spot_img

വൃക്കയെ എങ്ങനെ സംരക്ഷിക്കാം

WhatsApp Image 2020-03-06 at 9.40.42 AM.jpeg Dr. Fathima Konari – Consultant Nephrologist

 

ആളുകൾക്ക് സംശയങ്ങളും അജ്ഞതയും ഒക്കെയുള്ള ഒരു രോഗമാണ് കിഡ്നി രോഗങ്ങൾ. ആയതുകൊണ്ട് കിഡ്നി രോഗങ്ങളെ കുറിച്ചൊരു ബ്രീഫ് ഐഡിയ ആളുകളിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്.

കിഡ്‌നി രോഗം ആർക്കൊക്കെയാണ് വരുന്നത്?

കിഡ്നി രോഗം വരാൻ സാധ്യത ഉള്ള ആളുകൾ
ആരൊക്കെയാണ് .ബിപി അഥവാ രക്തസമ്മർദം ഉള്ള രോഗികളും പ്രമേഹം അഥവാ ഡയബെറ്റിസ് മെലിറ്റസ് ഉള്ള രോഗികൾ ഇടയ്ക്കിടെ മൂത്രത്തിൽ പഴുപ്പ് വരുന്ന രോഗികൾ.കിഡ്നി സ്റ്റോൺസ് മൂത്രത്തിൽ കല്ല് വരുന്ന രോഗികൾ കിഡ്‌നിയിൽ കുമിള രോഗം കുമിളകൾ വരുന്ന രോഗമുള്ള രോഗികൾ പ്രോസ്റ്റേഡ് ഗ്രന്ഥി വലുതായി എന്ന് ഡോക്ടർമാർ പറയുന്ന രോഗികൾ ഇത്തരത്തി ലുള്ള ആളുകളിൽ ആണ് കിഡ്നി രോഗം കൂടുതലായി നമ്മൾ കണ്ടുവരുന്നത്‌. ഇതുകൂടാതെ കിഡ്നി രോഗങ്ങൾ ഉണ്ടാക്കുന്ന വേറെയും ഒരുപാട് അസുഖങ്ങൾ ഉണ്ട് പക്ഷെ പ്ര ധാനമായിട്ട് നമ്മുടെ ഇടയിൽ കണ്ടുവരുന്ന കിഡ്നി രോഗങ്ങൾക്ക് ഇവയെല്ലാം കാരണമാണ്.

കിഡ്‌നി രോഗത്തിന്റെ ലക്ഷണങ്ങൾ?

കിഡ്നി രോഗങ്ങൾക്ക് ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ പലരുടെയും സംശയമാണ്. അതായത് തുടക്കത്തിൽ കിഡ്നി രോഗത്തിന്റെ ലക്ഷണം പെട്ടെന്ന് അനുഭവപ്പെടാറില്ല – കിഡ്നി കുറച്ചു പ്രോഗ്രസ്സ് ചെയ്ത് ഒരു സ്റ്റേജ് മൂന്ന് ഒക്കെ എത്തി കഴിയുമ്പോഴേ കിഡ്നി രോഗത്തിന്റെ ലക്ഷണങ്ങൾ പലരിലും കണ്ടുതുടങ്ങുകയുള്ളൂ ചിലരിൽ അപ്പോഴും കാണില്ല.ചില ആളുകളിൽ ഏർലി സ്റ്റേജ്സ് അതായത് തുടക്ക ത്തിൽ തന്നെ മൂത്രത്തിൽ സോപ്പ് പത പോലുള്ള പതയായിട്ടു കാണപ്പെടും.ചില ആളുകളിൽ അത് കാണണമെന്നില്ല . ഒരു മൂന്നാമത്തെ സ്റ്റേജ് ഒക്കെ പ്രോഗ്രസ്സ് ചെയ്ത് എത്തി മൂന്നു നാല് സ്റ്റേജിലോട്ട് എത്തി കഴിഞ്ഞാൽ കാലിലും മുഖത്തും ചെറുതായിട്ട് നീര് കാണും. ചില ആളുകളിൽ ഓക്കാനം പോലെ വരും ചില ആളുകൾക്ക് ഇതൊന്നും തന്നെ ഉണ്ടാവില്ല.ചില ആളുകൾക്ക് ക്ഷീണം മാത്രമേ കാണുകയുള്ളൂ. അതുകൊണ്ടാണ് കിഡ്നി അസുഖങ്ങൾ പലപ്പോഴും നമ്മൾ വളരെ വൈകി കണ്ടുപിടിക്കപെടുന്നത്.

ഇനി കിഡ്നി രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്..

