spot_img

ഗര്‍ഭകാലത്ത് അയേണ്‍ ഗുളിക കഴിക്കുന്നത് കുട്ടികളിലെ ഓട്ടിസം സാധ്യത കുറക്കും

ഗര്‍ഭകാലത്ത് അയേണ്‍ ഗുളിക കഴിക്കുന്നത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ഗര്‍ഭകാലത്ത് അയേണ്‍ ഗുളികള്‍ കഴിക്കുന്നത് പിറക്കാന്‍ പോകുന്ന കുഞ്ഞിന് ഓട്ടിസം രോഗം വരാനുള്ള സാധ്യത കുറക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

അയേണ്‍ ഗുളിക കഴിക്കുന്നതില്‍  വീഴ്ച വരുത്തുന്നത്, അമ്മയ്ക്ക് മുപ്പത്തിയഞ്ചോ അതിലധികമോ പ്രായം ഉണ്ടാകുന്നത്, അമ്മയുടെ പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം എന്നിവയും ഓട്ടിസത്തിലേക്ക് നയിക്കാനുള്ള കാരണങ്ങളാണത്രേ.

മാട്ടിറച്ചി, മത്തി, ബീന്‍സ്, പനീര്‍, ബ്രക്കോളി, വാള്‍നട്ട്, ചീര തുടങ്ങി ചില ഭക്ഷണ പദാര്‍ത്ഥങ്ങളിലും അയേണ്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍  ഇവ ലഭിക്കാന്‍ പ്രയാസമുള്ള ഗര്‍ഭിണികള്‍ അയേണ്‍ ഗുളികള്‍ നിര്‍ബന്ധമായും കഴിക്കണം. ഇക്കാര്യത്തില്‍ ഡോക്ടറുടെ ഉപദേശം തേടാം.

കുട്ടികളിലെ അയേണ്‍ അപര്യാപ്തത ബുദ്ധി വൈകല്യങ്ങള്‍, വിഷാദരോഗം, ബൈപ്പോളാര്‍ ഡിസോഡര്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും അയേണ്‍ ആവശ്യമാണ്. 

അയേണ്‍ ഗുളിക വേണ്ടുവോളം കഴിച്ചതു കൊണ്ട് മാത്രം കുഞ്ഞിന് ഓട്ടിസം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഓട്ടിസം വരാനുള്ള സാധ്യത അയേണ്‍ ഗുളികകള്‍ കുറക്കുന്നു എന്നു മാത്രമേ പറയാന്‍ കഴിയൂ. എങ്കിലും അയേണ്‍ കഴിക്കേണ്ടത് കുഞ്ഞിന്റെ ആരോഗ്യത്തിന് ആവശ്യമാണെന്നതിനാല്‍  അമ്മമാര്‍ അക്കാര്യത്തി വീഴ്ച വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.