spot_img

സ്‌കോളിയോസിസിനെ അറിയാം, ചികിത്സിക്കാം

നട്ടെല്ലിനുണ്ടാകുന്ന വളവാണ് സ്‌കോളിയോസിസ്. മുതുകിന്റെ തൊറാസിക്, ലംബാര്‍ എന്നി ഭാഗങ്ങളിലാണ് ഇതു സാധാരണയായി കണ്ടു വരുന്നത്. അപൂര്‍വ്വമായി കഴുത്തിലും (സര്‍വൈക്കല്‍) ഇതു കണ്ടു വരുന്നു. ഒരേ സമയത്ത് ഒന്നില്‍ കൂടുതല്‍ ഭാഗങ്ങളിലും അസുഖം ഉണ്ടാകാം. അഡോളിസന്റ് ഇഡിയോപതിക് സ്‌കോളിയോസിസ് അഥവാ ലേറ്റ് ഓണ്‍സെറ്റ് സ്‌കോളിയോസിസ് ആണ് സാധാരണയായി കണ്ടുവരുന്നത്

രോഗിക്ക് അംഗ വൈകല്യം, വൈരൂപ്യം എന്നിവ മാത്രമാണ് സ്‌കോളിയോസിസിന്റെ ലക്ഷണമായി അനുഭവപ്പെടുന്നത്. ഈ രോഗം യൗവനാരംഭത്തിനു മുമ്പു തന്നെ പ്രകടമാകും. ശരീരം വളര്‍ച്ച പ്രാപിക്കുന്നതിനുസരിച്ച് കൂടുതല്‍ വ്യക്തമാകും. നട്ടെല്ലിന്റെ വശങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന വാരിയെല്ലുകളിലെയും ഈ രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിനാണ് റിബ്ബ് ഹംബ് എന്ന് പറയുന്നത്.

സ്‌കോളിയോസിസ് ചെറിയ അംഗ വൈകല്യത്തിന് മാത്രമാണ് കാരണമായി മാറുന്നതെങ്കില്‍
ജീവന് ഭീഷണിയില്ല. അതേ സമയം അംഗ വൈകല്ല്യത്തിന്റെ അനുപാതം വളരെ കൂടുതലായി കാണപ്പെട്ടാല്‍ ജീവന് ഭീഷണിയായി ഈ രോഗം മാറിയേക്കാം. ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ ഞെരുങ്ങിപ്പോകുന്നതിന് ഇത് കാരണമായി മാറും. ഇതോടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന്റെ താളം തെറ്റും.

20 ഡിഗ്രിയിലും കുറവാണ് അംഗ വൈകല്യമെങ്കില്‍ ചികിത്സ ആവശ്യമില്ല. നട്ടെല്ലിന്റെ വളവ് 20-45 ഡിഗ്രിവരെയാണെങ്കില്‍ ബ്രേസ് ഘടിപ്പിച്ച് വളവ് നിവര്‍ത്താം.  45 ഡിഗ്രിയില്‍ കൂടുതല്‍ നട്ടെല്ലിനു വളവുള്ള പക്ഷം ഈ രോഗത്തിന് ശസ്ത്രക്രിയ ആവശ്യമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.