spot_img

ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നത് കാൻസർ റിസ്ക് കുറയ്ക്കാൻ സഹായിക്കും

ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നത് കാൻസർ റിസ്ക് കുറയ്ക്കാൻ സഹായിക്കും. ഉയര്‍ന്ന ഫിറ്റ്‌നസ് ഹൃദ്രോഗം പോലെയുള്ള അവസ്ഥകളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് നമ്മുക്ക് അറിയാം. ശ്വാസകോശത്തിലും കുടലിലും ബാധിക്കുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വ്യായാമം സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

1991 മുതല്‍ 2009 വരെ 49,143 ആളുകളില്‍ നടത്തിയ പരീക്ഷണ ഗവേഷണ പഠനമാണിത്. തുടര്‍ന്ന് ഇവരെ 7.7 വര്‍ഷം നിരീക്ഷിക്കുകയും ചെയ്തു.

ഉയര്‍ന്ന ഫിറ്റ്‌നസ് വിഭാഗത്തിലുള്ള 77 ശതമാനം പേരിലും ശ്വാസകോശത്തിലെ അര്‍ബുദ സാധ്യത കുറഞ്ഞതായിട്ടും 61 ശതമാനം പേരില്‍ കുടലിലെ ക്യാന്‍സര്‍ സാധ്യത കുറയുകയും ചെയ്തതായിട്ടാണ് പഠന റിപ്പോര്‍ട്ട്.

കാന്‍സര്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം, ശ്വാസകോശ കാന്‍സറും കുടലിലെ കാന്‍സറും കാരണമുള്ള മരണനിരക്ക് കുറയ്ക്കുന്നതിനും വ്യായാമം സഹായിച്ചിട്ടുണ്ട്.

ഫിറ്റ്‌നസിന്റെ സ്വാധീനം കാന്‍സറില്‍ എന്ന വിഷയത്തില്‍ ആദ്യത്തേതും, വൈവിധ്യ പൂര്‍ണ്ണവുമായ പഠനവുമാണ് തങ്ങള്‍ നടത്തിയതെന്ന് അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കാതറിന്‍ ഹാന്‍ഡി മാര്‍ഷല്‍ പറഞ്ഞു.

ഫിറ്റ്‌നസ് ടെസ്റ്റിംഗ് പലപ്പോഴും ഡോക്ടര്‍മാരുമായുള്ള സന്ദര്‍ശനത്തെ തുടര്‍ന്ന് ആളുകള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഫലം പരിശോധിച്ച് ഹൃദ്രോഗ സാധ്യതയും കാന്‍സര്‍ സാധ്യതയും മനസിലാക്കി അതിനനുസരിച്ച് പരിശോനങ്ങള്‍ നടത്താം. തത്ഫലമായി രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സാധിക്കുമെന്നും മാര്‍ഷല്‍ കൂട്ടിചേര്‍ത്തു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.