spot_img

കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ‘കാശ്‌വി’

380 ഗ്രാം ഭാരവുമായി 23-ാം ആഴ്ചയില്‍ ഗുരുതരാവസ്ഥയില്‍ പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശു മൂന്നുമാസത്തെ പരിചരണത്തിനുശേഷം ആശുപത്രി വിട്ടു. വയറുവേദനയെത്തുടര്‍ന്നാണ് അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ദിഗ് വിജയിയുടെ ഭാര്യ ശിവാങ്കിയെ കൊച്ചി ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സങ്കീര്‍ണതകള്‍ ഉളള ഗര്‍ഭധാരണമായിരുന്നതിനാലും മുമ്പ് മൂന്നുതവണ ഗര്‍ഭമലസിപ്പോയിട്ടുളളതിനാലും പ്രത്യേക പരിചരണമാണ് നല്‍കിയത്. പൂര്‍ണവളര്‍ച്ചയെത്താതെ ജനിച്ച നവജാതശിശുവിന് 16 ദിവസം കൃത്രിമ ശ്വാസം നല്‍കേണ്ടിവന്നു. പ്രത്യേക പരിശീലനം നേടിയ നഴ്സുമാരുടെ സംഘം രാവും പകലും പരിചരണമേകി. രണ്ട് മാസത്തോളം നിയോനേറ്റല്‍ ഐസിയുവിലെ ഇന്‍കുബേറ്ററില്‍ വിദഗ്ധ പരിചരണത്തില്‍ കഴിഞ്ഞു. ജനിച്ചപ്പോള്‍ ഒരു കൈപ്പത്തിയുടെ വലുപ്പം മാത്രമുണ്ടായിരുന്ന കുഞ്ഞിന് ആശുപത്രി വിടുമ്പോള്‍ ശരീരഭാരം ഒന്നര കിലോയായി ഉയര്‍ന്നിരുന്നു.

നവജാത ശിശുരോഗവിദഗ്ധന്‍ ഡോ. റോജോ ജോയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘമാണ് പരിചരണത്തിനു നേതൃത്വം നല്‍കിയത്. ദക്ഷിണേഷ്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കണക്കുകള്‍ പ്രകാരം ഹൈദരാബാദില്‍ ജനിച്ച ഏറ്റവും ഭാരംകുറഞ്ഞ ശിശുവും ഈ കുഞ്ഞും തമ്മില്‍ 5 ഗ്രാമിന്റെ ഭാരവ്യത്യാസമേയുള്ളു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.