ് രോഗം പകരുന്നത് എന്ന ധാരണയും ശരിയല്ല. രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുളളവരിലേക്ക് കൂടുതലായി പകരുന്നത്. അതിനാല്‍ രോഗി മറ്റുളളവരുമായുളള സമ്പര്‍ക്കം കഴിവതും കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ചിക്കന്‍പോക്‌സിന് പ്രതിരോധ കുത്തിവെയ്പ്പ് ലഭ്യമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.