spot_img

ഇന്‍സോമ്‌നിയ ലക്ഷണങ്ങള്‍, കാരണങ്ങളും ചികിത്സയും

എന്താണ് ഇന്‍സോമ്‌നിയ?

ഇന്‍സോമ്‌നിയ അഥവാ ഉറക്കമില്ലായ്മ എന്നത് ഒരാളുടെ ഉറക്കത്തെ സാരമായി ബാധിക്കുന്നതാണ്. ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയെന്ന് ചുരുക്കി പറയാം. വളരെ വൈകി മാത്രം ഉറക്കം വരുക, ഉറക്കം വരാതിരിക്കുക, ഉറക്കത്തിനിടെ ഉണര്‍ന്നാല്‍ പിന്നീടുള്ള ഉറക്കം നഷ്ടപ്പെടുക എന്നിവയെല്ലാം ഇന്‍സോമ്‌നിയ മൂലമുണ്ടാകുന്നു. ഈ അവസ്ഥ നിങ്ങളുടെ ആ ദിവസത്തെ മുഴുവന്‍ ഊര്‍ജവും, ആരോഗ്യവും, ജോലി ചെയ്യാനുള്ള മനസിനേയും കാര്യമായി ബാധിക്കുന്നു. യുവാക്കളില്‍ നിരവധി പേര്‍ക്ക് ഷോട്ട് ടേം ഇന്‍സോമ്‌നിയ മൂലം ആഴ്ചകളോളം ഉറക്കം നഷ്ടപ്പെടാറുണ്ട്. ഉറക്കം കളഞ്ഞുള്ള ജോലികളും, മനപ്രയാസവുമാണ് പലപ്പോഴും ഇത്തരം ഉറക്കമില്ലായ്മകളുടെ കാരണം. എന്നാല്‍ ഉറക്കമില്ലായ്മ മാസങ്ങളോളം അനുഭവപ്പെടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലവുമാണ്.

ഉറക്കമില്ലായ്മയുടെ പ്രധാന കാരണങ്ങള്‍:

ഇന്‍സോമ്‌നിയ അല്ലെങ്കില്‍ ഉറക്കമില്ലായ്മയ്ക്ക് ചികിത്സ തുടങ്ങുന്നതിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് അതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും. ജീവിത ശൈലികളില്‍ വന്ന മാറ്റങ്ങള്‍, മനോവിഷമം, ദുശ്ശീലങ്ങള്‍ എന്നിവയെല്ലാം ഉറക്കത്തെ കാര്യമായി ബാധിക്കുന്നവയാണ്.

ഉറക്കമില്ലായ്മയുടെ മറ്റ് കാരണങ്ങള്‍:

മനോവിഷമം:

കുടുംബം, സാമ്പത്തിക നില, ആരോഗ്യം, സ്‌കൂള്‍, ജോലി സംബന്ധമായ വിഷയങ്ങളെ കുറിച്ചുള്ള ചിന്തകള്‍ ക്ഷീണമുള്ളപ്പോള്‍ പോലും മനസിനെ എപ്പോഴും ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് ഉറക്കം നഷ്ടപ്പെടാന്‍ കാരണമായി തീരുന്നു. ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികള്‍, ഉദാ: ജോലി നഷ്ടപ്പെടുക, വിവാഹ മോചനം, രോഗം, പ്രിയപ്പെട്ടവരുടെ മരണം എന്നിവയെല്ലാം ഇന്‍സോമ്‌നിയയ്ക്ക് കാരണമാകുന്നു.

ജോലിയും യാത്രയും

തുടര്‍ച്ചയായി ഷിഫ്റ്റുകള്‍ മാറിയുള്ള ജോലി, രാത്രി വൈകിയുള്ള ഡ്യൂട്ടി ഷിഫ്റ്റുകള്‍, വിമാനങ്ങള്‍ വൈകുന്നത്, പല ടൈം സോണിലുള്ള പ്രദേശങ്ങളിലേക്കുളള യാത്രകള്‍ എന്നിവ ഉറക്കത്തിന്റെ ചംക്രമണത്തെ സാരമായി ബാധിക്കുന്നവയാണ്.

