spot_img

ജാസ്മിൻ ഓയിലിന്റെ ഗുണങ്ങൾ

മുടിയ്ക്കും ചർമ്മത്തിനും ഒരുപോലെ ഗുണകരമാണ് ജാസ്മിൻ ഓയിൽ. പൊതുവെ മുടയുടെ സംരക്ഷണത്തിനായാണ് ജാസ്മിൻ ഓയിൽ ഉപയോഗിക്കുന്നതെങ്കിലും നിങ്ങളുടെ മൂഡ് ചെയ്ഞ്ചിനും, മുഖക്കുരുവിനും ചർമ്മ സരംക്ഷണത്തിനുമെല്ലാം ജാസ്മിൻ ഓയിൽ ബെസ്റ്റാണ്. അമിതമായി ഉണ്ടാകുന്ന ആകാംഷ കുറയ്ക്കാനും ആർത്തവ വിരാമ ലക്ഷങ്ങളിൽ നിന്നും ആശ്വാസവും നൽകുന്നു. ജാസ്മിൻ ഓയിലിൽ അടങ്ങിയിരിക്കുന്ന ബെൻസിൽ, ഏയ്‌സ്റ്റേറ്റ്, ഫാർനെസൻസ്, ബെൻസോയേറ്റ്, ഇൻഡോൾ, ലിനാലോൽ, മെതിൽ ആന്ത്രനിലേറ്റ് എന്നിവ ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരമാണ്. 8 മില്യൺ മുല്ലപ്പൂക്കളിൽ നിന്നാണ് ഒരു കിലോ ജാസ്മിൻ ഓയിൽ നിർമ്മിക്കുന്നത്. അതിനാൽ ഇവ വളരെ വിലകൂടിയതാണ്. ജാസ്മിൻ ഓയിൽ ഉപയോഗിക്കുന്ന കൊണ്ടുള്ള ഗുണങ്ങൾ നോക്കാം..

 

കുരുക്കൾ നീക്കുന്നു

 

ശരീരത്തിന്റെ പല ഭാഗങ്ങളിലുമുണ്ടാകുന്ന കുരുക്കൾ തടിപ്പ് എന്നിവ പലപ്പോഴും ചർമ്മ ആരോഗ്യത്തെ കാര്യമായി ബാധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജാസ്മിൻ ഓയിൽ ഉപയോഗിക്കുന്നത് നല്ല മാറ്റങ്ങൾ ഉണ്ടാക്കും. മുല്ലപ്പൂവിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ കെമിക്കലായ ലിനലോൽ ശരീരത്തിലെ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാണ്. പഠനങ്ങൾ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്.

 ഒരു മില്ലിഗ്രാം ഒലിവ് ഓയിലിലേക്ക് രണ്ടു തുള്ളി ജാസ്മിൻ ഓയിൽ ഒഴിച്ച് നന്നായി യോചിപ്പിച്ച് കുരുക്കളും തടിപ്പും ഉള്ള ഭാഗത്ത് പുരട്ടുക. കുളിയ്ക്കുന്നതിന് മുൻപായി ഇളംചൂടുവെള്ളത്തിലും രണ്ട് തുള്ളി ജാസ്മിൻ ഓയിൽ ഇടുന്നതും നന്നായിരിക്കും.

 

നിങ്ങളുടെ മനോഭാവം മാറ്റിയെടുക്കുന്നു

 

ജോലിയും ജീവിതവും ടെൻഷനടിച്ച് തീർക്കുന്നവരിൽ എപ്പോഴും കണ്ടുവരുന്നതാണ് ഇത്തരം മൂഡ് ചെയ്ഞ്ചുകൾ. എന്നാൽ ജാസ്മിൻ ഓയിലിന്റെ ഉപയോഗം മൂലം ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കും. അരോമതെറാപ്പിയിൽ പോലും ജാസ്മിൻ ഓയിൽ ഒഴിവാക്കാൻ ആവാത്ത ഒരു ഘടകമാണ്. ജാസ്മിൻ ഒയിൽ ഉപയോഗിക്കുമ്പോൾ തലച്ചോറിലെ ബിറ്റ വേവ് പവർ വർധിക്കുകയും നാഡീവ്യൂഹത്തിലുണ്ടാകുന്ന അമിത സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. കൂടുതൽ ജോലികൾ ചെയ്യാനും എപ്പോഴും ചുറുചുറുക്കായി ഇരിക്കാനും ശരീരത്തേയും മനസിനേയും തയ്യാറാക്കി നിർത്തുന്നു.

 ഒരു തുള്ളി ജാസ്മിൻ ഓയിൽ മണം പരത്തുന്ന ചെറിയ വസ്തുവിൽ ഒഴിച്ച് അതിൽ നിന്ന് വരുന്ന മണം ശ്വസിക്കുക. ഇത് മനസിനും ശരീരത്തിനും പുതുമ പ്രദാനം ചെയ്യും.

