spot_img

ഗ്രീന്‍ ടീ കൂടിക്കൂ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തൂ

അമിത വണ്ണത്തിന് മാത്രമല്ല ഗ്രീന്‍ ടീ ശീലമാക്കിയാല്‍ വയറിന്റെ ആരോഗ്യത്തിനും ഗുണമുണ്ടാകുമെന്ന് പഠനം. എലികളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ജേര്‍ണല്‍ ഓഫ് ന്യൂട്രീഷണല്‍ ബയോ കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ചതും പഠനത്തില്‍ ഗ്രീന്‍ ടീയുടെ നിരവധി പ്രയോജനങ്ങളും പ്രതിപാദിക്കുന്നുണ്ട്

രണ്ടു ശതമാനം ഗ്രീന്‍ ടീയുടെ അംശം അടങ്ങിയ ഭക്ഷണം കഴിച്ച എലികള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് മികച്ച ആരോഗ്യമുണ്ടെന്ന് കണ്ടെത്തി. പ്രമേഹം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത ഗ്രീന്‍ ടീ തടയുമെന്നാണ് ഗവേഷകരുടെ അവകാശ വാദം.

വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് കുടലില്‍ കൂടുതല്‍ ഗുണകരമായ സൂക്ഷ്മാണുക്കളുടെയാണ്. ഗ്രീന്‍ ടീ കുടിക്കുന്നവരില്‍ ഇത് കൂടുതലായി കാണപ്പെടും. ഗ്രീന്‍ ടീ കുടിക്കുന്നവരിലെ കുടിലെ മാലിന്യവും കുറവായിരിക്കും.

ചിലര്‍ ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ പല ഗവേഷണങ്ങളും ഇത് തള്ളി കളയുകയാണ്. സങ്കീര്‍ണമായ ഭക്ഷണ ക്രമമാണ് ഗ്രീന്‍ ടീ കുടിച്ചിട്ടും ശരീരഭാരം കുറയ്ക്കാന്‍ പലര്‍ക്കും സാധിക്കാത്തതിന് പിന്നിലെ കാരണം. എങ്ങനെയാണ് ഗ്രീന്‍ ടീ ശരീര ഭാരം കുറയ്ക്കുന്നത് എന്ന് കണ്ടെത്തുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഗവേഷകനായ റിച്ചാര്‍ഡ് ബ്രൂണോ പറഞ്ഞു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.