spot_img

നിഗൂഢ ഗര്‍ഭധാരണവും പ്രസവും, ശാസ്ത്രത്തിന് ഉത്തരം കിട്ടാത്ത ചോദ്യമായ ക്രിപ്റ്റിക് പ്രെഗ്നന്‍സി

ഉദരത്തില്‍ ഒരു ജീവന്‍ തുടച്ച് തുടങ്ങി മൂന്നു മാസത്തിനുള്ളില്‍ സാധാരണ ഇക്കാര്യം അമ്മ അറിയും. അതേസമയം അപൂര്‍വമായി ഇക്കാര്യം പ്രസവം വരെ അമ്മ അറിയില്ല. ഇത്തരത്തില്‍ ശാരീരക അവസ്ഥയെ വൈദ്യശാസ്ത്രം വിളിക്കുന്ന പേരാണ് ക്രിപ്റ്റിക് പ്രെഗ്നന്‍സി.

വാര്‍ത്തകളില്‍ പലപ്പോഴും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉറക്കത്തിലും വയറുവേദന മൂലം ബാത്ത്‌റൂമില്‍ പോകുമ്പോഴും തികച്ചും അപ്രതീക്ഷിതമായി കുഞ്ഞിന് ജന്മം നല്‍കുന്നുവരുടെ വാര്‍ത്തകളാണ് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും ഇതുമായി ബന്ധപ്പെട്ട് ഇടംപിടിച്ചിരിക്കുന്നത്. ലോകത്തെ 2,500 പ്രസവങ്ങളില്‍ ഒരെണ്ണം ക്രിപ്റ്റിക് പ്രെഗ്നന്‍സിയായിരിക്കുമെന്ന് മെഡിക്കല്‍ രംഗത്തെ വിദ്ഗധര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബ്രിട്ടനില്‍ ഏകദേശം നൂറില്‍ അധികം കുട്ടികളാണ് ഇത്തരത്തില്‍ ജനിച്ചിട്ടുള്ളത്. ക്രിപ്റ്റിക് പ്രെഗ്നന്‍സി പോലെയുള്ള നിഗൂഢ ഗര്‍ഭധാരണത്തില്‍ സാധാരണ ഗര്‍ഭണിയില്‍ കാണപ്പെടുന്ന ലക്ഷണങ്ങളുണ്ടായിരിക്കില്ല. ഛര്‍ദ്ദിക്കല്‍, ആര്‍ത്തവം കാലഘട്ടം താത്കാലികമായി അവസാനിക്കുക, ഉദരവേദന തുടങ്ങിയ ഗര്‍ഭ ലക്ഷണങ്ങളുണ്ടാവില്ല.

ഇതിനെക്കുറിച്ച് ധാരണയില്ലാത്തവര്‍ കെട്ടുകഥകളായി ക്രിപ്റ്റിക് പ്രെഗ്നന്‍സിയെ വിശേഷപ്പിക്കാറുണ്ട്. ഇതുവരെ ഗര്‍ഭധാരണം ഇത്തരത്തില്‍ പ്രസവം വരെ നിഗൂഢമായിരിക്കുന്നതിന്റെ രഹസ്യം ശാസ്ത്രം കണ്ടെത്തിയിട്ടില്ല. ഗര്‍ഭധാരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ അമ്മയാകുന്ന സ്ത്രീയില്‍ ശരീരഭാരം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെടുന്നു. ഇത് ക്രിപ്റ്റിക്ക് പ്രെഗ്നന്‍സി തിരിച്ചറിയുന്നതിന് ഒരു മാര്‍ഗമാണ്. പക്ഷേ പൂര്‍ണ്ണമായി ഈ പ്രതിഭാസത്തെ ആശ്രയിച്ച് ക്രിപ്റ്റിക്ക് പ്രെഗ്നന്‍സി തിരിച്ചറിയുന്നതിന് സാധിക്കുകയില്ല.

ക്രിപ്റ്റിക്ക് പ്രെഗ്നന്‍സി പലപ്പോഴും അമ്മായുന്ന സ്ത്രീയില്‍ ശാരീരക മാസിക പ്രയാസങ്ങള്‍ക്ക് കാരണമാകും. വളരെ പെട്ടെന്ന അമ്മയാകുന്ന വിവരം ഉള്‍കൊള്ളുന്നതിന് പലര്‍ക്കും സാധിക്കുകയില്ല. ഇത് വലിയ മാസിക സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. ഇത്തരം പ്രസവതുടര്‍ന്നുള്ള മരണനിരക്ക് സാധാരണയില്‍ കൂടുതലാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here