നിങ്ങളിൽ ആർക്കെങ്കിലും അങ്ങനൊരു ലക്ഷണം കണ്ടിട്ടുണ്ടെങ്കിൽ ഒരു ഫിസിഷൻ. അല്ലെങ്കിൽ ഒരു കിഡ്നി സ്പെഷ്യലിസ്റ്റിനെ ചെന്ന് കാണാവുന്നതാണ്.. കിഡ്നി രോഗം വളരെ ചിലവ് കുറഞ്ഞ രക്ത പരിശോധനയിലുടെയും മൂത്ര പരിശോധനയിലൂടെയും തന്നെ നമ്മൾക്ക് കണ്ടെത്താൻ സാധിക്കും..ബ്ലഡ്ഡിലെ യൂറിയ ക്രിയാറ്റിൻ പോലുള്ള ടെസ്റ്റ്‌കളും മൂത്രത്തിലെ സാധാ യൂറിൻ അനാലിസിസ് എന്ന് പറയുന്ന ടെസ്റ്റ്‌കളിലുടെയും ഒരുപാട് കിഡ്നി രോഗങ്ങൾ നമ്മൾക്ക് കണ്ടു പിടിക്കാനായിട്ട് സാധിക്കും… അല്ലെങ്കിൽ ചില ആളുകളിൽ സ്കാൻ ചെയ്ത് നോക്കേണ്ടതായിവരും അങ്ങനെയൊക്കെയാണ് കിഡ്നി രോഗം ഉണ്ട് എന്ന് കണ്ടു പിടിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കിഡ്നി രോഗം ഉണ്ട് എന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം.

നമ്മുടെ ഭക്ഷണ രീതിയിൽ നമ്മൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് നമ്മുടെ മരുന്നുകളുടെ രീതിയിലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് കിഡ്നി രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ വേദന സംഹാരികളുടെ ഉപയോഗം പ്രത്യേകം ശ്രദ്ധികേണ്ടതുണ്ട്. . ഇതിൽ മോഡേൺ മെഡിസിനിലെ വേദന സംഹാരികൾ ആയാലും ആയുർവേദം ,ഹോമിയോയിൽ ഉള്ള വേദന സംഹാരികൾ ആണെങ്കിലും പലതും കിഡ്നിയിലൂടെ പുറത്തേക്കു തള്ളപ്പെടുന്ന വേദന സംഹാരികൾ ആണ് അത് കിഡ്നി ഇഞ്ചുറി ഉണ്ടാക്കാൻ സാധ്യത ഉള്ളവയുമാണ് കിഡ്നി രോഗം ഉണ്ട് എന്ന് സ്ഥിരീകരിച്ച രോഗികൾ വളരെ കോൺഷ്യസ് ആയിട്ട് മാത്രമെ വേദന സംഹാരികൾ കഴിക്കാൻ പാടുള്ളു. ഡോക്ടറെ കണ്ടതിനു ശേഷം ഇത് സുരക്ഷിതം ആണ് എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം വേദന സംഹാരികൾ കഴിക്കാൻ പാടുള്ളു. അതുപോലെ ചില ആന്റി ബയോട്ടിക്ക്സ് കിഡ്നി ടോക്സിക്ക് ആയിട്ടുള്ള ആന്റി ബയോട്ടിക്ക്സ് ആണ് . ചില ആന്റി ബയോട്ടിക്ക്സ് കിഡ്നി രോഗം ഉള്ളവർക്ക് ചെറിയ ഡോസ്സിൽ കൊടുക്കേണ്ടി വരാറുണ്ട്. കിഡ്നി രോഗം സ്ഥിരീകരിച്ച വേറെ ചില രോഗികളിൽ ct സ്കാനിൽ നമ്മൾ കൊടുക്കുന്ന ചില കൊഡ്രാസ്റ്റ്കൾ ഉണ്ട് അത് സേഫ് ആയിട്ടു കൊടുക്കാൻ പറ്റുന്ന സ്റ്റേജ് ആണൊ കിഡ്നി ഡിസീസ് എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ചില രോഗികളിൽ നമ്മൾക്ക് Ct യുടെ കൂടെ കൊണ്ട്രാസ്റ്റ് കൊടുക്കാനായിട്ട് സാധിക്കുകയുള്ളൂ .
ഇനി ബ്ലഡ്‌ പ്രഷർ പ്രമേഹം തുടങ്ങിയ രോഗമുള്ള ആളുകൾ വർഷത്തിൽ ഒരിക്കൽ എങ്കിലും കിഡ്നിയുടെ ടെസ്റ്റ്‌കളും മൂത്ര പരിശോധനയും യുറിയാ ക്രിയാറ്റിൻ പോലുള്ള രക്ത പരിശോധനകളും ചെയ്യേണ്ടതാണ് കാരണം അവരുടെ രോഗനിർണ്ണയം മൂത്ര പരിശോധനയിലൂടെ മാത്രമേ ചിലപ്പോൾ നമുക്ക്‌ അറിയാൻ സാധിക്കുക യുള്ളൂ . എല്ലായ്പ്പഴും യൂറിയാ ക്രിയാറ്റിൻ കൂടിയാൽ അത് രക്ത പരിശോധനയിൽ വരണമെന്ന് ഇല്ല .
മൂന്നാമത്തെ സ്റ്റേജ് ആകുമ്പോഴേക്ക് ക്രിയാറ്റിന്റെ അളവ് കൂടി തുടങ്ങുകയുള്ളൂ.
രണ്ടാമത്തെ കാര്യം യൂറിക്ക് ആസിഡ് കൂടുതൽ ഉള്ള ആളുകൾ. ഗൗട്ട് സന്ധിവാതം ഉള്ള ആളുകൾ അതിന്റെതായ മരുന്നുകൾ കഴിക്കേണ്ടതാണ്.
ഇത് കിഡ്നിയിൽ ക്രിസ്റ്റലൈസ് ചെയ്തിട്ട് ഭാവിയിൽ കിഡ്നി രോഗങ്ങൾ വരാനുള്ള സാധ്യത ഇവർക്കുണ്ട്.
മൂത്രത്തിൽ സ്റ്റോൺ വരുന്ന ആളുകൾ ഇടക്ക് ചെക്ക് ചെയ്ത് അതില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം ആ കല്ലുകൾ താഴേക്ക് ഇറങ്ങിയാൽ മാത്രമേ അറിയുകയുള്ളൂ അതിനർത്ഥം ഉള്ളിൽ കല്ല് ഇല്ല എന്നായിരിക്കില്ല ചില രോഗികൾക്ക് ഒരു പാട് കാലം ഇതിനുള്ള മരുന്ന് കൊടുക്കേണ്ടതായിട്ട് വരും .