അനാരോഗ്യകരമായ ഉറക്ക ശീലങ്ങള്‍

ഉറങ്ങുന്നതിന് തൊട്ട് മുന്‍പായി കൂടിയ അളവില്‍ ആഹാരം കഴിയ്ക്കുക, രാത്രി വൈകിയും ടിവിയും മൊബൈഫോണും ഉപയോഗിക്കുക, ജോലി സമയത്തുള്ള ഉറക്കം, ഉറങ്ങാന്‍ അനുയോജ്യമായ സാഹചര്യമില്ലാത്തത്, ഉറങ്ങുന്നതിനു മുന്‍പുള്ള വ്യായാമങ്ങള്‍, ക്യത്യമല്ലാത്ത ഉറക്കം, ലഘു നിദ്രകള്‍ എന്നിവയെല്ലാം ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു.

ഉറങ്ങുന്നതിന് മുന്‍പ് ആഹാരം അധികം കഴിക്കരുത്

ഉറങ്ങുന്നതിന് തൊട്ട് മുന്‍പ് വലിയ അളവില്‍ ആഹാരം കഴിക്കുന്നത് ഉറക്കം നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണമാണ്. കിടക്കുന്നതിന് മുന്‍പ് അമിതമായി ആഹാരം കഴിയ്ക്കുന്നവരില്‍ സാധാരണയായി നെഞ്ചെരിച്ചില്‍ കണ്ടു വരാറുണ്ട്.  വയറ്റിലെ ആഹാരവും ആസിഡും അന്നനാളത്തിലേക്ക് പോകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

മാനസിക പ്രശ്‌നങ്ങള്‍

പലതും ഓര്‍ത്തുള്ള മനോ വിഷമങ്ങള്‍, ആകാംഷ, എന്നിവയെല്ലാം ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാണ്. ആവേശം നിയന്ത്രിക്കാനാവാത്ത അവസ്ഥയും മാനസിക പ്രശ്‌നങ്ങളിലേക്ക് എത്തുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.

മരുന്നുകളുടെ ഉപയോഗം

ബ്ലഡ് പ്രഷര്‍, ആസ്മ എന്നിവയ്ക്കായി ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കഴിയ്ക്കുന്ന മരുന്നുകള്‍, മറ്റ് മെഡിസിനുകള്‍ എന്നിവയുടെ ഉപയോഗവും ഉറക്കമില്ലായ്മയ്ക്ക് കാരണമാകാറുണ്ട്.

മറ്റ് രോഗാവസ്ഥകള്‍

അല്‍ഷിമേഴ്‌സ്, പാര്‍ക്കിസണ്‍സ്, ഓവറാക്ടീവ് തൈറോയ്ഡ്, ഗാസ്‌ട്രോസൊഫഗെല്‍ റിഫല്‍ക്‌സ് രോഗം, ആസ്മ, ഹ്യദ്രോഗം, ഡയബറ്റിസ്, കാന്‍സര്‍, ക്രോണിക് പെയ്ന്‍ എന്നിവയെല്ലാം ഇന്‍സോമ്‌നിയ അല്ലെങ്കില്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകാറുണ്ട്.

ഇന്‍സോമ്‌നിയ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്‌. . ലാബ് ടെസ്റ്റുകളുടെ ആവശ്യമില്ലാതെ തന്നെ രോഗലക്ഷണങ്ങള്‍ സ്വയം കണ്ടെത്താനാകും.

ഷോട്ട് ടേം (ഹ്രസ്വകാല ഉറക്കമില്ലായ്മ) ദിവസങ്ങളോ ഒരാഴ്ചയ്ക്കുള്ളിലോ മാറും.

ലക്ഷണങ്ങള്‍

  • രാത്രി കിടന്നുറങ്ങാന്‍ സാധിക്കാതെ വരിക
  • അര്‍ധ രാത്രികളില്‍ ഉണരുക
  • ജോലികളെ കുറിച്ചുള്ള ചിന്തകളില്‍ ആയിരിക്കുക
  • ഉറക്കമില്ലായ്മയും ക്ഷീണവും
  • ഏറേ നേരത്തേ എഴുന്നേല്‍ക്കുക

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.