spot_img

ആര്‍ത്തവ സമയത്ത് അസഹ്യമായ വേദന ഉണ്ടോ ?; പരിഹരിക്കാന്‍ പത്തു മാര്‍ഗങ്ങള്‍

ആര്‍ത്തവസമയത്ത് ചെറിയ അസ്വസ്ഥതകള്‍ മുതല്‍  അതികഠിനമായ വയറുവേദന, ഛര്‍ദ്ദി, തലകറക്കം തുടങ്ങിയവയെല്ലാം അനുഭവിക്കുന്നവര്‍ ഏറെയാണ്. ആര്‍ത്തവം വരുന്നതിന്റെ തൊട്ടു പിന്നിലുള്ള ദിവസങ്ങളിലോ ആര്‍ത്തവത്തിന്റെ ആദ്യ ദിവസമോ ആയിരിക്കും ഈ വേദനയും കോച്ചിപിടിക്കലുംഅനുഭവിക്കേണ്ടി വരുന്നത്.

സ്ത്രീകളിള്‍  50 ശതമാനം പേരും ആര്‍ത്തവ സമയത്ത് വയറുവേദന അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍  15 ശതമാനം പേര്‍ അതികഠിന വേദന അനുഭവിക്കുന്നവരാണ്. കൂടാതെ അമിതമായി ഉത്കണ്ഠയുള്ളവരും ആര്‍ത്തവ സമയത്ത് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍  വേദന അനുഭവിക്കുന്നു. ആര്‍ത്തവ സമയത്തെ വേദന നിര്‍ണ്ണയിക്കുന്ന ചില പൊതു ഘടകങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

 

  1. 20 വയസിനുളളിലുള്ളവര്‍ക്ക് ആര്‍ത്തവ സമയത്ത് കൂടുത വേദന അനുഭവപ്പെടാം

 

  1. ആദ്യ ആര്‍ത്തവം 11 വയസിലോ അതിലും വേഗമോ തുടങ്ങുന്നത്

 

  1. അമിത രക്ത്രസ്രാവം

 

4.ഗര്‍ഭധാരണം നടക്കാത്തവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വേദന കൂടുതലായിരിക്കും

 

ലക്ഷണങ്ങള്‍

 

എല്ലാവര്‍ക്കും ആര്‍ത്തവകാലം ഒരു പോലെ ആയിരിക്കില്ലെങ്കിലും പലരിലും ഈ ലക്ഷണങ്ങള്‍ പ്രകടമായിരിക്കും.

 

  1. തുട,അടിവയറ്റില്‍  വേദന

 

  1. മനം പിരട്ടല്‍

 

  1. ഛര്‍ദ്ദി

 

  1. അമിതമായി വിയര്‍ക്കല്‍

 

5.വയറിളക്കം

 

  1. അയഞ്ഞ നിലയില്‍  മലം പോകല്‍

 

7.മലബന്ധം

 

8.അടിവയറ്റില്‍  ഉരുണ്ടുകയറുന്ന പോലെ അനുഭവപ്പെടല്‍

 

9.തലവേദന

 

10.തലകറക്കം

 

  1. തലക്ക് ഭാരം അനുഭവപ്പെടല്‍

 

ആര്‍ത്തവ കാലത്തെ വേദന എങ്ങനെ പരിഹരിക്കാം

 

  1. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍  ഉള്‍പ്പെടുത്തുക

 

  1. വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക

 

  1. ഉത്കണ്ഠ പരമാവധി കുറയ്ക്കുക

 

  1. പുകവലിയുള്ളവര്‍ ഉപേക്ഷിക്കുക

 

  1. യോഗ, മറ്റു റിലാക്സേഷന്‍ തെറാപ്പികള്‍ പരിശീലിക്കുക

 

  1. അക്യൂപങ്ചറിന് ആര്‍ത്തവകാലത്തെ വേദനകള്‍ പരിഹരിക്കാന്‍ കഴിയും

 

  1. അടിവയറ്റി  ചൂടുപിടിക്കുക

 

  1. വിറ്റമിന്‍ ഡി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ആഹാരത്തില്‍  ഉള്‍പ്പെടുത്തുക

 

  1. പോഷകാഹാരപ്രദമായ ഭക്ഷ്യ ശീലങ്ങള്‍ പരിശീലിക്കുക

 

ആര്‍ത്തവ വേദന കുറക്കാന്‍ സഹായിക്കുന്ന 10 മാര്‍ഗങ്ങള്‍.

 

  1. പോഷകപ്രദമായ ലഘു ആഹാരം മാത്രം കഴിക്കുക

 

  1. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഏതെങ്കിലും വേദനാ സംഹാരി ഉപയോഗിക്കാം

 

  1. ചൂടുള്ള ചായ ,കാപ്പി എന്നിവ വേദനയുടെ കാഠിന്യം കുറച്ചേക്കാം

 

  1. വിറ്റമിന്‍ ബി 1, മീനെണ്ണ എന്നിവ ലഭിക്കുന്ന ഭക്ഷണങ്ങള്‍ അല്ലെങ്കില്‍  ഗുളികകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിച്ചാല്‍ ഒരു പരിധിവരെ ആര്‍ത്തവ വേദന തടയാം

 

  1. വേദനാ സംഹാരികളായ ഓയിലുകള്‍ ഉപയോഗിച്ച് അടിവയറ്റിലും തുടയിലുമെല്ലാം മസാജ് ചെയ്യാം

 

6.ഹീറ്റിങ് പാഡുവച്ചും വേദന കുറക്കാവുന്നതാണ്

 

  1. കേന്ദ്ര നാഡീവ്യൂഹത്തിന് ഉത്പ്പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍സ് വേദനകള്‍,ഉത്കണ്ഠ എന്നിവയെ നിയന്ത്രിക്കുന്നതില്‍  പ്രധാന പങ്കുവഹിക്കുന്നവയാണ്. വ്യായാമത്തിലൂടെയും മറ്റും ഇവയെ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കാവുന്നതാണ്

 

8.മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

 

attention please (രണ്ട് എണ്ണം ഇല്ല)

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.