ഭാവിയിൽ മൾട്ടിപ്പിൾ കിഡ്നി സ്റ്റോൺ അഥവാ രണ്ട് കിഡ്നിയിലും കല്ലുള്ളവർക്ക് കിഡ്നി രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ് .
ഇനി ഹാർട്ടിന്റെ രോഗമുള്ള ആളുകൾ അവർക്ക് ഹാർട്ടിന്റെ ധമനികളിൽ ബ്ലോക്ക് ഉള്ള ആളുകൾക്ക് അതു പോലെ തന്നെ കിഡ്നിയുടെ ധമനികളിലും ബ്ലോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഹാർട്ടിന്റെ പമ്പിങ് കുറഞ്ഞ ആളുകൾ ആണെങ്കിൽ അവർക്ക് കിഡ്നി രോഗം വരാൻ ഉള്ള സാധ്യത ഉണ്ട്. ഇതിലാണ് നമ്മളുടെ ഭക്ഷണ ശൈലി നമ്മൾ ഏറ്റവും അതികം ശ്രദ്ധിക്കേണ്ടത് കാരണം ഹാർട്ട്‌ ഡിസീസ് എപ്പോഴും ഒരു ഭക്ഷണ രീതിയുടെ രോഗം തന്നെയാണ് അതുപോലെ തന്നെയാണ് കിഡ്നി അസുഖവും.

