spot_img

കൊതുക് പരത്തും ജപ്പാന്‍ മസ്തിഷ്‌കജ്വരം

കൊതുകിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ജപ്പാന്‍ മസ്തിഷ്‌കജ്വരം. ഫ്‌ലാവി വൈറസ് കുടുംബത്തിലെ ഒരിനമാണ് രോഗഹേതുവായ കീടാണു. ഇത് പന്നികളിലും ജലാശയങ്ങളോടു ചേര്‍ന്നുജീവിക്കുന്ന പക്ഷികളിലും സാധാരണയായി കാണപ്പെടുന്നു. ഈ ജന്തുക്കളില്‍നിന്നും ക്യൂലക്‌സ് വര്‍ഗ്ഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴിയാണ് മനുഷ്യരിലേക്കെത്തുന്നത്. ഇത്തരം കൊതുകുകള്‍ മഴക്കാലത്തു പെരുകുന്നത് ഈ കാലയളവില്‍ രോഗസാദ്ധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.

വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിനും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനുമിടയില്‍ അഞ്ചുദിവസം മുതല്‍ മൂന്ന് ആഴ്ചകള്‍ വരെ കടന്നുപോയേക്കാം. കുട്ടികളുടെ ആര്‍ജ്ജിത പ്രതിരോധശേഷി പൊതുവില്‍ കുറവായതിനാല്‍ അവരെയാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്. ഏതൊരു വൈറസ് രോഗത്തെയുംപോലെ കടുത്ത പനിയും പേശീവേദനയും തുടക്കത്തില്‍ കണ്ടുവരുന്നു. സാധാരണ വൈറസ് രോഗങ്ങളില്‍ കാണുന്ന തൊലിപ്പുറമേയുള്ള പാടുകള്‍ ഈ രോഗത്തില്‍ കാണാറില്ല. തുടര്‍ന്ന് ശക്തിയായ തലവേദനയും പ്രകാശത്തിലേക്കു നോക്കുവാന്‍ ബുദ്ധിമുട്ട്, ഓക്കാനം, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടേക്കാം. എന്നാല്‍ തുടര്‍ന്ന് മസ്തിഷ്‌ക സംബന്ധമായ ലക്ഷണങ്ങളോ (സ്വഭാവത്തിലെ മാറ്റങ്ങള്‍, ചുഴലി, ബോധക്ഷയം) നാഡീസംബന്ധ ലക്ഷണങ്ങളോ (കണ്ണുകളെയോ നാക്കിനെയോ ബാധിക്കുന്ന തളര്‍ച്ച, കൈകാലുകളിലെ തളര്‍ച്ച, പക്ഷാഘാതം) കണ്ടുതുടങ്ങിയാല്‍ രോഗം അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നതായി നാം മനസ്സിലാക്കണം. ഈ അവസ്ഥ തുടര്‍ന്നാല്‍ രോഗിക്കു മരണം പോലും സംഭവിക്കാവുന്നതാണ്.

മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ രോഗികളില്‍ 25% പേരും മരണത്തിനു കീഴ്‌പ്പെടുന്നതായി കണക്കുകള്‍ കാണിക്കുന്നു. രോഗത്തെ അതിജീവിക്കുന്നവരില്‍ പകുതി ആളുകളിലും ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടവൈകല്യങ്ങള്‍ കണ്ടേക്കാ

ജപ്പാന്‍ജ്വര വൈറസിനെയുള്ള IgM ആന്റിബോഡി രക്തത്തിലോ തലച്ചോര്‍-സുഷുമ്‌ന ദ്രവത്തിലോ കണ്ടെത്തല്‍
അനുക്രമമായ രക്തസാമ്പിളുകളില്‍ വൈറസിനെതിരെയുള്ള IgG ആന്റിബോഡി നാലു മടങ്ങിലേറെ വര്‍ദ്ധിക്കല്‍
രോഗം ബാധിച്ച തലച്ചോറില്‍ നിന്നും വൈറസിനെ വേര്‍തിരിച്ചെടുക്കല്‍
ഇമ്മ്യൂണോഫ്‌ളൂറസെന്‍സ് വഴി രക്തത്തില്‍ വൈറസ് ആന്റിജനെ കണ്ടെത്തല്‍
പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (പി.സി.ആര്‍.) വഴി

ചികിത്സ

ഭൂരിഭാഗം വൈറസ് രോഗങ്ങള്‍ക്കും കൃത്യമായ മരുന്നുകള്‍ കണ്ടെത്താന്‍ ശാസ്ത്രത്തിന് ഇന്നും സാധിച്ചിട്ടില്ല. ഈ വിഭാഗത്തിലാണ് ജപ്പാന്‍ജ്വരവും. ഈ വൈറസിനെതിരെ കൃത്യമായ ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമല്ല. എന്നിരുന്നാലും രോഗലക്ഷണ ചികിത്സയും (SYMPTOMATIC TREATMENT) കൃത്യമായ സഹായചികിത്സയും (SUPPORTIVE TREATMENT) മുഖേന നമുക്ക് രോഗം കൂടുതല്‍ സങ്കീര്‍ണ്ണാവസ്ഥയിലേക്ക് പോകുന്നത് ഒരു പരിധിവരെ തടയാന്‍ സാധിക്കും.

രോഗവ്യാപനം തടയലും രോഗപ്രതിരോധവും

മാരകമായ ഈ രോഗത്തില്‍ നിന്നു രക്ഷപെടുവാനുള്ള മാര്‍ഗ്ഗങ്ങള്‍ താരതമ്യേന ലളിതമാണ്. രോഗാണുവാഹകരായ കൊതുകുകളുടെ പ്രജനനതാവളങ്ങള്‍ നശിപ്പിക്കലാണ് ഒന്നാം ചുവട്.കൊതുകുകളുടെ ആക്രമണത്തില്‍നിന്നും രക്ഷപെടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ (ക്രീമുകള്‍, കൊതുകിനെ തുരത്തുന്ന മരുന്നുകള്‍, കൊതുകുവലകള്‍) കുറഞ്ഞപക്ഷം മഴക്കാലത്തെങ്കിലും ഉപയോഗിക്കുന്നത് രോഗവ്യാപനം തടയും.

എന്നാല്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഫലപ്രദമായ ഒരു പ്രതിരോധ കുത്തിവയ്പ് ആണ്. വിദേശങ്ങളില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മണ്‍സൂണ്‍കാലത്ത് യാത്രചെയ്യുന്നവര്‍ക്ക് ജപ്പാന്‍ജ്വര വാക്‌സിന്‍ നല്‍കിവരുന്നുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.