spot_img

കുഞ്ഞുങ്ങള്‍ കണ്ണു തിരുമ്മുന്നതിന്റെ കാരണങ്ങള്‍

കുഞ്ഞുങ്ങള്‍ അവരുടെ ചെറിയ മുഷ്ടികൊണ്ട് കണ്ണുകള്‍ തിരുമ്മുന്നത് കാണുന്നതില്‍പരം നല്ലൊരു കാഴ്ചയില്ല. എന്നാല്‍ കുഞ്ഞുങ്ങള്‍ അവര്‍ക്കുണ്ടാകുന്ന ചില അസ്വസ്ഥതകള്‍ നേരിട്ട് പറയാന്‍ പറ്റാത്തതിനാല്‍ കണ്ണുകള്‍ തിരുമ്മി മാതാപിതാക്കള്‍ക്ക് സൂചന നല്‍കുന്നതാണ്. എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ കണ്ണു തിരുമ്മുന്നതെന്നു നോക്കാം.

  1. ക്ഷീണം.

പൊതുവെ കുഞ്ഞുങ്ങള്‍ കണ്ണു തിരുമ്മുന്നത് ക്ഷീണം മൂലം ഉറക്കം വരുന്നതിനാലാണ്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ക്ഷീണിച്ച മസിലുകള്‍ തിരുമ്മി സുഖപ്പെടുത്താന്‍ കുഞ്ഞുങ്ങള്‍ ശ്രമിക്കും. കണ്ണു തിരുമ്മുന്നതിനോടൊപ്പം കരയുകയോ അസ്വസ്ഥത കാണിക്കുകയോ ചെയ്താല്‍ ഉറക്കം വരുന്നുണ്ടെന്നാണ് മാതാപിതാക്കള്‍ മനസ്സിലാക്കേണ്ടത്. ഇതിലൂടെ ക്ഷീണിതയാണെന്നും ഉറക്കം വരുന്നുണ്ടെന്നും മാതാപിതാക്കളോട് ആശയവിനിമയം നടത്താന്‍ കുഞ്ഞുങ്ങള്‍ പഠിക്കുന്നു. എന്നും രാത്രി ഒരേ സമയം കുട്ടികളെ ഉറക്കി ശീലിപ്പിക്കുന്നതാണ് നല്ലത്. ഇതിനായുള്ള ശാന്തമായ അന്തരീക്ഷം മുറിയില്‍ തയ്യാറാക്കി നല്‍കണം.

  1. വരണ്ട കണ്ണുകള്‍

കണ്ണുകള്‍ വരണ്ടതായി തോന്നിയാല്‍ കുഞ്ഞുങ്ങള്‍ കണ്ണില്‍ തടവാം. തിരുമ്മുന്നതു വഴി കണ്ണുനീരുവരുകയും കണ്ണുകളില്‍ നനവ് തോന്നുകയും ചെയ്യും. ഒരുപാട് നേരം ഉറക്കമളച്ചിരുന്നാല്‍ കുഞ്ഞുങ്ങളുടെ കണ്ണുകള്‍ വരണ്ടതാകും. മാത്രമല്ല കാറ്റുള്ള സമയത്ത് കുറേ നേരം പുറത്തിരുന്നാലും ഇങ്ങനെ സംഭവിക്കാം.

  1. ജിജ്ഞാസ

ഓര്‍മ്മിക്കുക, എല്ലാം കുഞ്ഞുങ്ങള്‍ക്ക് പുതിയതാണ്. ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നും പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ കണ്ണുകള്‍ തടവുമ്പോള്‍ പലതരം വര്‍ണ്ണങ്ങളും പാറ്റേണുകളും കാണാറുണ്ടല്ലോ. അതുപോലെ കുഞ്ഞുങ്ങള്‍ ചെയ്യുമ്പോള്‍ കാണുന്ന കാഴ്ചകള്‍ അവര്‍ക്ക് തികച്ചും പുതിയ അനുഭവമായിരിക്കും.

4.കണ്ണില്‍ പൊടിയോ കണ്‍പീലിയോ പോയാല്‍

കണ്ണുകളെ ശല്യം ചെയ്യുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ അവരുടെ കണ്ണുകള്‍ തിരുമ്മാം. ഇത് പൊടിയോ കണ്‍പീലിയോ അല്ലെങ്കില്‍ ഉണങ്ങിയ മൂക്കിളയാവാം. കണ്ണുനീര്‍ വരികയും കണ്ണുകള്‍ തിരുമ്മുകയും ചെയ്താല്‍ കണ്ണിനുള്ളില്‍ പൊടി പോയി എന്നുവേണം മനസ്സിലാക്കാന്‍. ഇത്തരം സാഹചര്യത്തില്‍ ആദ്യം നനഞ്ഞ തുണി ഉപയോഗിച്ച് കണ്ണ്, മുഖം എന്നിവ തുടക്കുക. തുടര്‍ന്ന്, ശുദ്ധമായ ചെറുചൂടുവെള്ളം ഉപയോഗിച്ച് കണ്ണിലുള്ളത് പുറത്തെടുക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ ഇത് ചെയ്യുമ്പോള്‍ ആരെങ്കിലും കുഞ്ഞിന്റെ മുഖം ഉയര്‍ത്തിപ്പിടിക്കുക.

കണ്ണിന്റെ മൂലയില്‍ എന്തെങ്കിലും കുടുങ്ങിയതായി കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ നനഞ്ഞ വൃത്തിയുള്ള തുണി അല്ലെങ്കില്‍ കോട്ടണ്‍ തുണി ഉപയോഗിക്കാം. കണ്ണിനുള്ളില്‍ കുടുങ്ങിയത് പുറത്തെടുക്കാന്‍ കഴിയുന്നില്ലെങ്കിലോ കണ്ണില്‍ മുറിവേല്‍ക്കുന്നതുപോലെയോ തോന്നിയാല്‍ ഡോക്ടറെ കാണണം.

5.കണ്ണുകള്‍ വേദനിക്കുകയോ ചൊറിയുകയോ ചെയ്യുമ്പോള്‍

കുഞ്ഞുങ്ങള്‍ കണ്ണില്‍ തടവുന്നതിനുള്ള മറ്റൊരു കാരണം വേദനയോ ചൊറിച്ചിലോ ആണ്. ഇത് അണുബാധ മൂലമാകാം. വീര്‍ത്തതും ചുവന്നതുമായ കണ്ണുകള്‍, കണ്ണില്‍ നിന്നും വെള്ളം വരല്‍, പനി എന്നിവയും അണുബാധയുടെ ലക്ഷണങ്ങളാവാം. അണുബാധയുണ്ടായാല്‍ കണ്ണിനു വേദന തോന്നുകയും കുഞ്ഞ് കരയുകയും ചെയ്യും. കുഞ്ഞിന് നേത്ര അണുബാധയുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ ഉടനെ ഡോക്ടറെ കാണണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.