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മളുടെ ജീവിത ശൈലിയിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ? ഹാർട്ട്‌ ഡിസീസ് വരാതിരിക്കാനും പിന്നീട് അസുഖം വരാതിരിക്കാനുമുള്ള ജീവിത ശൈലി ഏതാണ്ട് ഒരുപോലെ തന്നെയാണ് അതിൽ ഏറ്റവും മുകളിലായി നമ്മൾ പറയേണ്ട കാര്യം വ്യായാമമാണ് എല്ലാ ദിവസവും അര മണിക്കൂർ വ്യായാമം ചെയ്യുന്ന രോഗികളിൽ ഹാർട്ടിന്റെ അസുഖം വരാനുള്ള സാധ്യത കുറവാണ് . പ്രമേഹം, പ്രഷർ എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത കുറയും.പ്രഷർ വന്നിട്ടുണ്ടെങ്കിൽ വ്യായാമം ചെയ്യുന്ന ആളുകളിൽ അത് ക്രമേണ കൂടി വരുന്നതും തടയുന്നതാണ് അതുപോലെ രണ്ടാമതായിട്ട് നമ്മൾ ഭക്ഷണ രീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഫാക്ടി ഫുഡ്സ് അവോയ്ഡ് ചെയ്യുക എന്നുള്ളതാണ് കാരണം കൊളസ്‌ട്രോൾ ആണ് ഹാർട്ടിന്റെ അസുഖത്തിന്റെയും അതുപോലെതന്നെ കിഡ്നിയുടെ അസുഖത്തിന്റെയും ഒരു റിസ്ഫാക്ടർ അപ്പൊ കൊഴുപ്പടങ്ങിയ ഭക്ഷണരീതി കുറക്കുക പ്രത്യേകിച്ചും ഇപ്പോഴത്തെ ജനറേഷനിൽ നമ്മൾ കണ്ടുവരുന്ന ഫാസ്റ്റ് ഫുഡിന്റെ ട്രെന്റ് ഇന്ന് ചെറിയ പ്രായത്തിൽ തന്നെ അതായത് മുപ്പതുകളിലും നാല്പതുകളിലും ഉള്ള ആളുകളിലും പ്രമേഹവും പ്രഷറും ഹാർട്ടിന്റെ അസുഖവും വന്നു തുടങ്ങാനുള്ള വലിയൊരു കാരണവും നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളാണ്. കിഡ്നി രോഗം എന്ന് പറയുമ്പോൾ തന്നെ ആളുകളുടെ മനസ്സിലേക്ക് ആദ്യം വരുന്നത് ഞാൻ ഡയാലിസിനു പോകുമോ ഡോക്ടറെ എന്നുള്ള ചോദ്യമാണ്.

ഒരു കിഡ്നി ഡോക്ടറുടെ ഏറ്റവും വലിയ ദൗത്യം ഒരു രോഗി നമ്മുടെയടുത്തു വരികയും അവരുടെ ലൈഫ് ടൈമിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം ആ രോഗി ഡയാലിസിസനു പോകാതിരിക്കലുമാണ്. ഏറ്റവും ബുദ്ധിമുട്ടുള്ള ദൗത്യവും അതുതന്നെയാണ് ഇതിനു ഒരു ഡോക്ടർ എന്ന നിലയിൽ നമുക്ക് ആവശ്യമായ ഘടകം രോഗിയുടെ സഹകരണമാണ് കാരണം എന്താണെന്നു വച്ചാൽ ബിപി യും ഷുഗറും ഒക്കെ യുള്ള രോഗികളിൽ അതിന്റെ നിയന്ത്രണം എത്ര മരുന്ന് കൊടുത്തിട്ടുണ്ടെങ്കിലും ഭാഗികമായിട്ട് ആ രോഗിയുടെ കയ്യിലാണ് . ക്രിയാറ്റിൻ്റെ അളവ് നിയന്ത്രിക്കാൻ കഴിയും മിക്ക ആളുകളുടെയും ക്രിയാറ്റിൻ കണ്ടുപിടിച്ച ലെവലിൽ നിൽക്കുകയെ ഉള്ളു അതുകൊണ്ട്തന്നെ രോഗിയുടെ സഹകരണമാണ് ഡയാലിസിസിൽ പോവ്വാതിരിക്കാനായിട്ട് ഒരു ഡോക്ടർക്ക് ഏറ്റവും അനിവാര്യമായിട്ടുള്ളത്.
പ്രത്യേകിച്ച് പ്രമേഹം ഉള്ളവർ ഫാമിലി ഹിസ്റ്ററി പാരമ്പര്യമായുള്ള കിഡ്നി ഡിസിസ് എന്ന് പറയും പെട്ടെന്ന് ഡയാലിസിസിന് പോയ ആളുകൾ ഉണ്ടെങ്കിൽ അവരുടെ കിഡ്നി ഡിസീസ് കുറച്ചും കൂടി സ്പീഡിൽ പ്രോഗ്രസ്സ് ചെയ്യാൻ ഉള്ള സാധ്യത ഉണ്ട് അവർക്ക് പ്രത്യേകിച്ചും ഡയബെറ്റിക് കൺട്രോളും പ്രഷർ കൺട്രോളും ഒക്കെ പറയാറുണ്ട്.
ഇനി ഡയാലിസിസ് ആണോ കിഡ്നി രോഗം വന്നാൽ ഉള്ള അവസാന വാക്ക് അല്ല ഞാൻ എല്ലാ കാലവും ഡയാലിസിസിൽ ആയി പോകുമോ. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ എത്രയോ വർഷമായിട്ട് ഇന്ത്യയിൽ ചെയ്ത് വരുന്നതാണ് പ്രത്യേകിച്ച് കേരളത്തിൽ നമ്മൾ ചെയ്ത് വരുന്നതാണ് അതിന്റ യൊക്കെ റിസൾട്ടും വളരെ നല്ലതാണ് കിഡ്നിട്രാൻസ്പ്ലാന്റേഷൻ ചെയ്ത രോഗികളിൽ പത്ത് വർഷം ചിലരിൽ പതിനഞ്ച് വർഷത്തോളം ഡയാലിസിസ് ഇല്ലാതെ പുതിയ കിഡ്നി വർക്ക് ചെയ്ത് അവർ മുന്നോട്ട് പോകുന്നതായിട്ട് കാണാറുണ്ട്.