 

അമിത ആകാംഷ ഒഴിവാക്കും

 

പല കാരണങ്ങൾകൊണ്ടും ഇന്നത്തെ കാലത്ത് ആളുകൾക്ക് ആകാംഷ വളരെ കൂടുതലാണ്. പലപ്പോഴും വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് പോലും ഇവ നയിച്ചേക്കാം. ജാസ്മിൻ ഓയിലിൽ അടങ്ങിയിരിക്കുന്ന വെർട്ടാസെറ്റൽ-കൊയെർ എന്ന രാസവസ്തുവിന്റെ സാന്നിധ്യം ഇതിന് പരിഹാരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. തലച്ചോറിലുണ്ടാകുന്ന അമിത ആകാംഷയെ നിയന്ത്രിച്ച് പ്രവർത്തനം സുഗമമാക്കുകയും മനസിന് ശന്തി നൽകുകയും ചെയ്യുന്നു.

    ഒരു ഡിഫ്യൂസറിൽ ജാസ്മിൻ എസൻഷ്യൽ ഓയിൽ ചേർത്ത ശേഷം നന്നായി മണക്കുക.

 

ആർത്തവ വിരാമ ലക്ഷണങ്ങൾക്കുള്ള പ്രതിവിധി

 

ആർത്തവ വിരാമ കാലഘട്ടം പല സ്ത്രീകൾക്കും മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങൾക്കും കാരണമാകാറുണ്ട്. മൂഡ് ചെയ്ഞ്ചുകൾ,വിഷാദം,രാത്രികാലങ്ങളിലെ അമിത വിയർപ്പ് എന്നിങ്ങനെ പല ലക്ഷണങ്ങളുമുണ്ട്. പ്രക്യതിദത്തമായ ഒരു പരിഹാരമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ജാസ്മിൻ ഓയിൽ നല്ല ഒരു മാർഗമാണ്.  ജാസ്മിൻ ഓയിൽ, ലാവണ്ടർ ഓയിൽ, റോസ് ജെറാനിയം എന്നിവ ചേർത്തുള്ള അരോമപതി മസാജിങ് ശരീരത്തിലെ വേദനകൾക്കും മറ്റ് പ്രശ്‌നങ്ങൾക്കും മികച്ച പ്രതിവിധിയാണ്.

 കുളിയ്ക്കുന്ന വെള്ളത്തിൽ 6-8 തുളളി ജാസ്മിൻ ഓയിൽ ചേർത്ത് ഏറെ നേരം വെച്ചതിന് ശേഷം കുളിയ്ക്കുക. ജാസ്മിൻ ഓയിലിനൊപ്പം മറ്റ് എസൻഷ്യൽ ഓയിസലുകൂടി ചേർത്ത് മസാജ് ചെയ്താൽ ആർത്തവ വിരാമ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാം.

 

പ്രസവ സമയത്തെ വേദന കുറയ്ക്കുന്നു

 

ഗർഭകാലവും പ്രസവവും എല്ലാ സ്ത്രീകൾക്കും ഭയവും ഉത്കണ്ഠയും ഉണ്ടാക്കുന്ന കാര്യമാണ്. പ്രസവ സമയത്തെ വേദന ഒഴിവാക്കാനും ജാസ്മിൻ ഓയിൽ ഉപയോഗിക്കാവുന്നതാണ്. ജാസ്മിൻ ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്ന സ്ത്രീകളിൽ പ്രസവ സമയത്ത് വേദന കുറവായിരിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒപ്പം തന്നെ അമിതമായ ഉത്കണ്ഠയും ആകാംഷയും കുറയ്ക്കുന്നു. ജാസ്മിൻ ഓയിൽ മസാജിങിലൂടെ ശരീരത്തിലെ എൻഡ്രോഫിൻ ഹോർമോണിന്റെ ഉത്പാദനം വർധിക്കുകയും അത് വേദനയെ താനേ ശമിപ്പിക്കുകയും ചെയ്യുന്നു.

  പ്രസവത്തിന്റെ തുടക്ക സമയത്തു തന്നെ ജാസ്മിൻ ഓയിൽ കൊണ്ട് നടുവിന് മസാജ് ചെയ്യുക.

 

ചർമ്മ സംരക്ഷണം

 

വരണ്ട, സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് ജാസ്മിൻ ഓയിലുകൊണ്ടുള്ള മസാജിങ് വളരെ വലിയ മാറ്റങ്ങൾ സ്യഷ്ടിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന ചിലതരം അസുഖങ്ങൾക്കും ജാസ്മിൻ ഓയിൽ ഉത്തമമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

 

ഫേയ് വാഷിനൊപ്പമോ, ലോഷനൊപ്പമോ രണ്ട് തുള്ളി ജാസ്മിൻ ഓയിലും വെളിച്ചെണ്ണയും കൂടി ചേർത്തതിന് ശേഷം ശരീരത്തിന് പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.

 

ഇടതൂർന്ന മുടിയിഴകൾ

 

ജാസ്മിൻ ഓയിൽ മുടിയിലെ മോയ്‌സ്ചറൈസർ നിലനിർത്തുകയും ആരോഗ്യം പരിപാലിക്കുക.യും ചെയ്യുന്നു. മുടിയ്‌ക്കൊപ്പം തന്നെ തലയോട്ടിയുടെ ആരോഗ്യത്തിനും ജാസ്മിൻ ഓയിൽ വളരെ നല്ലതാണ്.

ചെറിയ ചൂടോടേ ജാസ്മിൻ ഓയിൽ തലയോട്ടിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുന്നത് വളരെ നല്ലതാണ്.

 

ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും ജാസ്മിൻ ഓയിൽ ഉപയോഗിക്കരുത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.