കിഡ്നി ട്രാൻസ്പ്ലാന്റേഷൻ

കിഡ്നി ട്രാൻസ്പ്ലാന്റേഷന്റെ നല്ല വശങ്ങളും ദോഷ വശങ്ങളും ഉണ്ട് അതിനെ പറ്റിയാണ് പറയുന്നത് ഏറ്റവും വലിയ ഗുണം എന്നു പറഞ്ഞാൽ ആഴ്ച്ചയിൽ മൂന്ന് ദിവസം പോകേണ്ട ആവശ്യം ഇല്ല വീട്ടിൽ തന്നെ മരുന്ന് കഴിച്ച് മുന്നോട്ട് പോയാൽ മതി നമ്മുടെ നോർമൽ ലൈഫിലേക്ക് രോഗിയെ തിരിച്ച് കൊണ്ടുവരാണ് ചെയ്യുന്നത് ഡയാലിസിസ് നിർത്തി എല്ലാവരേയും പോലെ ജീവിക്കും ഇതിന്റെ ഒരു റിസ്ക് ആരോഗിയുടെ രോഗ പ്രതിരോധ ശക്തി താഴ്ത്തിയിടുന്ന മരുന്നുകളാണ് കിഡ്നിമാറ്റിവെക്കൽ കഴിഞ്ഞാൽ കൊടുക്കുന്നത് അത് കൊണ്ട് അവർക്ക് ഇൻഫക്ഷൻസ് വരാനുള്ള സാധ്യത കൂടുതലാണ് അതിനു വേണ്ട കെയർ നമ്മൾ പറഞ്ഞ് കൊടുക്കും അതിന്റേതായ കെയർ അവർക്ക് ആവശ്യമാണ് വേറൊരു കാര്യം റിജക്ഷൻ ആണ് പല തരം ട്രാൻപ്ലാന്റേഷനും പല രീതിയിലാണ് വരുക അതായത് ഒരാളുടെ ബോഡി പുതിയ ഓർഗനെ റിജക്റ്റ് ചെയ്യുന്നതിനെ യാണ് റിജക്ഷൻ എന്നു പറയുന്നത് ട്രാൻസ്പ്ലാന്റേഷൻ ചെയ്ത് കഴിഞ്ഞാലുള്ള റിസ്ക് ഉണ്ടെങ്കിൽ പോലും ഡയാലിസിസ് എന്നുള്ളതിൽ നിന്ന് ഒഴിവാക്കി കൊടുക്കുകയാണ് ചെയ്യുന്നത് . രണ്ട് തരം ഡയാലിസിസ് ആണ് നമുക്ക് ഉള്ളത് . അവ
ഹീമോ ഡയാലിസിസ്

ബ്ലഡിലൂടെ ശരീരത്തിൽ അടിഞ്ഞ യൂറിയ ക്രിയാറ്റിൻ പൊട്ടാസ്യം അത് പോലെ ശരീരത്തിന് ആവശ്യ മില്ലാത്തവയൊക്കെ ഡയാലിസിസ് മെഷീനിലുടെ പുറത്തേക്ക് കളയും.

പെരിറ്റോണിയൽ ഡയാലിസിസ്

വയറിലൂടെ ചെയ്യുന്ന ഡയാലിസിസ് ആളുകൾക്ക് പൊതുവെ ഒരു ധാരണയുണ്ട് വയറിലൂടെ ചെയ്യുന്ന ഡയാലിസിസ് ഹീമോ ഡയാലിസിസി നേക്കാൾ മോശമാണെന്ന് തീർത്തും തെറ്റായ ധാരണയാണത് വയറിലൂടെ ചെയ്യുന്ന ഡയാലിസിസ് ഹീമോ ഡയാലിസിസ് പോലെ തന്നെ ഗുണകരവും ഉത്തമവും തന്നെയുമാണ്.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ കിഡ്നി രോഗം വരാതിരിക്കുകയും ഇനി വന്നാൽ അത് മൂർച്ചിക്കാതിരിക്കുകയും ചെയ്യും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.